AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala rain alert: ഇന്നത്തെ വെയിൽ നോക്കേണ്ട… നാളെ കുട മറക്കേണ്ട, മഴയ്ക്കുള്ള സാധ്യത ഇങ്ങനെ…

Kerala rain IMD announces light to moderate rain: റെഡ്, യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകളൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. മിതമായ നേരിയ മഴയാകും പെയ്യുക. 15.5 മുതൽ 64.4 മി.മി മഴ പെയ്യുന്നതിനെ ആണ് മിതമായ നേരിയ മഴ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്.

Kerala rain alert: ഇന്നത്തെ വെയിൽ നോക്കേണ്ട… നാളെ കുട മറക്കേണ്ട,  മഴയ്ക്കുള്ള സാധ്യത ഇങ്ങനെ…
Kerala rain Image Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Published: 06 Nov 2025 14:10 PM

തിരുവനന്തപുരം: ദിവസങ്ങളായി കേരളത്തിൽ കാര്യമായ പെരുമഴയൊന്നും പെയ്യുന്നില്ല എന്ന ആശ്വാസത്തിലാണ് എല്ലാവരും. അപ്പോഴാകട്ടെ പലയിടത്തും പകൽ ചൂട് ശക്തവുമാണ്. ചൂടിൽ വലയുന്നതിനിടെ അൽപം ആശ്വസിക്കാം. നാളെ കേരളത്തിൽ പരക്കെ നേരിയ തോതിലുള്ള മഴയ്ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് എത്തിയിരിക്കുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലും നാളെ ചെറിയ മഴയ്ക്ക് സാധ്യതയുണ്ട്.

റെഡ്, യെല്ലോ, ഓറഞ്ച് മുന്നറിയിപ്പുകളൊന്നും നിലവിൽ പ്രഖ്യാപിച്ചിട്ടില്ല. മിതമായ നേരിയ മഴയാകും പെയ്യുക. 15.5 മുതൽ 64.4 മി.മി മഴ പെയ്യുന്നതിനെ ആണ് മിതമായ നേരിയ മഴ എന്ന പ്രയോഗം കൊണ്ട് ഉദ്ദേശിക്കുന്നത്. 8-ാം തീയതിയും 9-ാം തീയതിയും ഇതേ പോലെ എല്ലാ ജില്ലകളിലും നേരിയ മിതമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിട്ടുണ്ട്.

ALSO READ: കാപ്പി കർഷകർക്ക് സന്തോഷവാർത്ത; വില കുതിക്കുന്നു… ഇനിയും കൂടിയേക്കും

രാവിലെ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ / ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നു. കഴിഞ്ഞ മണിക്കൂറുകളിലും വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചനം ഉണ്ടായിരുന്നു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു പ്രവചനം. ബാക്കിയുള്ള ജില്ലകളിൽ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചിരുന്നുമില്ല.