Skin bank at Kerala : ബ്ലഡ് ബാങ്കുപോലെ കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് എത്തുന്നു…

First Skin Bank at Thiruvananthapuram: മരണാനന്തരം ദാതാവിൽ നിന്ന് ചർമ്മം ശേഖരിച്ച്, ശാസ്ത്രീയമായി സംസ്കരിച്ച്, സൂക്ഷിക്കുന്ന ഒരു പ്രത്യേക സൗകര്യമാണ് സ്കിൻ ബാങ്ക്.

Skin bank at Kerala : ബ്ലഡ് ബാങ്കുപോലെ കേരളത്തിൽ ആദ്യമായി സ്കിൻ ബാങ്ക് എത്തുന്നു...

Tvm Medical College

Published: 

08 Jul 2025 | 09:55 PM

തിരുവനന്തപുരം: കേരളത്തിൽ ആദ്യമായി ബ്ലഡ് ബാങ്ക് പോലെ ഒരു സ്കിൻ ബാങ്ക് തുടങ്ങുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് സ്കിൻ ബാങ്ക് സജ്ജമാക്കിയിരിക്കുന്നത്. ഇതിനാവശ്യമായ സംവിധാനങ്ങൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്. അവയവദാന പ്രക്രിയയിലൂടെ ത്വക്ക് ലഭിക്കാനായി കെ സോട്ടോയുടെ അനുമതിയും ഇതിനൊപ്പം ലഭ്യമായി. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്കിൻ ബാങ്കിന്റെ ഉദ്ഘാടനം ലോക പ്ലാസ്റ്റിക് സർജറി ദിനമായ ജൂലൈ 15 ന് നടക്കുമെന്ന് അധികൃതർ അറിയിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ കൂടി സ്കിൻ ബാങ്ക് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിച്ചു വരുന്നതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് വ്യക്തമാക്കി.

6.75 കോടി രൂപയാണ് ഇതിന്റെ മുതൽമുടക്ക്. ശരീരത്തിൽ പൊള്ളലേറ്റ ഭാഗങ്ങൾ മാറ്റിവയ്ക്കുന്നതിന് ആയിട്ടാണ് ചർമ്മം പ്രധാനമായും സൂക്ഷിക്കുന്നത്. ഇതിനായി ദാതാക്കളിൽ നിന്ന് ചർമം ശേഖരിച്ച് സൂക്ഷിക്കും. അപകടങ്ങളിൽ ഗുരുതരമായി പൊള്ളലേക്കുന്നവർക്ക് അവരുടെ സ്വന്തം ചർമം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോഴാണ് സ്കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമം നൂതന സാങ്കേതികവിദ്യയുടെ സഹായത്തോടെ വെച്ചുപിടിപ്പിക്കേണ്ടി വരുന്നത്.

പ്രത്യേക താപനിലയിലും സംവിധാനത്തിലും ആണ് ചർമം സൂക്ഷിക്കുക. പ്ലാസ്റ്റിക് സർജറി വിഭാഗത്തിന്റെ മേൽനോട്ടത്തിലാണ് യൂണിറ്റുകൾ പ്രവർത്തിക്കുന്നത്. ആലപ്പുഴ കണ്ണൂർ കൊല്ലം മെഡിക്കൽ കോളേജുകളിൽ ഇതേ സർക്കാരിന്റെ കാലത്താണ് പ്ലാസ്റ്റിക് സർജറി വിഭാഗം ആരംഭിച്ചത്.

 

എന്താണ് സ്കിൻ ബാങ്ക്?

മരണാനന്തരം ദാതാവിൽ നിന്ന് ചർമ്മം ശേഖരിച്ച്, ശാസ്ത്രീയമായി സംസ്കരിച്ച്, സൂക്ഷിക്കുന്ന ഒരു പ്രത്യേക സൗകര്യമാണ് സ്കിൻ ബാങ്ക്. സാധാരണയായി 4-8°C താപനിലയിൽ ഇത് അഞ്ചു വർഷം വരെ സൂക്ഷിക്കാൻ കഴിയും. ഗുരുതരമായ പൊള്ളലേറ്റവർക്ക് സ്വന്തം ചർമ്മം ഉപയോഗിക്കാൻ സാധിക്കാതെ വരുമ്പോൾ, സ്കിൻ ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന ചർമ്മം ഉപയോഗിച്ച് താത്കാലികമായി മുറിവുകൾ അടയ്ക്കുന്നു. ഇത് രോഗിയുടെ ജീവൻ രക്ഷിക്കാൻ വളരെ നിർണായകമാണ്.

ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ