Kerala Rain Alert: മഴ പോയിട്ടില്ല, ശക്തമായി തുടരും; 9 ജില്ലകള്‍ക്ക് മുന്നറിയിപ്പ്
Kerala Weather Forecast August 17: തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട നേരിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.

മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. കഴിഞ്ഞ ദിവസം മുതല്‍ കേരളത്തില്‍ വീണ്ടും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് തുടങ്ങി. ശക്തമായ മഴയാണ് വിവിധ ഭാഗങ്ങള്‍ രേഖപ്പെടുത്തുന്നത്. അടുത്ത മണിക്കൂറുകളില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ ശക്തമാക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.
തിരുവനന്തപുരം ജില്ലയില്‍ ഒറ്റപ്പെട്ട നേരിയ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടത്തരം മഴയ്ക്കും സാധ്യതയുണ്ട്. മത്സ്യ ബന്ധനത്തിനും വിലക്കേര്‍പ്പെടുത്തി.
മഴയ്ക്ക് പുറമെ മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കന്‍ ഛത്തീസ്ഡിന് മുകളില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ ചക്രവാതച്ചുഴിയാകും. ഓഗസ്റ്റ് 18 ഓടെ ഇത് ഗുജറാത്തിന് മുകളില്‍ എത്തിച്ചേരാന്‍ സാധ്യതയുണ്ട്.
വടക്കുപടിഞ്ഞാറന്‍- മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി ഓഗസ്റ്റ് 18 ഓടെ പുതിയ ന്യൂനമര്‍ദം രൂപപ്പെടുമെന്നും റിപ്പോര്‍ട്ട്. അതിനാല്‍ തന്നെ കേരളത്തില്‍ ഓഗസ്റ്റ് 17 മുതല്‍ 20 വരെ ഒറ്റപ്പെട്ട ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ഓറഞ്ച് അലര്‍ട്ട്
ഓഗസ്റ്റ് 17 ഞായര്‍- കണ്ണൂര്‍, കാസറഗോഡ്
ഓഗസ്റ്റ് 18 തിങ്കള്‍- കണ്ണൂര്‍, കാസറഗോഡ്
ഓഗസ്റ്റ് 19 ചൊവ്വ- കാസറഗോഡ്
യെല്ലോ അലര്‍ട്ട്
ഓഗസ്റ്റ് 17 ഞായര്‍- ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
ഓഗസ്റ്റ് 18 തിങ്കള്‍- മലപ്പുറം, കോഴിക്കോട്, വയനാട്
ഓഗസ്റ്റ് 19 ചൊവ്വ- കോഴിക്കോട്, കണ്ണൂര്‍
ഓഗസ്റ്റ് 20 ബുധന്‍- കണ്ണൂര്‍, കാസറഗോഡ്