AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?

Kozhikode Bengaluru Vande Bharat: ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേ യോഗത്തില്‍ വടക്കന്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസും ചര്‍ച്ചയായി.

കോഴിക്കോട്-ബെംഗളൂരു വന്ദേ ഭാരത് വരുന്നു? എന്ന് പ്രതീക്ഷിക്കാം?
വന്ദേഭാരത്Image Credit source: TV9 Network
Shiji M K
Shiji M K | Published: 02 Jan 2026 | 01:20 PM

കോഴിക്കോട്: കേരളത്തിലേക്ക് കൂടുതല്‍ വന്ദേ ഭാരത് ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യം ശക്തമാണ്. യാത്രക്ലേശം കൂടുതലായി നേരിടുന്ന വടക്കന്‍ കേരളത്തെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ട്രെയിനുകള്‍ക്കായി കാത്തിരിക്കുകയാണ് മലയാളികള്‍. നിലവില്‍ രാജ്യത്ത് സര്‍വീസ് നടത്തുന്ന ഏറ്റവും വേഗതയേറിയ ട്രെയിനുകളില്‍ ഒന്നാണ് വന്ദേ ഭാരത്. രാജ്യത്ത് 2027ല്‍ ബുള്ളറ്റ് ട്രെയിനുകള്‍ എത്തുമെന്ന വിവരത്തിനിടയിലും വന്ദേ ഭാരത് സര്‍വീസുകളുടെ മാറ്റ് ഒട്ടം ചോര്‍ന്നുപോകുന്നില്ല.

ദീര്‍ഘദൂര ട്രെയിനുകളിലെ ഭക്ഷണ വിതരണവുമായി ബന്ധപ്പെട്ട് റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടീവ് കമ്മിറ്റി യോഗത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതേ യോഗത്തില്‍ വടക്കന്‍ കേരളത്തില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള വന്ദേ ഭാരത് സര്‍വീസും ചര്‍ച്ചയായി. കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് ഉടന്‍ തന്നെ ട്രെയിന്‍ കൊണ്ടുവരണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഇത് യാത്രാ ദുരിതത്തിന് പരിഹാരം കാണുമെന്നാണ് അംഗങ്ങളുടെ അഭിപ്രായം.

എന്നാല്‍ സേലത്തിനും കോയമ്പത്തൂരിനും ഇടയില്‍ റെയില്‍വേ ലൈനിന്റെ ശേഷിയുടെ ഇരട്ടിയിലധികമാണ് നിലവില്‍ ഉപയോഗിക്കുന്നതെന്നും അതിനാല്‍ സാങ്കേതിക തടസങ്ങള്‍ ഉള്‍പ്പെടെ ഉണ്ടെന്നുമാണ് അധികൃതരുടെ വാദം.

Also Read: Bullet Train: 600 രൂപയ്ക്ക് ബെംഗളൂരുവിലെത്താം; ബുള്ളറ്റ് ട്രെയിനില്‍ കേരളവും കുതിക്കും

വന്ദേ ഭാരതില്ലെങ്കില്‍ യശ്വന്ത്പൂര്‍-കണ്ണൂര്‍ എക്‌സ്പ്രസ് സര്‍വീസ് കോഴിക്കോട്ടേക്ക് നീട്ടണമെന്നും യോഗത്തില്‍ യാത്രക്കാര്‍ ആവശ്യം ഉന്നയിച്ചു. മലബാര്‍ മേഖലയില്‍ നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി കൂടുതലാളുകള്‍ ആശ്രയിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു. കോഴിക്കോട് നിന്ന് നേരിട്ട് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് ട്രെയിന്‍ ലഭിക്കുന്നത് യാത്രക്കാര്‍ക്ക് ഏറെ ആശ്വാസമാകും.