AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Weather Update: ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, നാളെയുമുണ്ട് അലർട്ട്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക

Kerala Rain Alert latest Update: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കണ്ണൂരിൽ പ്രവചിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്.

Kerala Weather Update: ഒറ്റപ്പെട്ട ശക്തമായ മഴ പെയ്യും, നാളെയുമുണ്ട് അലർട്ട്, ഈ ജില്ലക്കാർ ശ്രദ്ധിക്കുക
പ്രതീകാത്മക ചിത്രംImage Credit source: PTI
Aswathy Balachandran
Aswathy Balachandran | Published: 13 Jun 2026 | 07:49 PM

തിരുവനന്തപുരം: കേരളത്തിൽ ഇന്നും വരും ദിവസങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായറാഴ്ച (ജൂൺ 14) വരെ വിവിധ ജില്ലകളിൽ കനത്ത ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തമിഴ്‌നാട് തീരത്തിന് മുകളിലുള്ള ചക്രവാതച്ചുഴിയും രൂപപ്പെട്ടിരിക്കുന്ന ന്യൂനമർദപാത്തിയുമാണ് നിലവിൽ സംസ്ഥാനത്ത് മഴ ശക്തമാകാൻ കാരണം.

വിവിധ ജില്ലകളിലെ അലേർട്ട് വിവരങ്ങൾ

കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കണ്ണൂരിൽ പ്രവചിച്ചിട്ടുള്ളത്. അതിനാൽ തന്നെ ഓറഞ്ച് അലേർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, എറണാകുളം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ എട്ട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ടാണ്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

Also Read – Kerala Rain Alert: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു, തിങ്കൾ മുതൽ മഴ മുന്നറിയിപ്പുകളില്ല… കാരണം ഇതാ

ശക്തമായ കാറ്റും ഇടിമിന്നലും; മലയോര മേഖലകളിൽ ജാഗ്രത

അടുത്ത വരും മണിക്കൂറുകളിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള ശക്തമായ കാറ്റിനും സാധ്യതയുണ്ട്. മലയോര മേഖലകളിൽ മഴ കൂടുതൽ ശക്തമാണ്. ഇടിമിന്നലിനൊപ്പം ചില അവസരങ്ങളിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റടിച്ചേക്കാമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണം.

മത്സ്യബന്ധനത്തിന് വിലക്ക്

കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും, ചില അവസരങ്ങളിൽ പരമാവധി 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ ഈ തീരങ്ങളിൽ ഇന്നും നാളെയും (ജൂൺ 13) മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

English Summary

‌The Central Meteorological Department has forecast heavy rain, thunderstorms, and strong winds across Kerala until Sunday, issuing an orange alert for Kannur and yellow alerts for several other districts due to a cyclonic circulation over the Tamil Nadu coast. Authorities have issued a strict ban on fishing along the Kerala, Karnataka, and Lakshadweep coasts until June 13 due to adverse weather conditions and wind speeds potentially reaching up to 60 km / h.

Follow Us