Organ Trade: അവയവ കടത്തിലെ പ്രധാന കണ്ണിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്? സിബിഐയെ സമീപിച്ച് പോലീസ്

Kochi Organ Trade Case: ഇന്ത്യയും ഇറാനും 2008ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു അതു കൊണ്ട് തന്നെ പ്രതിയെ കൈമാറ്റം ചെയ്യാൻ മറ്റ തടസ്സങ്ങൾ ഉണ്ടാവില്ല.

Organ Trade: അവയവ കടത്തിലെ പ്രധാന കണ്ണിക്കെതിരെ ബ്ലൂ കോർണർ നോട്ടീസ്? സിബിഐയെ സമീപിച്ച് പോലീസ്

Organ Trade

Updated On: 

20 Jun 2024 | 03:58 PM

കൊച്ചി: അന്താരാഷ്‌ട്ര അവയവ കടത്ത് കേസിൽ ഇറാനിൽ ഒളിവിൽ കഴിയുന്ന പ്രധാന കണ്ണി കൊച്ചി സ്വദേശി മധു ജയകുമാറിനെതിരെ ഇൻ്റർപോൾ ‘ബ്ലൂ കോർണർ’ നോട്ടീസ് പുറപ്പെടുവിച്ചേക്കും. ആവശ്യമുന്നയിച്ച് കേരള പോലീസ് സിബിഐയെ സമീപിച്ചിട്ടുണ്ട്. നോട്ടീസ് നൽകുന്നതിനുള്ള അപേക്ഷ കഴിഞ്ഞയാഴ്ച ഇന്ത്യയിലെ ഇൻ്റർപോൾ അതോറിറ്റിയായ സിബിഐക്ക് സമർപ്പിച്ചതായി ഉന്നത പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതിയെ പറ്റി വിവരം ലഭിച്ചാലുടൻ ഇയാളെ വിട്ടുകിട്ടാനുള്ള നടപടികൾ പൊലീസ് ആരംഭിക്കും. ഇന്ത്യയും ഇറാനും 2008ൽ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറിൽ ഒപ്പുവച്ചിരുന്നു, അതു കൊണ്ട് തന്നെ പ്രതിയെ കൈമാറ്റം ചെയ്യാൻ മറ്റ് തടസ്സങ്ങൾ ഉണ്ടാവില്ല.

കേരളത്തിൽ നിന്നെത്തിക്കുന്ന അവയവ ദാതാക്കളെ ഇറാനിലെ ആശുപത്രികളിൽ എത്തിക്കുന്നത് മധുവാണ്. ഇയാൾ അറസ്റ്റിലാവുന്നതോടെ കേസിലെ വമ്പൻമാരിലേക്കും വെളിച്ചം എത്താം. ഇറാനിലെ അവയവ റാക്കറ്റിൻ്റെ പ്രവർത്തനത്തെക്കുറിച്ചും വിദേശത്ത് ഇവരെ സഹായിക്കുന്നവരെക്കുറിച്ചുമുള്ള വിവരങ്ങൾ മധുവിൻ്റെ അറസ്റ്റിലൂടെ കണ്ടെത്താനാകും എന്ന് പോലീസ് പറയുന്നു.

മധുവിനെതിരെ കേരളാ പോലീസിൻ്റെ അറസ്റ്റ് വാറണ്ട് നിലനിൽക്കുന്നുണ്ട്. ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികളും പോലീസ് ആരംഭിച്ചിട്ടുണ്ട്. പ്രതിയെ നാട്ടിലെത്തിച്ചാൽ ഇയാളെ വിട്ടു കിട്ടാനായി ബന്ധപ്പെട്ട കോടതിയിൽ കേസിലെ കുറ്റപത്രം സമർപ്പിക്കാനാണ് പോലീസ് ശ്രമം.

പല തവണ വിദേശ യാത്ര നടത്തിയിരുന്ന മധുവിൻ്റെ പാസ്‌പോർട്ട് വിശദാംശങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്,” എത്രയും വേഗം ഇയാളെ ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് പോലീസും, സിബിഐയും.

കേസിൽ വലപ്പാട് സ്വദേശി സബിത്ത് നാസർ , എടത്തല സ്വദേശി സജിത്ത് ശ്യാം, വിജയവാഡ സ്വദേശി പ്രതാപൻ (ബല്ലാംകൊണ്ട രാമപ്രസാദ്) എന്നിവരെയാണ് ഇതുവരെ പൊലീസ് അറസ്റ്റ് ചെയ്തത് .

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്