Kerala Rain Alert: ഇനി ഞായറാഴ്ച വരെ മഴ കനക്കും, ഇന്ന് നാലു ജില്ലകളിൽ ഓറഞ്ച് അലർട്ട്
Orange Alert in 4 Districts Today: ഇത് ഓറഞ്ച് അലർട്ടായി മാറിയിരിക്കുന്നു. നാലു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ പെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് കാലാവസ്ഥ വകുപ്പ് എറണാകുളം, ഇടുക്കി, കാസർഗോഡ്, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം: ഒരു ഇടവേളയ്ക്കു ശേഷം സംസ്ഥാനത്ത് വീണ്ടും കാലവർഷം സജീവം ആവുകയാണ്. വീണ്ടും മഴ എത്തിയതോടെ മഴ മുന്നറിയിപ്പിലും മാറ്റം ഉണ്ടായിരിക്കുന്നു. നേരത്തെ 9 ജില്ലകളിൽ യെല്ലോ അലർട് ആണ് പ്രഖ്യാപിച്ചിരുന്നത്. ഇത് ഓറഞ്ച് അലർട്ടായി മാറിയിരിക്കുന്നു. നാലു ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്രമഴ പെയ്യാനുള്ള സാധ്യത മുന്നിൽകണ്ട് കാലാവസ്ഥ വകുപ്പ് എറണാകുളം, ഇടുക്കി, കാസർഗോഡ്, തൃശ്ശൂർ ജില്ലകളിലാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്.
വ്യാഴാഴ്ച മുതൽ സംസ്ഥാനത്ത് വടക്ക് പടിഞ്ഞാറൻ കാറ്റ് ശക്തമാകുമെന്ന് മുന്നറിയിപ്പിൽ പറയുന്നു. കൂടാതെ ഒഡിഷയുടെ വടക്കൻ തീരത്തും ഗംഗാതട പശ്ചിമബംഗാൾ എന്നിവയുടെ മുകളിലുമായി ചക്രവാത ചുഴിയും ഉള്ളത് മഴയുടെ ശക്തി കൂട്ടും. ഇതിന്റെ എല്ലാം സ്വാധീന ഫലമായി ഞായറാഴ്ച വരെ ശക്തമായ മഴയ്ക്കുള്ള സാധ്യത ഉണ്ട്. കൂടാതെ ജൂൺ 14ന് കേരളത്തിൽ 50 – 60 കിലോമീറ്റർ വേഗത്തിൽ അതിശക്തമായ കാറ്റ് വീശാനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.
Also read – സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്, നാളെ മുതൽ ഓറഞ്ച് അലേർട്ടും
ഞായറാഴ്ച എല്ലാ ജില്ലകളിലും അതി തീവ്രമഴ ആണ് പ്രതീക്ഷിക്കുന്നത്. വെള്ളിയാഴ്ച വടക്കൻ ജില്ലകളിലും വ്യാഴാഴ്ച വടക്കൻ ജില്ലകൾക്കൊപ്പം മധ്യകേരളത്തിലും തീവ്രമായി മഴ പെയ്യുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
കേരള – കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (ജൂൺ 11) മത്സ്യബന്ധനത്തിന് തടസ്സമില്ല.
എന്നാൽ, ജൂൺ 12 മുതൽ 16 വരെ മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇവിടെ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.