AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ മഴ കനക്കും

Yellow Alert In 8 Districts: ജൂലൈ 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

Kerala Rain Alert: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ മഴ കനക്കും
മഴ മുന്നറിയിപ്പ്‌ Image Credit source: PTI
shiji-mk
Shiji M K | Published: 23 Jul 2025 07:30 AM

തിരുവനന്തപുരം: കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇന്നും ശക്തമായ മഴ. എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്ന് പറയുന്നത്.

ജൂലൈ 26 വരെ കേരളത്തില്‍ മഴ തുടരുമെന്ന് മുന്നറിയിപ്പില്‍ പറയുന്നുണ്ട്. വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ളതിനാല്‍ ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്.

നദിയുടെ തീരത്തും അണക്കെട്ടുക്കളുടെ കീഴ്പ്രദേശങ്ങളിലും താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, ദുരന്തബാധിത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അപകട സാധ്യത മുന്നില്‍ കണ്ട് പകല്‍ സമയത്ത് തന്നെ ക്യാമ്പുകളിലേക്ക് മാറുക, ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

മഴ മുന്നറിയിപ്പ്

യെല്ലോ അലര്‍ട്ട്

ജൂലൈ 23 ബുധന്‍- പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

Also Read: Kerala Rain Alert: ഇന്നും അതിതീവ്ര മഴ തുടരും; രണ്ട് ജില്ലകളിൽ റെഡ് അലേർട്ട്, ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

ജൂലൈ 24 വ്യാഴം- പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്

ഓറഞ്ച് അലര്‍ട്ട്

ജൂലൈ 25 വെള്ളി- പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍

ജൂലൈ 26 ശനി- പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്