Kerala Rain Alert: കരമന നദിയില്‍ യെല്ലോ അലര്‍ട്ട്; കേരളത്തില്‍ പരക്കെ മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും

Kerala Weather Update October 22 Afternoon: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തെ പ്രതീക്ഷിച്ചത് പോലെ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു.

Kerala Rain Alert: കരമന നദിയില്‍ യെല്ലോ അലര്‍ട്ട്; കേരളത്തില്‍ പരക്കെ മഴ, ഒപ്പം ശക്തമായ കാറ്റും ഇടിമിന്നലും

പ്രതീകാത്മക ചിത്രം

Updated On: 

22 Oct 2025 13:53 PM

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കരമന നദിയില്‍ കേന്ദ്ര ജല കമ്മീഷന്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. യാതൊരു കാരണവശാലും നദിയില്‍ ഇറങ്ങുകയോ മുറിച്ചുകടക്കുയോ ചെയ്യരുതെന്നും തീരത്തോട് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്. അധികൃതരുടെ നിര്‍ദേശാനുസരണം പ്രളയ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്ന് മാറി താമസിക്കാന്‍ തയാറാകണമെന്നും കമ്മീഷന്‍ അറിയിച്ചു.

അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം കേരളത്തെ പ്രതീക്ഷിച്ചത് പോലെ ബാധിക്കില്ലെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇതേതുടര്‍ന്ന് മൂന്ന് ജില്ലകളില്‍ പ്രഖ്യാപിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചു. മലപ്പുറം. പാലക്കാട്, ഇടുക്കി എന്നീ ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ടുണ്ടായിരുന്നത്. എന്നാല്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം അതിതീവ്ര ന്യൂനമര്‍ദമായി മാറി. ഇത് കേരളത്തില്‍ നിന്ന് അകലെയാണെന്നും റിപ്പോര്‍ട്ടുണ്ട്.

ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് തുടരും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുമെന്നാണ് വിലയിരുത്തല്‍. ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി.

Also Read: Kerala Rain Alert: കലിതുള്ളി തുലാവർഷം; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്; ജാ​ഗ്രതാ നിർദ്ദേശം

കോഴിക്കോട്, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിപ്പില്‍ പറയുന്നത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ