Kerala Weather Update: ഇനി അല്‍പം റെസ്റ്റാകാം! മഴ മുന്നറിയിപ്പില്ല
Kerala Rain Alert: വടക്കന്‍ ജില്ലകളിലാണ് ശക്തമായ കാറ്റ് തുടരുന്നത്. മേഘങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മഴ വിട്ട് നിന്നതോടെ സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സ് വര്‍ധിച്ചു.

മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ കാലവര്‍ഷം ദുര്‍ബലമായി. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസത്തേക്ക് മഴ മുന്നറിയിപ്പുകളേതുമില്ല. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ജൂലൈ 29,30 തീയതികളിലാണ് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിന് സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.
വടക്കന്‍ ജില്ലകളിലാണ് ശക്തമായ കാറ്റ് തുടരുന്നത്. മേഘങ്ങള്‍ ഇല്ലാത്തതിനാല്‍ തന്നെ മഴ കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. എന്നാല്‍ മഴ വിട്ട് നിന്നതോടെ സംസ്ഥാനത്ത് യുവി ഇന്‍ഡക്‌സ് വര്‍ധിച്ചു.
യുവി ഇന്‍ഡെക്‌സ് ഓറഞ്ച് ലെവല്‍
ആലപ്പുഴ- 9
കോട്ടയം- 9
പാലക്കാട്- 9
മലപ്പുറം- 9
കൊല്ലം- 8
പത്തനംതിട്ട- 8
യെല്ലോ ലെവല്‍
തൃശൂര്‍- 7
കോഴിക്കോട്- 7
തിരുവനന്തപുരം- 6
എറണാകുളം- 5
കാസര്‍ഗോഡ്- 3
കണ്ണൂര്‍- 4
വയനാട്- 2
അതേസമയം, ശക്തമായ കാറ്റ് തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. ശക്തമായ കാറ്റില്‍ മരങ്ങള്‍ കടപുഴകിയും ചില്ലകള്‍ ഒടിഞ്ഞും അപകടത്തിന് സാധ്യതയുണ്ട്. മരത്തിന്റെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുകയോ നില്‍ക്കുകയോ അരുത്.
അപകടരമായ മരങ്ങളുടെ ചില്ലകളില്‍ വെട്ടിയൊതുക്കുക. പൊതുയിടങ്ങളില്‍ അപകടാവസ്ഥയിലുള്ള മരങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ടവരെ വിവരം അറിയിക്കുക. പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ എന്നിവയുടെ ചുവട്ടിലും പോയി നില്‍ക്കാതിരിക്കാം.