Kochi Burger Outlet Incident: അങ്ങനെ ആ പണിപോയി; ചിക്കനില്ലെന്ന് പരാതി പറഞ്ഞ കുട്ടികൾക്ക് നേരെ കത്തിവീശിയ മാനേജരെ പിരിച്ചുവിട്ടു
Kochi Burger Outlet Incident Update: കടയിൽ നിന്ന് വാങ്ങിയ ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില് ഏറെ വൈറലായിരുന്നു.

Kochi Burger Outlet Incident
കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പിന്റെ അളവ് കുറഞ്ഞതിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മോശം പെരുമാറ്റത്തിന് മാനേജർ സൗദി മുണ്ടംവേലി രാമേശ്വരം സ്വദേശി ജോഷ്വായ്ക്കെതിരെ നടപടിയെടുത്ത് സ്ഥാപനം. എറണാകുളത്തെ ഔട്‌ലെറ്റിൽ മാനേജരായിരുന്ന ജോഷ്വായെ ജോലിയിൽനിന്നും പിരിച്ചുവിട്ടതായി മേലധികാരികൾ അറിയിച്ചു.
കടയിൽ നിന്ന് വാങ്ങിയ ബർഗറിലൊന്നിൽ ചിക്കൻ കുറവാണെന്ന് കുട്ടികൾ പരാതിപ്പെട്ടപ്പോൾ മാനേജരായ ജോഷ്വാ കത്തി കാട്ടി ഭീഷണിപ്പെടുത്തുന്ന വിഡിയോ കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളില് ഏറെ വൈറലായിരുന്നു. ക്ഷുഭിതനായതിന് പിന്നാലെ കുട്ടികൾക്ക് നേരെ കത്തി വീശിയ സംഭവത്തിൽ മാനേജർക്കെതിരെയും ഇയാളെ മർദിച്ചതിന് നാലു പേർക്കെതിരെയും എറണാകുളം സെൻട്രൽ പോലീസ് കേസെടുത്തിരുന്നു.
ALSO READ: അപ്പൂപ്പന്റെ തലയ്ക്ക് ചെറുമകൻ വെട്ടി, കാരണം ഒരു എ.ടി.എം.കാർഡ്
എറണാകുളം മഹാരാജ് കോളജ് ഗ്രൗണ്ടിൽ നടന്ന സിബിഎസ്ഇ സ്കൂൾ കായികമേളയിൽ പങ്കെടുക്കാനെത്തിയ നാല് കുട്ടികളാണ് ഇവിടേക്ക് ഭക്ഷണം കഴിക്കാനെത്തിയത്. നൽകിയ ബർഗറിൽ ചിക്കൻ്റെ അളവിനെ കുറിച്ച് പരാതി പറഞ്ഞതിനെ തുടർന്നാണ് ജോഷ്വായുമായി തർക്കമുണ്ടായത്. ഇതിനിടെ, കുട്ടികൾ രംഗങ്ങൾ മൊബൈലിൽ പകർത്തുന്നതിനെ ജോഷ്വാ എതിർക്കുകയും ചെയ്തിരുന്നു. തുടർന്ന് കുട്ടികൾ തങ്ങൾക്കൊപ്പമുള്ള മുതിർന്നവരെ വിളിച്ചു വരുത്തിയതോടെയാണു സംഘർഷം രൂക്ഷമായത്.