Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather Latest Update Today: തുലാവർഷം പിൻവാങ്ങിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണ് മഴ ലഭിച്ചത്.

Kerala Weather Alert: മഴ ഇനി വരില്ല? ചൂട് കൂടാൻ സാധ്യത; ഇന്നത്തെ കാലാവസ്ഥ പ്രവചനം

Kerala Weather

Published: 

21 Jan 2026 | 06:28 AM

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ പൂർണമായും പിൻവാങ്ങിയ സ്ഥിതിയാണ് നിലവിൽ. ഇന്നും ഒരു ജില്ലയിലും മഴ മുന്നറയിപ്പ് പ്രഖ്യാപിച്ചിട്ടില്ല. വരുന്ന അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് അലർട്ടുകൾ ഒന്നും തന്നെ നൽകിയിട്ടില്ല. അതേസമയം, തുലാവർഷം പിൻവാങ്ങിയതായാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ അറിയിപ്പ്. ഇതിന്റെ ഫലമായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴയുടെ തീവ്രത കുറഞ്ഞു.

കഴിഞ്ഞ ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മഴ ലഭിച്ചിരുന്നു. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇക്കൊല്ലം തുലാവർഷം വളരെ കുറച്ച് ദിവസം മാത്രമാണ് നീണ്ടുന്നത്. കണക്കുകൾ പ്രകാരം, 2025 ഒക്ടോബർ 16ന് തുടങ്ങി 2026 ജനുവരിയിൽ 19ന് അവസാനിക്കുമ്പോൾ 96 ദിവസങ്ങളാണ് ഇത്തവണ തുലാവർഷം നീണ്ടുനിന്നത്.

Also Read: മഴ മാറിയപ്പോൾ മഞ്ഞാണ് മെയിൻ… മൂന്നാർ മാത്രമല്ല കേരളത്തിൽ തണുത്തു വിറച്ച മറ്റിടങ്ങൾ ഇതെല്ലാം

വരും ദിവസങ്ങളിൽ സംസ്ഥാനത്ത് പകൽ പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കുമെന്നാണ് അറിയിപ്പ്. മലയോര മേഖലക്ക് പുറമെ വടക്കൻ ജില്ലകളായ കാസർഗോഡ് കണ്ണൂർ മേഖലകളിൽ ഇന്നലെയും ഇന്നുമായി അതിരാവിലെ തണുപ്പ് വീണ്ടും തിരിച്ചെത്തിയിട്ടുണ്ട്. കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എന്നാൽ ജനുവരി 23ന് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

 

 

Loading...
Unable to load recommendations.
Follow Us
കട്ടപിടിച്ച കാപ്പിപ്പൊടി കളയേണ്ട! പഴയതുപോലെ പൊടിയാക്കാൻ
ഒരു ദിവസം 5000 മുതൽ 1 ലക്ഷം വരെ, ബിഗ് ബോസ് താരങ്ങളുടെ പ്രതിഫലം
6510mAh ബാറ്ററി, നാല് 50MP ക്യാമറകൾ, 6.36 ഇഞ്ച് ഡിസ്പ്ലേ!
ഈ സ്നാക്സ് വെറുതെ കൊറിച്ചാൽ മതി; പ്രോട്ടീൻ ഗോൾ കംപ്ലീറ്റ് ചെയ്യാം!
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി
Landslide Vagamon | വാഗമൺ മേഖലയിൽ ശക്തമായ ഉരുൾപൊട്ടൽ