Kerala rain alert: മാറി മറിഞ്ഞ് മഴ മുന്നറിയിപ്പ്, ഇനി വരുന്ന ദിവസങ്ങളിൽ മഴ കനക്കും, പുതിയ മുന്നറിയിപ്പ് ഇങ്ങനെ

Low-Pressure System Intensifies Monsoon: മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി വരുന്ന 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.

Kerala rain alert: മാറി മറിഞ്ഞ് മഴ മുന്നറിയിപ്പ്, ഇനി വരുന്ന ദിവസങ്ങളിൽ മഴ കനക്കും, പുതിയ മുന്നറിയിപ്പ് ഇങ്ങനെ

Kerala Rain Alert (1)

Published: 

13 Aug 2025 14:25 PM

തിരുവനന്തപുരം: കേരളത്തിലെ മഴ മുന്നറിയിപ്പിൽ പിന്നെയും മാറ്റം. രാവിലത്തെ മുന്നറിയിപ്പാണ് ഉച്ചയായപ്പോൾ പിന്നെയും മാറിയത്. ബംഗാൾ ഉൾക്കടലിന് മുകളിൽ ആന്ധ്രാ -ഒഡിഷ തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ സ്വാധീനഫലമായാണ് ഈ മാറ്റം എന്നാണ് സൂചന. ഇതിന്റെ ഭാ​ഗമായി സംസ്ഥാനത്ത് മഴ കനക്കും. നേരത്തെ ഇന്ന് കണ്ണൂർ, കാസർകോട് ജില്ലകളിൽ മാത്രമാണ് ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ഉണ്ടായിരുന്നത്. പുതുക്കിയ മുന്നറിയിപ്പ് അനുസരിച്ച് കണ്ണൂർ, കാസർകോട് എന്നി ജില്ലകൾക്ക് പുറമേ ആലപ്പുഴ, എറണാകുളം, തൃശൂർ ജില്ലകളിലും മഴ കനക്കും.

ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് ഇപ്പോൾ പ്രവചിക്കുന്നത്. ഈ മുന്നറിയിപ്പ് എത്തിയതോടെ സുരക്ഷാ നടപടികളുടെ ഭാ​ഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ മുതലുള്ള മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ടെന്നാണ് വിവരം. നേരത്തെ നാളെ മുതൽ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഉണ്ടായിരുന്നില്ല എന്നായിരുന്നെങ്കിൽ പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് വ്യാഴാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും വെള്ളിയാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയുണ്ട്.

Also Read: Thrissur BJP-CPM Clash : തൃശ്ശൂരിൽ ബിജെപി-സിപിഎം സംഘർഷം; നിരവധി പേർക്ക് പരിക്ക്

ജാഗ്രതയുടെ ഭാഗമായി ഇവിടെ എല്ലാം യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യ ബംഗാൾ ഉൾക്കടലിന് മുകളിൽ ഉയർന്ന ലെവലിൽ സ്ഥിതി ചെയ്തിരുന്ന ചക്രവാതച്ചുഴിയാണ് ന്യൂനമർദ്ദമായി രൂപപ്പെട്ടത്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും മുകളിലായി രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ ഫലമായി വരുന്ന 48 മണിക്കൂറിൽ വീണ്ടും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. കൂടാതെ വരുംദിവസങ്ങളിൽ കാലവർഷം സജീവമാകുമെന്നും മുന്നറിയിപ്പിൽ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും