Aluva Bus Accident: ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ആലുവയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

Kochi Aluva Bus Accident: മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗത തടസം അനുഭവപ്പെട്ടു.

Aluva Bus Accident: ഇരുചക്രവാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചു; ആലുവയിൽ ബസ് കടയിലേക്ക് ഇടിച്ചുകയറി അപകടം

Aluva Bus Accident

Published: 

17 Jul 2025 13:19 PM

കൊച്ചി: ആലുവ ദേശീയപാതയിൽ ബസ് കടയിലേക്ക് പാഞ്ഞു കയറി അപകടം. കരിയാട് സിഗ്നലിന് സമീപമാണ് നിയന്ത്രണംവിട്ട ബസ് റോഡരികിലുള്ള ചായകടയിലേക്ക് ഇടിച്ചുകയറിയത്. സംഭവം നടക്കുമ്പോൾ കടയിൽ ആളുണ്ടായിരുന്നുവെന്നും, ആർക്കും പരിക്കുകൾ ഇല്ലെന്നുമാണ് പുറത്തുവരുന്ന വിവരം.

മുന്നിലൂടെ പോയ ഇരുചക്ര വാഹനത്തെ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. എറണാകുളം ഭാഗത്തേക്ക് പോയ കർണാടക ആർടിസി ബസ് ആണ് അപകടത്തിൽ പെട്ടത്. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ അരമണിക്കൂറോളം ഗതാഗത തടസം അനുഭവപ്പെട്ടു. പിന്നീട് പോലീസ് എത്തിയാണ് ​ഗതാ​ഗതം പുനഃസ്ഥാപിച്ചത്.

പാമ്പുകടിയേറ്റത് അറിഞ്ഞില്ല, നോവായി 16 വയസ്സുകാരി

വയനാട്ടിൽ പാമ്പുകടിയേറ്റ പ്ലസ് വൺ വിദ്യാർത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. വള്ളിയൂർക്കാവ് കാവുക്കുന്ന് പുള്ളിൽ വൈഗ വിനോദ് (16) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ശാരീരിക അസ്വസ്ഥതകളോടെ മാനന്തവാടി ​ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൈ​ഗയെ പ്രവേശിപ്പിച്ചത്.

പിന്നീട് നടത്തിയ വിദഗ്‌ധ പരിശോധനയ്ക്കിടെയാണ് ശരീരത്തിൽ വിഷബാധയേറ്റിട്ടുള്ളതായി കണ്ടെത്തുന്നത്. ഉടൻ തന്നെ ചികിത്സ നൽകിയെങ്കിലും ആരോ​ഗ്യസ്ഥിതി മോശമാവുകയായിരുന്നു. തുടർന്ന് വിദ​ഗ്ദ ചികിത്സയ്ക്കായി മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്