Kerala weather update : മഴ മാറിയപ്പോൾ മഞ്ഞാണ് മെയിൻ… മൂന്നാർ മാത്രമല്ല കേരളത്തിൽ തണുത്തു വിറച്ച മറ്റിടങ്ങൾ ഇതെല്ലാം

Kerala Weather Latest Update: മഴ പൂർണ്ണമായും മാറിനിൽക്കുന്നതിനാൽ പുലർച്ചെ അനുഭവപ്പെടുന്ന തണുപ്പും മൂടൽമഞ്ഞും വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

Kerala weather update : മഴ മാറിയപ്പോൾ മഞ്ഞാണ് മെയിൻ... മൂന്നാർ മാത്രമല്ല കേരളത്തിൽ തണുത്തു വിറച്ച മറ്റിടങ്ങൾ ഇതെല്ലാം

പ്രതീകാത്മക ചിത്രം

Published: 

20 Jan 2026 | 03:42 PM

തിരുവനന്തപുരം: മഴ മാറി നിന്നതോടെ കേരളത്തിൽ ശൈത്യം കടുക്കുന്നു. മലയോര മേഖലകളിൽ മാത്രമല്ല, വടക്കൻ കേരളത്തിലും മധ്യകേരളത്തിലും താപനില ഗണ്യമായി കുറഞ്ഞതായാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സംസ്ഥാനത്ത് ഇന്ന് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഇടുക്കിയിലെ വട്ടവടയിലാണ് (9.6°C). ഇന്ന് പുലർച്ചെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം വിവിധയിടങ്ങളിലെ താപനില താഴെ പറയുന്ന രീതിയിലാണ്.

  • ഇടുക്കി: വട്ടവട (9.6), മൂന്നാർ (10), അയ്യപ്പൻകോവിൽ (16), വെള്ളത്തൂവൽ (16).
  • വയനാട്: കൽപ്പറ്റ (15.7), കുപ്പാടി (15.7), കരാപ്പുഴ (17.6), കബനിഗിരി (17.7).
  • കാസർഗോഡ് & കണ്ണൂർ: പാണത്തൂർ (16.4), പെരിങ്ങോം (18.9), പടന്നക്കാട് (19.1), പിലിക്കോട് (19.3), ചെറുവഞ്ചേരി (19.8).
  • മറ്റിടങ്ങൾ: പൊന്മുടി (18.3), റാന്നി-ചെത്തക്കൽ (18.9), വണ്ണമട (19.4), അതിരപ്പള്ളി (19.9).

 

വടക്കൻ ജില്ലകളിലും തണുപ്പ് വ്യാപിക്കുന്നു

 

സാധാരണയായി ഇടുക്കി, വയനാട് ജില്ലകളിൽ അനുഭവപ്പെടുന്ന ശക്തമായ തണുപ്പ് ഇത്തവണ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ട്. പടന്നക്കാട്, പിലിക്കോട് തുടങ്ങിയ ഇടങ്ങളിൽ താപനില 20 ഡിഗ്രി സെൽഷ്യസിനും താഴെയെത്തിയത് ജനങ്ങളെ തണുത്തുവിറപ്പിച്ചു.

 

മഴ പ്രവചനം

 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ (IMD) ഏറ്റവും പുതിയ ബുള്ളറ്റിൻ പ്രകാരം കേരളത്തിൽ വരും ദിവസങ്ങളിലും മഴയ്ക്ക് സാധ്യത കുറവാണ്. ജനുവരി 20 മുതൽ 23 വരെ കേരളത്തിലെ എല്ലാ ജില്ലകളിലും മഴയില്ലാത്ത വരണ്ട കാലാവസ്ഥ തുടരാനാണ് സാധ്യത. ജനുവരി 24ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. മറ്റ് ജില്ലകളിൽ മഴ മുന്നറിയിപ്പുകളില്ല.

മഴ പൂർണ്ണമായും മാറിനിൽക്കുന്നതിനാൽ പുലർച്ചെ അനുഭവപ്പെടുന്ന തണുപ്പും മൂടൽമഞ്ഞും വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന.

ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കോഴി ഇറച്ചിയുടെ കഴിക്കാന്‍ പാടില്ലാത്ത ഭാഗങ്ങള്‍ ഏതെല്ലാം?
ഫ്രിഡ്ജ് ഉപയോഗിക്കുന്നതിനും ഉണ്ട് ഒരു തിയറി
ഗണപതിക്ക് തേങ്ങ ഉടയ്ക്കുന്നത് എന്തുകൊണ്ട്?
ക്ഷേത്രോത്സവത്തിനിടെ ഗണഗീതം പാടിയതിനെ തുടര്‍ന്ന് സംഘര്‍ഷം
ബുള്ളറ്റ് ട്രെയിൻ പാതയിൽ വൈദ്യുതീകരണ തൂണുകൾ ഉയരുന്നു
സഞ്ജുവിന്റെയും സഹതാരങ്ങളുടെയും ഉല്ലാസയാത്ര കണ്ടോ?
പുറത്തെ അടുപ്പിനുള്ളിൽ മൂർഖൻ, ഒന്നല്ല രണ്ടെണ്ണം