Kerala Rain alert: മഴ കടുക്കുന്നു, സംസ്ഥാനത്ത് തുറന്നത് 66 ദുരിതാശ്വാസ ക്യാമ്പുകൾ

K. Rajan Announces 1894 People at 66 Relief Camps: ഏകദേശം ആറ് ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 4000-ത്തോളം ക്യാമ്പുകൾ തുറക്കാൻ സംസ്ഥാനം സജ്ജമാണ്. സർക്കാർ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണ്ണമായി തകരുകയും 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

Kerala Rain alert:  മഴ കടുക്കുന്നു, സംസ്ഥാനത്ത് തുറന്നത് 66 ദുരിതാശ്വാസ ക്യാമ്പുകൾ

Kerala Rain Alert

Published: 

30 May 2025 21:24 PM

തിരുവനന്തപുരം: മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ, 66 ദുരിതാശ്വാസ ക്യാമ്പുകളിലായി 1894 പേർ താമസിക്കുന്നുണ്ടെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു. മെയ് 29-ന് മാത്രം 19 പുതിയ ക്യാമ്പുകൾ തുറന്ന് 612 ആളുകളെ മാറ്റിപ്പാർപ്പിച്ചു. ആവശ്യമുള്ളിടങ്ങളിൽ കൂടുതൽ ക്യാമ്പുകൾ തുറക്കാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. ഏകദേശം ആറ് ലക്ഷത്തോളം പേരെ ഉൾക്കൊള്ളാൻ കഴിയുന്ന 4000-ത്തോളം ക്യാമ്പുകൾ തുറക്കാൻ സംസ്ഥാനം സജ്ജമാണ്. സർക്കാർ കണക്കുകൾ പ്രകാരം, വ്യാഴാഴ്ച മാത്രം ഏഴ് വീടുകൾ പൂർണ്ണമായി തകരുകയും 181 വീടുകൾ ഭാഗികമായി തകരുകയും ചെയ്തിട്ടുണ്ട്.

 

മുന്നറിയിപ്പുകളും മുൻകരുതലുകളും

അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് തുടരാൻ സാധ്യതയുള്ളതിനാൽ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മന്ത്രി രാജൻ മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ, പ്രത്യേകിച്ച് മലയോര മേഖലകളിലൂടെയുള്ളവ ഒഴിവാക്കണം.

Also read – ട്രെയിൻ ഗതാഗതം താറുമാർ; മംഗളൂരുവിൽ ട്രാക്കിലേക്ക് മരം വീണു, വന്ദേഭാരതടക്കം കേരളത്തിലേക്കുള്ള തീവണ്ടി വൈകും

അപകടകരമായ സ്ഥലങ്ങളിൽ താമസിക്കുന്നവർ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറണം. ക്യാമ്പുകളിലേക്ക് മാറാൻ മടിക്കരുതെന്നും “അടുത്ത അഞ്ച് ദിവസം ശ്രദ്ധയോടെയും ജാഗ്രതയോടെയും കഴിഞ്ഞാൽ വലിയ പ്രതിസന്ധി ഒഴിവാക്കാൻ കഴിയും,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

കാലാവസ്ഥാ മുന്നറിയിപ്പ്

ഒഡീഷ തീരത്തിന് സമീപം വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിന് മുകളിലായി രൂപം കൊണ്ട ശക്തി കൂടിയ ന്യൂനമർദം തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച് നിലവിൽ പശ്ചിമ ബംഗാൾ-ബംഗ്ലാദേശ് തീരത്തിന് സമീപമാണ്. വടക്കോട്ട് നീങ്ങുന്ന ഈ തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി വീണ്ടും ശക്തി പ്രാപിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം കരയിൽ പ്രവേശിക്കാൻ സാധ്യതയുണ്ടെന്നും മന്ത്രി അറിയിച്ചു.

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) പ്രവചനം അനുസരിച്ച്, കാലവർഷത്തിന്റെ ആദ്യ ആഴ്ചയിൽ (മെയ് 30 മുതൽ ജൂൺ 5 വരെ) സംസ്ഥാനത്ത് പൊതുവെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഈ കാലയളവിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കൂടുതൽ മഴ ലഭിച്ചേക്കാം. രണ്ടാമത്തെ ആഴ്ചയിൽ (ജൂൺ 6-12) എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും, ഈ കാലയളവിൽ സാധാരണ ലഭിക്കുന്നതിനേക്കാൾ കുറഞ്ഞ മഴയായിരിക്കും പെയ്യുക.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്