Kochi Water Metro: തിരക്ക് മറികടക്കാന്‍ തിരക്കിട്ട പദ്ധതി; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ പ്ലാന്‍

Kochi Water Metro Extended Hours: കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. തിരക്ക് വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കം. സര്‍വീസുകളുടെ സമയവും ദീര്‍ഘിപ്പിച്ചേക്കും

Kochi Water Metro: തിരക്ക് മറികടക്കാന്‍ തിരക്കിട്ട പദ്ധതി; കൊച്ചി വാട്ടര്‍ മെട്രോയ്ക്ക് പുതിയ പ്ലാന്‍

Kochi Water Metro

Published: 

15 Dec 2025 21:58 PM

കൊച്ചി: ഹൈക്കോടതി-ഫോർട്ട് കൊച്ചി റൂട്ടിലെ തിരക്ക് കണക്കിലെടുത്ത് കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡ് (കെഡബ്ല്യുഎംഎൽ) സര്‍വീസുകള്‍ വര്‍ധിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരാഴ്ചയായി യാത്രക്കാരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രിസ്മസ് അവധിയും, പുതുവര്‍ഷവും കണക്കിലെടുക്കുമ്പോള്‍ തിരക്ക് ഇനിയും വര്‍ധിക്കാനാണ് സാധ്യത. ഈ സാഹചര്യത്തിലാണ് സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതും, സമയം നീട്ടുന്നതും അധികൃതര്‍ പരിഗണിക്കുന്നത്. അധിക രണ്ട് ബോട്ടുകള്‍ വിന്യസിക്കുന്നതിനും ആലോചനയുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

നിലവിൽ, കെഡബ്ല്യുഎംഎൽ ഈ റൂട്ടിൽ പ്രതിദിനം 30-ലധികം ട്രിപ്പുകളാണ് നടത്തുന്നത്. ഹൈക്കോടതി ടെർമിനലിൽ നിന്ന് ആദ്യ സർവീസ് രാവിലെ 8 മണിക്ക് പുറപ്പെടും. അവസാന ബോട്ട് രാത്രി 8.10 നാണ് പുറപ്പെടുന്നത്. അവധിക്കാല തിരക്ക് കണക്കിലെടുത്ത് അവസാന സര്‍വീസിന്റെ സമയം ദീര്‍ഘിപ്പിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഈ സാഹചര്യത്തില്‍ അവസാന സര്‍വീസ് സമയം ദീര്‍ഘിപ്പിക്കാനും കെഡബ്ല്യുഎംഎൽ പദ്ധതിയിടുന്നു.

ക്രിസ്മസ്, പുതുവര്‍ഷ അവധികളുടെ പശ്ചാത്തലത്തില്‍ നിരവധി പേര്‍ വാട്ടര്‍ മെട്രോയില്‍ യാത്ര ചെയ്യാനെത്താനാണ് സാധ്യത. സ്‌കൂള്‍ അവധി കണക്കിലെടുത്ത് നിരവധി കുടുംബങ്ങളും യാത്ര ചെയ്യാനെത്തിയേക്കാം. കൊച്ചി-മുസിരിസ് ബിനാലെ ആരംഭിക്കുന്നതും യാത്രക്കാരുടെ എണ്ണം വര്‍ധിപ്പിക്കും.

Also Read: Kochi Metro: കൊച്ചിയുടേത് ‘കൊച്ചു’ മെട്രോയല്ല; അങ്കമാലി വരെയെത്തും; ആദ്യ പണി തുടങ്ങി

സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ ബിനാലെയില്‍ പങ്കെടുക്കാന്‍ എത്താറുണ്ട്. വാട്ടര്‍ മെട്രോയിലെ തിരക്ക് വന്‍ തോതില്‍ ഉയര്‍ന്നേക്കാമെന്നാണ് വിലയിരുത്തല്‍. ഈ പശ്ചാത്തലത്തില്‍ അധിക സര്‍വീസുകളും, സര്‍വീസുകളുടെ സമയം നീട്ടുന്നതും അത്യന്താപേക്ഷിതമായിരിക്കുകയാണ്.

നേരത്തെ, ഓണക്കാലത്തും തിരക്ക് വര്‍ധിച്ച പശ്ചാത്തലത്തില്‍ സര്‍വീസുകളുടെ സമയം നീട്ടിയിരുന്നു. ആ സമയത്ത് ഹൈക്കോടതി-ഫോർട്ട് കൊച്ചി സർവീസുകൾ 10 മിനിറ്റ് ഇടവേളയിൽ ക്രമീകരിച്ചിരുന്നു. രാത്രി ഒമ്പത് വരെ സര്‍വീസുകള്‍ ദീര്‍ഘിപ്പിക്കുകയും ചെയ്തു. സമാന തന്ത്രമാണ് ഇത്തവണയും നടപ്പിലാക്കാന്‍ കെഡബ്ല്യുഎംഎൽ ഒരുങ്ങുന്നത്. പുതുക്കിയ ഷെഡ്യൂളിന്റെ വിശദാംശങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം.

Related Stories
കാന്താരി മുളക് കൊളസ്ട്രോൾ കുറയ്ക്കുമോ?
തീ കൂട്ടിവെച്ചാണോ പാല്‍ തിളപ്പിക്കല്‍? ഇനി പറഞ്ഞിട്ട് കാര്യമില്ല
വിശപ്പകറ്റാൻ മാത്രമല്ല, ഉപ്പ്മാവ് ആരോഗ്യത്തിനും ഗുണകരം
മെസി വന്നില്ലെങ്കിലെന്താ? ഈ ഇതിഹാസങ്ങള്‍ കേരളത്തില്‍ വന്നിട്ടുണ്ടല്ലോ
വയനാട്ടിൽ കണ്ട മുതല
നാലു കാലുള്ള കോഴിക്കുഞ്ഞ്
ദിലീപ് ശബരിമലയിൽ
ഇതാണ് കൂറ്റൻ മുട്ടനാട്