Kochi Ship Accident: കാൽസ്യം കാർബൈഡ്, പോളിമർ…മുങ്ങിയ കപ്പലിലുണ്ടായിരുന്നത് എന്തൊക്കെ? പട്ടിക പുറത്ത്

Kochi Ship Accident, Items in Containers: കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടെയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കാഷ്യൂ (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു.

Kochi Ship Accident: കാൽസ്യം കാർബൈഡ്, പോളിമർ...മുങ്ങിയ കപ്പലിലുണ്ടായിരുന്നത് എന്തൊക്കെ? പട്ടിക പുറത്ത്
Published: 

05 Jun 2025 | 01:35 PM

കൊച്ചിയിൽ മുങ്ങിയ എം.എസ്.സി എൽസ 3 എന്ന കപ്പലിലുണ്ടായിരുന്നത് കാൽസ്യം കാർബൈഡ്, പോളിമർ അസംസ്കൃത വസ്തുക്കൾ എന്നിവയാണെന്ന് ‘മനോരമ ഓൺലൈന്’ റിപ്പോർട്ട് ചെയ്തു. കണ്ടെയ്നറിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ സമ്പൂർണ പട്ടികയും പുറത്ത് വിട്ടിട്ടുണ്ട്. കപ്പൽ പരിശോധിക്കാൻ അധികൃതർ ഇന്നെത്തുമെന്നാണ് വിവരം.

കസ്റ്റംസിന് കൈമാറിയ പട്ടികയിൽ നാല് കണ്ടെയ്നറുകളിൽ ക്യാഷ് ആണെന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാൽ പിന്നീട് നടത്തിയ പരിശോധനയിൽ ഇത് കാഷ്യൂ (കശുവണ്ടി) ആണെന്ന് വ്യക്തമായതായി അധികൃതർ അറിയിച്ചു. അപകടകാരികളായി കാൽസ്യം കാർബൈഡും പോളിമർ അസംസ്കൃത വസ്തുക്കളും മാത്രമാണ് ഉണ്ടായിരുന്നത്.

13 കണ്ടെയ്നറുകളിലായിരുന്നു കാൽസ്യം കാർബൈഡ് ഉണ്ടായിരുന്നത്. ഇതിൽ എട്ടെണ്ണം മുങ്ങിയ കപ്പലിന്റെ അകത്തെ അറയിലും മറ്റുള്ളവ പുറത്തുമാണ്. ഈ കാൽസ്യം കാർബണൈറ്റ് വെള്ളവുമായി ചേർന്നാൽ വളരെ പെട്ടെന്ന് തീപിടിക്കുന്ന അസറ്റലിൻ വാതകം ഉണ്ടാകും. കൂടാതെ ഇവ മനുഷ്യശരീരവുമായി നേരിട്ട് സമ്പർക്കമുണ്ടായാൽ അപകടകരമാണെന്ന് വിദ​ഗ്ധർ പറയുന്നു.

പ്ലാസ്റ്റിക് പേന മുതൽ കസേര വരെ നിർമിക്കുവാനുള്ളവയാണ് പോളിമർ അസംസ്കൃത വസ്തുക്കൾ. തീരത്തടിഞ്ഞ പോളിപ്രൊപ്പിലീൻ തരികൾ ഭക്ഷിക്കുന്നത് ജലജീവികൾക്കും പക്ഷികൾക്കും ആപത്താണ്. കൂടാതെ പട്ടിക പ്രകാരം, നാല്പത്തിയാറ് കണ്ടെയ്നറുകളിൽ തേങ്ങയും കശുവണ്ടിയും നട്സുമാണ്. 39 എണ്ണത്തിൽ കോട്ടൺ, എഴുപ്പത്തിയൊന്ന് കണ്ടെയ്നറുകളിൽ സാധനങ്ങളില്ല. പോളിമർ അസംസ്കൃത വസ്തുക്കൾ അറുപത് കണ്ടെയ്നറുകളിൽ, 87 എണ്ണത്തിൽ തടി എന്നിവയാണെന്നും മനോരമ ഓൺലൈൻ റിപ്പോ‍ർട്ട് ചെയ്തു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ