Karthika Pradeep: കാർത്തിക ഇൻസ്റ്റഗ്രാമിലും താരം, സിനിമാ താരങ്ങൾ അടക്കമുളളവർ ആരാധകര്‍

Kochi job Fraud Accuse Karthika Pradeep:യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു നൂറോളം പേരെ തട്ടിപ്പിനിരയാക്കിയത്. ഇവരിൽ നിന്ന് 3 മുതൽ 8 ലക്ഷം രൂപ വീതം വരെ കാർത്തിക വാങ്ങിച്ചിരുന്നു. യുക്രൈനിൽ നിന്നാണ് യുവതി എംബിബിഎസ് ബിരുദം നേടിയത്.

Karthika Pradeep: കാർത്തിക ഇൻസ്റ്റഗ്രാമിലും താരം, സിനിമാ താരങ്ങൾ അടക്കമുളളവർ ആരാധകര്‍

Karthika Pradeep

Published: 

04 May 2025 | 07:31 AM

കൊച്ചി: വിദേശത്ത് ജോലി വാ​ഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസിൽ പോലീസിന്റെ പിടിയിലായ കണ്‍സൾട്ടൻസി കമ്പനി മേധാവി കാർത്തിക പ്രദീപ് ഇൻസ്റ്റഗ്രാമിലും താരം. ഇൻസ്റ്റാ​ഗ്രാമിൽ പതിമൂവായിരത്തോളം പേരാണ് കാർത്തികയെ ഫോളോ ചെയ്യുന്നത്. കാർത്തിക പങ്കുവയ്ക്കുന്ന റീല്‍സിനും വീഡിയോകള്‍ക്കുമെല്ലാം സിനിമാ താരങ്ങൾ അടക്കമുളളവരാണ് ആരാധകര്‍.

യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു നൂറോളം പേരെ തട്ടിപ്പിനിരയാക്കിയത്. ഇവരിൽ നിന്ന് 3 മുതൽ 8 ലക്ഷം രൂപ വീതം വരെ കാർത്തിക വാങ്ങിച്ചിരുന്നു. യുക്രൈനിൽ നിന്നാണ് യുവതി എംബിബിഎസ് ബിരുദം നേടിയത്. ഡോക്ടര്‍ എന്ന ലേബലിന്‍റെ മറവിലായിരുന്നു തട്ടിപ്പ് നടത്തിയതെന്നും പോലീസ് പറയുന്നു. യുകെ,ഓസ്ട്രേലിയ,ജര്‍മനി ഉള്‍പ്പെടെയുളള രാജ്യങ്ങളിലാണ് കാർത്തിക ജോലി വാഗ്ദാനം ചെയ്തത്.

തൃശൂർ സ്വ​ദേശിനിയായ യുവതിയുടെ പരാതിയിലാണ് കാർത്തികയ്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. ഈ യുവതിയിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപയാണ് ജോലി വാ​​ഗ്ദാനം ചെയ്ത് കാർത്തിക വാങ്ങിയത്. ടേക്ക് ഓഫ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ കാര്‍ത്തിക കൊച്ചിയിലൊരു റിക്രൂട്ട്മെന്‍റ് സ്ഥാപനം നടത്തിയിരുന്നു. എന്നാൽ പോലീസ് കേസെടുത്തതോടെ സ്ഥാപനം പൂട്ടി. ഇതിനിടെയിൽ കാർത്തിക കോഴിക്കോടേക്ക് മുങ്ങി. ഇവിടെ നിന്നാണ് കൊച്ചി സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിലവില്‍ ഏഴു കേസുകളാണ് കാര്‍ത്തികയ്ക്കെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Also Read:‘എനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ; അത് എൻ്റെ മിടുക്ക്’: കാർത്തികയുടെ ഫോൺ സംഭാഷണം വൈറൽ

അതേസമയം കഴിഞ്ഞ ദിവസം പിടിയിലായ കാർത്തികയുടെ ഫോൺ സംഭാഷണം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. പണം നഷ്ടമായ ഒരാളോട്, ‘തനിക്ക് പറ്റിച്ച് ജീവിക്കാനേ അറിയൂ, അത് തൻ്റെ മിടുക്കാണ്’ , പറ്റിക്കാനായിട്ട് നീയൊക്കെ നിന്ന് തരുന്നത് എന്തിനാണ്? എന്ന് പറയുന്ന കാർത്തികയുടെ ഫോൺ സംഭാഷണമാണ് പ്രചരിക്കുന്നത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ