Kerala Covid Cases: ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കേരളത്തിൽ, ജലദോഷമുള്ളവർക്ക് മാസ്ക് മസ്റ്റ്

Masks Mandatory for Those with Colds: ആരോ​ഗ്യ പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി ആശുപ്ത്രി സന്ദർശിക്കുന്നത് നിർത്തണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്

Kerala Covid Cases: ഏറ്റവും കൂടുതൽ കോവിഡ് രോ​ഗികൾ കേരളത്തിൽ, ജലദോഷമുള്ളവർക്ക് മാസ്ക് മസ്റ്റ്

Mask Compulsory In Kerala

Published: 

27 May 2025 | 12:05 PM

തിരുവനന്തപുരം: കോവിഡ് രോ​ഗികളുടെ എണ്ണം കൂടുകയാണ്. ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോ​ഗികളുടെ എണ്ണം 1000 കടന്നു. ഇതിൽ 430 രോ​ഗികളും കേരളത്തിൽ നിന്നാണ് എന്നതാണ് ഞെട്ടിക്കുന്ന വസ്തുത. മഹാരാഷ്ട്രയിൽ 209 ഉം ഡൽഹിയിൽ 104 ഉം രോ​ഗികൾ ഉള്ളപ്പോഴാണ് കേരളത്തിൽ ഈ സ്ഥിതി.

തൊട്ട് അയൽ സംസ്ഥാനമായ തമിഴ്നാട്ടിൽ 69 രോ​ഗികളാണ് ഉള്ളത്. കർണാടകത്തിൽ 47 ഉം. കോവിഡ് പോസിറ്റീവ് ആയവരിൽ തീവ്രത കുറഞ്ഞ കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്നും ഇവരിൽ ഭൂരിപക്ഷം പേരും വീടുകളിൽ നിരീക്ഷണത്തിലാണെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

 

ജലദോഷമുള്ളവർ ജാ​ഗ്രതൈ

 

സംസ്ഥാനത്തെ കോവിഡ് രോ​ഗികളുടെ എണ്ണം കൂടുകയും രണ്ട് കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുകയും ചെയ്തതോടെ പ്രതിരോധം കടുപ്പിച്ച് അധികൃതർ. സംസ്ഥാനത്ത് നിരീക്ഷണവും പ്രതിരോധ സംവിധാനങ്ങളും ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് നിർദ്ദേശം നൽകി. വൈറസിന്റെ പുതിയ വകഭേദം വന്നിട്ടുണ്ടോ എന്നറിയാനുള്ള പരിശോധനകളും പഠനങ്ങളും നടന്നു വരികയാണ്.

ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസ തടസ്സം എന്നിവ ഉള്ളവർനിർബന്ധമായും മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. പ്രായമായവരും ​ഗർഭിണികളും ​ഗുരുതര രോ​ഗമുള്ളവരും മാസ്ക് ധരിക്കുന്നതും ​ഗുണകരമാണെന്ന് അധികൃതർ വ്യക്തമാക്കി. ആരോ​ഗ്യ പ്രവർത്തകർക്കും മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. അനാവശ്യമായി ആശുപ്ത്രി സന്ദർശിക്കുന്നത് നിർത്തണമെന്നും നിർദ്ദേശമുണ്ട്. ആശുപത്രികളിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്

 

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്