Kerala Patient Death: ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ്’ എത്തിയില്ല, കാത്തിരുന്നത് രണ്ടു മണിക്കൂർ: രോഗി മരിച്ചു

Kerala Thiruvananthapuram Patient Death: രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. ആബുലൻസ് എത്താതെ വന്നതോടെ ആൻസിയെ വാനിൽ കയറ്റിയാണ് സിഎച്ച്‌സിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഡോക്ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല.

Kerala Patient Death: ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ്’ എത്തിയില്ല, കാത്തിരുന്നത് രണ്ടു മണിക്കൂർ: രോഗി മരിച്ചു

പ്രതീകാത്മക ചിത്രം

Published: 

18 Apr 2025 | 02:31 PM

തിരുവനന്തപുരം: വെള്ളറടയിൽ ആംബുലൻസ് വൈകിയതിനെ തുടർന്ന് രോഗി മരിച്ചതായി പരാതി. ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും ആംബുലൻസ് എത്തിയില്ലെന്നാണ് പരാതി. വെള്ളറട സ്വദേശിയായ ആൻസിയാണ് മരിച്ചത്. കടുത്ത പനിയെ തുടർന്ന് സ്വകാര്യ ആശുപത്രിയിലായിരുന്ന ആൻസിയെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനാണ് ആംബുലൻസ് സേവനം ആവശ്യപ്പെട്ടത്. എന്നാൽ കുരിശുമല സ്‌പെഷൽ ഡ്യൂട്ടി ചൂണ്ടിക്കാട്ടി ആംബുലൻസ് വിട്ടു നൽകിയില്ലെന്നാണ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പറയുന്നത്.

രണ്ടു മണിക്കൂറോളം കാത്തിരുന്നിട്ടും ആംബുലൻസ് എത്തിയില്ല. ആബുലൻസ് എത്താതെ വന്നതോടെ ആൻസിയെ വാനിൽ കയറ്റിയാണ് സിഎച്ച്‌സിയിൽ എത്തിക്കുകയായിരുന്നു. പിന്നീട് ഡോക്ടർ വിളിച്ചിട്ടും 108 ആംബുലൻസ് വിട്ടു നൽകാൻ തയാറായില്ല. തുടർന്ന് മറ്റൊരു ആംബുലൻസ് വിളിച്ച് വരുത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ പോകുന്ന വഴിക്ക് രോ​ഗം വഷളായതായതിനെ തുടർന്നാണ് മരിച്ചതെന്നും കുടുംബം ആരോപിക്കുന്നു. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. രാത്രി 10.40ഓടെ ആൻസി മരിച്ചു. വിഷയത്തിൽ 108 ആംബുലൻസിനെതിരെ പരാതി നൽകാനാണ് നീക്കം.

108 ആംബുലൻസിന്റെ കസ്റ്റമർ കെയർ സെന്ററിൽ വിളിച്ചപ്പോൾ കുരിശുമല തീർഥാടനത്തിന്റെ സ്‌പെഷൽ ഡ്യൂട്ടി ആണെന്നും, അതിനാൽ ആംബുലൻസ് വിട്ടു നൽകാൻ കഴിയില്ലെന്നുമാണ് പറഞ്ഞതെന്നും ആനി പ്രസാദ് പറഞ്ഞു. വെള്ളറട, പാറശാല എന്നിവിടങ്ങളിലെ രണ്ട് ആംബുലൻസുകളും സ്‌പെഷൽ ഡ്യൂട്ടിയിലാണെന്നാണ് അറിയിച്ചത്. ജില്ലയിൽ ഒരു ആംബുലൻസ് പോലും ഒഴിവില്ലെന്നും പറഞ്ഞു.

 

Related Stories
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ