Kochi Ship Accident: കടലിൽ വിഷം കലർന്നാലും നീക്കാൻ വഴിയുണ്ട്, പുതിയ വിദ്യകൾ ഇതെല്ലാം

How to detoxify the sea using modern techniques: കടലിൽ കലരാൻ സാധ്യതയുള്ള കണ്ടെയ്നറുകളിലെ വിഷാംശവും എണ്ണയും സ്വാഭാവിക ആവാസ വ്യവസ്ഥയെ തകർക്കുന്നതാണെന്ന് നിസ്സംശയം പറയാം. പല തരത്തിൽ കടൽ ഇതിനു മുമ്പും മലിനീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന് ആശങ്ക വേണ്ട. അപകടമുണ്ടായാൽ പരിഹരിക്കാൻ ശാസ്ത്രലോകം ചില വഴികൾ കണ്ടെത്തിയിട്ടുണ്ട്.

Kochi Ship Accident: കടലിൽ വിഷം കലർന്നാലും നീക്കാൻ വഴിയുണ്ട്, പുതിയ വിദ്യകൾ ഇതെല്ലാം

Detoxification

Published: 

28 May 2025 16:17 PM

കൊച്ചി: ഇപ്പോൾ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കൊച്ചിയ്ക്കടുത്ത് കപ്പൽ മുങ്ങിയതും അതിനനുബന്ധമായി കടലിൽ മുങ്ങിപ്പോയ കണ്ടെയ്നറുകളുമാണല്ലോ. കടലിൽ കലരാൻ സാധ്യതയുള്ള കണ്ടെയ്നറുകളിലെ വിഷാംശവും എണ്ണയും സ്വാഭാവിക ആവാസ വ്യവസ്ഥയെ തകർക്കുന്നതാണെന്ന് നിസ്സംശയം പറയാം. പല തരത്തിൽ കടൽ ഇതിനു മുമ്പും മലിനീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിന് എങ്ങനെ പരിഹാരം കാണുമെന്ന് ആശങ്ക വേണ്ട. അപകടമുണ്ടായാൽ പരിഹരിക്കാൻ ശാസ്ത്രലോകം ചില വഴികൾ കണ്ടെത്തിയിട്ടുണ്ട്.

 

മൈക്രോപ്ലാസ്റ്റിക് തടയാൻ

 

കരയ്ക്കടിഞ്ഞ ചെറിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങളുടെ ചിത്രങ്ങൾ കപ്പൽ മുങ്ങിയതിനോട് ചേർത്ത് പ്രചരിക്കുന്നുണ്ട്. ചെറിയ പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ മാത്രമല്ല മൈക്രോ പ്ലാസ്റ്റിക്കുകൾ ഒഴിവാക്കാനും വഴികളുണ്ട്. അതിലൊന്നാണ് ദി ഓഷ്യൻ ക്ലീനപ്പ്. കടൽ പ്രവാഹങ്ങളും കാറ്റും ഉപയോഗിച്ച് സമുദ്രത്തിൽ നിന്ന് പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന പ്രക്രിയയാണ് ഇത്. ശേഖരിച്ച പ്ലാസ്റ്റിക് പിന്നീട് കരയിലെത്തിച്ച് പുനരുപയോഗത്തിനായി മാറ്റുന്നതും ഇതിന്റെ ഭാ​ഗമാണ്. മൈക്രോപ്ലാസ്റ്റിക്കുകളെ ആകർഷിക്കാൻ കഴിയുന്ന മാഗ്നറ്റിക് നാനോകണങ്ങളും ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിച്ച് മൈക്രോപ്ലാസ്റ്റിക്കുകളെ ഒരു കേന്ദ്ര ചാനലിലേക്ക് തള്ളിവിടുകയും അവിടെ നിന്ന് അവ ശേഖരിക്കുകയും ചെയ്യുന്ന ഒരു പുതിയ സാങ്കേതിക വിദ്യയും നിലവിലുണ്ട്.

 

രാസ മലിനീകരണം തടയാൻ

 

ജലത്തിൽ കലർന്നിരിക്കുന്ന രാസ മാലിന്യങ്ങൾ തടയാൻ പ്രധാനമായും ഉപയോ​ഗിക്കുന്നത് ബയോ റെമഡിയേഷനാണ്. എണ്ണയും മറ്റ് രാസവസ്തുക്കളും വിഘടിപ്പിച്ച് വിഷമില്ലാത്ത തന്മാത്രകളാക്കാൻ ശേഷിയുള്ള സൂഷ്മ ജീവികളെ വെള്ളത്തിലിടുന്നതാണ് ഈ പ്രക്രിയ. മലിനീകരണമുള്ളിടത്ത് ഒരു പരിധി വരെ പ്രാവർത്തികമാക്കാൻ കഴിയുന്ന വഴിയാണ് ഇത്.

 

ഇലക്ട്രോകെമിക്കൽ സംവിധാനങ്ങൾ

കടൽ വെള്ളത്തിൽ നിന്ന് ആസിഡ് നീക്കം ചെയ്യുന്ന പുതിയ ഇലക്ട്രോകെമിക്കൽ സംവിധാനങ്ങൾ (എബ് കാർബൺ – Ebb Carbon വികസിപ്പിച്ചവ പോലുള്ളവ) ആണ് നിലവിലെ സാഹചര്യത്തിൽ ഏറെ സഹായിക്കുന്നത്. സമുദ്രത്തിന്റെ അന്തരീക്ഷത്തിൽ നിന്ന് കൂടുതൽ കാർബൺ ഡൈ ആഗിരണം ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണ് ഇത്. ഇത് സമുദ്ര ആവാസവ്യവസ്ഥയെ കൂടുതൽ അമ്ലീകരിക്കാതെ കാർബൺ വേർതിരിക്കലിന് ഫലപ്രദമായി സഹായിക്കുകയും ഒരു വലിയ രാസ അസന്തുലിതാവസ്ഥയെ ഇല്ലാതാക്കുകയും ചെയ്യുന്നു.

മെംബ്രേയിൻ സാങ്കേതികവിദ്യകൾ അധവാ മലിനീകരണം കൂടിയ സ്ഥലത്തു നിന്ന് കുറഞ്ഞിടത്തേക്ക് ഒരു അരിപ്പ പോലുള്ള മെബ്രേനിലൂടെ കടന്നു പോകുന്ന പ്രതിഭാസം പ്രയോജനപ്പെടുത്തിയുള്ള സാങ്കേതിക വിദ്യകളും നിലവിലുണ്ട്.

കൊച്ചിയിൽ ചെയ്തിരിക്കുന്നത്

ഇന്ത്യൻ കോസ്റ്റ് ഗാർഡ് (ICG) എണ്ണപ്പടർച്ച തടയുന്നതിനായി ഒഴുകുന്ന തടസ്സങ്ങളായ ഓയിൽ ബൂമുകൾ വിന്യസിച്ചിട്ടുണ്ട്. എണ്ണ തീരത്തേക്ക് എത്തുന്നത് തടയാനായി സഹായിക്കും

ICGS സക്ഷം, സമർത്ഥ് തുടങ്ങിയ കോസ്റ്റ് ഗാർഡ് കപ്പലുകളും ഡോർണിയർ വിമാനങ്ങളും ഓയിൽ സ്പിൽ ഡിസ്പേഴ്സന്റ് (OSD) തളിക്കുന്നുണ്ട്. ഡിസ്പേഴ്സന്റുകൾ എണ്ണയെ ചെറിയ തുള്ളികളാക്കി മാറ്റുന്നു, ഇത് സ്വാഭാവികമായ മൈക്രോബയൽ വിഘടനം വേഗത്തിലാക്കാൻ സഹായിക്കുന്നു.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും