Kerala Private Bus And All India Strike 2025: ഇന്ന് സ്വകാര്യ ബസ് സമരം, നാളെ ദേശീയ പണിമുടക്ക്; ജനജീവിതം സ്തംഭിക്കും; അവധി കിട്ടുമോ?

How will the private bus strike in Kerala on Tuesday and the all India strike on Wednesday affect common people: ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും

Kerala Private Bus And All India Strike 2025: ഇന്ന് സ്വകാര്യ ബസ് സമരം, നാളെ ദേശീയ പണിമുടക്ക്; ജനജീവിതം സ്തംഭിക്കും; അവധി കിട്ടുമോ?

അഖിലേന്ത്യാ പണിമുടക്കിനോടനുബന്ധിച്ച് കൊല്‍ക്കത്തയില്‍ നടന്ന പ്രകടനം

Updated On: 

08 Jul 2025 07:35 AM

തിരുവനന്തപുരം: ഇന്ന് സ്വകാര്യ ബസ് സമരവും, നാളെ അഖിലേന്ത്യാ പണിമുടക്കും നടക്കുന്നതോടെ സംസ്ഥാനത്ത് രണ്ട് ദിവസം ജനജീവിതം സ്തംഭിക്കും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് പണിമുടക്കിന് ആഹ്വാനം ചെയ്തത്. കേന്ദ്രസര്‍ക്കാര്‍ തൊഴിലാളി വിരുദ്ധ സമീപനങ്ങള്‍ സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നാളെ പണിമുടക്കും. വിവിധ പണിമുടക്കുകള്‍ ജനജീവിതത്തെ എങ്ങനെ ബാധിക്കും, അവധികള്‍ കിട്ടുമോ തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാം.

സ്വകാര്യ ബസ് പണിമുടക്ക്‌

വിവിധ ആവശ്യങ്ങളില്‍ പരിഹാരമുണ്ടാകാത്തതിനാല്‍ സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമിതി ഇന്ന് സൂചനാ പണിമുടക്കാണ് നടത്തുന്നത്. ആവശ്യങ്ങളില്‍ പരിഹാരമുണ്ടായില്ലെങ്കില്‍ 22-ാം തീയതി മുതല്‍ അനിശ്ചിതകാല സമരം നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് അഞ്ച് രൂപയാക്കണം തുടങ്ങി വിവിധ ആവശ്യങ്ങളാണ് ഉന്നയിക്കുന്നത്. പണിമുടക്കിന്റെ പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി അധിക സര്‍വീസ് നടത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ബസ് ഉടമകളുടെ ആവശ്യങ്ങള്‍

  1. വിദ്യാര്‍ത്ഥികളുടെ മിനിമം ചാര്‍ജ് വര്‍ധിപ്പിക്കുക
  2. യഥാസമയം പെര്‍മിറ്റുകള്‍ അതേപടി പുതുക്കി നല്‍കുക
  3. തൊഴിലാളികള്‍ക്ക് പൊലീസിന്റെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കരുത്
  4. ഇ ചലാന്‍ വഴി അമിത പിഴ ചുമത്തരുത്
  5. ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ കാമറകള്‍ വിലപിടിപ്പുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ അടിച്ചേല്‍പ്പിക്കരുത്‌

അഖിലേന്ത്യാ പണിമുടക്ക്‌

ഇന്ന് സ്വകാര്യ ബസ് മാത്രമാണ് ഓടാതിരിക്കുന്നതെങ്കില്‍ നാളെ അതാകില്ല സ്ഥിതി. അഖിലേന്ത്യാ പണിമുടക്ക് സ്വകാര്യ, കെഎസ്ആര്‍ടിസി ബസ് സര്‍വീസുകളെ ബാധിക്കുമെന്നതിനാല്‍ നാളെ പൊതുഗതാഗതം പ്രതിസന്ധിയിലാകും. ടാക്‌സി സര്‍വീസുകളെയും പണിമുടക്ക് ബാധിക്കും. ബാങ്കിങ്, ഇന്‍ഷുറന്‍സ് അടക്കമുള്ള സ്ഥാപനങ്ങളെയും പണിമുടക്ക് സാരമായി ബാധിക്കും.

ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ 24 മണിക്കൂറാണ് പണിമുടക്ക് നടത്തുന്നത്. എഐടിയുസി, സിഐടിയു, ഐഎന്‍ടിയുസി തുടങ്ങി വിവിധ പ്രതിപക്ഷ ട്രേഡ് യൂണിയന്‍ സംഘടനകളാണ്‌ പണിമുടക്കില്‍ ഭാഗമാകുന്നത്. സംസ്ഥാനത്തെ പ്രമുഖ ട്രേഡ് യൂണിയനുകള്‍ പണിമുടക്കുന്നതിനാല്‍ ഇത് മിക്ക പൊതുമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനത്തെ ബാധിക്കും.

വിവിധ സമരകേന്ദ്രങ്ങളിലായി തൊഴിലാളികള്‍ ഒത്തുചേരും. വിവിധ തൊഴിലാളികളെ പങ്കെടുപ്പിച്ചുകൊണ്ട് പ്രകടനവുമുണ്ടാകും. എസ്എഫ്‌ഐ, എഐഎസ്എഫ് അടക്കമുള്ള ഇടതുവിദ്യാര്‍ത്ഥി സംഘടനകളും പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read Also: Kerala private bus strike: സമരം സൂചന മാത്രം… ആവശ്യങ്ങൾ തള്ളിയാൽ അനിശ്ചിതകാലസമരം

എങ്ങനെ ബാധിക്കും?

അവശ്യ സര്‍വീസുകള്‍, പത്രം, പാല്‍ തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും പണിമുടക്ക് സാരമായി ബാധിക്കും. പൊതുഗതാഗത സംവിധാനത്തെ പണിമുടക്ക് ബാധിക്കുമെന്നതിനാല്‍ സ്വകാര്യ സ്ഥാപനങ്ങളിലും ജീവനക്കാര്‍ കുറയാനാണ് സാധ്യത

അവധി കിട്ടുമോ?

സ്വകാര്യ ബസ് സമരവും, അഖിലേന്ത്യാ പണിമുടക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിക്കാന്‍ സാധ്യതയുണ്ടെങ്കിലും അവധികള്‍ പ്രഖ്യാപിക്കില്ല. പൊതുഗതാഗത സൗകര്യമില്ലാത്തത് സ്‌കൂളുകള്‍, കോളേജ്, മറ്റ് പരിശീലന സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനത്തെ പ്രതിസന്ധിയിലാക്കും.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും