Kochi Metro: ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം: അധിക സർവീസുമായി കൊച്ചി മെട്രോ
Kochi Metro Special Trains for Brazil vs India Football Match: മടക്കയാത്രയിലെ തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാനാകും. ബുധനാഴ്ച രാത്രി 7.30 നാണ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്.

പ്രതീകാത്മക ചിത്രം
കൊച്ചി: കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന ബ്രസീൽ ലെജൻഡ്സ് – ഇന്ത്യ ഓൾ സ്റ്റാർസ് ചാരിറ്റി ഫുട്ബോൾ മത്സരത്തോടനുബന്ധിച്ച് കാണികൾക്കായി കൊച്ചി മെട്രോ പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചു. കലൂർ ജെഎൽഎൻ സ്റ്റേഡിയം മെട്രോ സ്റ്റേഷനിൽ രാത്രി 8 മുതൽ 11:30 വരെ 8 അധിക ടിക്കറ്റ് കൗണ്ടറുകളും പ്രവർത്തിക്കും.
മെട്രോ ട്രെയിൻ സർവീസ്
മത്സരശേഷം തിരികെ പോകുന്ന കാണികളുടെ വൻ തിരക്ക് കണക്കിലെടുത്ത് രാത്രി 9 മണിക്കും 10 മണിക്കും ഇടയിൽ 4 അധിക മെട്രോ ട്രെയിൻ സർവീസുകൾ നടത്തും. കൂടാതെ അടിയന്തര സാഹചര്യം നേരിടാൻ ഒരു ട്രെയിൻ അധികമായി സ്റ്റാൻഡ്‌ബൈ ആയി നിർത്തിയിടും.
മടക്കയാത്രയിലെ തിരക്ക് ഒഴിവാക്കാനായി വരുമ്പോൾ തന്നെ റിട്ടേൺ ക്യുആർ ടിക്കറ്റുകൾ എടുക്കണമെന്ന് മെട്രോ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഈ ടിക്കറ്റുകൾ ഉപയോഗിച്ച് നേരിട്ട് എഎഫ്സി ഗേറ്റുകൾ വഴി പ്രവേശിക്കാനാകും. ബുധനാഴ്ച രാത്രി 7.30 നാണ് ആരാധകർ കാത്തിരിക്കുന്ന ആവേശപ്പോരാട്ടം ആരംഭിക്കുന്നത്.
ബ്രസീൽ – ഇന്ത്യ ഫുട്ബോൾ മത്സരം
ബ്രസീല്‍ ലെജന്‍ഡ്‌സും ഇന്ത്യ ഓള്‍ സ്റ്റാര്‍സ് ഇലവനും തമ്മിലുള്ള ഫുട്‌ബോള്‍ മത്സരം നാളെ (ബുധനാഴ്ച) കൊച്ചിയില്‍ വെച്ച നടത്തപ്പെടും. രാത്രി 7.30 മുതല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മത്സരം. ബ്രസീല്‍ ഇതിഹാസങ്ങളുടെ ലോക രാജ്യങ്ങളിലെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് കൊച്ചിയിലും മത്സരം സംഘടിപ്പിച്ചത്.
മത്സരത്തിനായി ഇതിഹാസ താരംറൊണാള്‍ഡീഞ്ഞോ ഉള്‍പ്പെട്ട സംഘം ഇന്നെത്തും. മറ്റ് താരങ്ങള്‍ തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിയിരുന്നു. എഡ്മില്‍സന്‍ അടക്കമുള്ള 12 ബ്രസീല്‍ താരങ്ങളാണ് തിങ്കളാഴ്ച എത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍മാരായ ഐഎം വിജയന്‍, ബൈച്ചുങ് ബൂട്ടിയ എന്നിവരടക്കമുള്ള ഇതിഹാസങ്ങളാണ് ഇന്ത്യക്കായി ബൂട്ടുകെട്ടുന്നത്.
മലയാളി താരങ്ങളായ ജോപോള്‍ അഞ്ചേരി, സികെ വിനീത്, മുഹമ്മദ് റാഫി, എന്‍പി പ്രദീപ്, എംവി നെല്‍സന്‍, റിനോ ആന്റോ തുടങ്ങിയവരും ടീമിലുണ്ട്. ക്ലൈമാക്‌സ് ലോറന്‍സ്, ഗൗരമാംഗി സിങ്, അര്‍ണാബ് മൊണ്ടാല്‍, മഹേഷ് ഗാവ്‌ലി, മഹെറാജുദ്ദീന്‍ വാഡു, മെഹ്താബ് ഹുസൈന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ഓള്‍സ്റ്റാര്‍സ് ടീമിലുണ്ട്.
English Summary:
Kochi Metro will operate special services for spectators attending the Brazil Legends vs India All Stars football match at the Jawaharlal Nehru Stadium in Kaloor on Wednesday, September 23, 2026, from 7:30 PM. To handle the crowd returning after the match, four additional Metro services will operate between 9 PM and 10 PM, while another train will remain on standby.