Kottayam Medical College: അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍, പരാതി നൽകിയിട്ടും ഫലമില്ല; കോട്ടയം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലും അപകടാവസ്ഥയില്‍

Kottayam Medical College: എംഎൽഎ ചാണ്ടി ഉമ്മന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Kottayam Medical College: അടര്‍ന്ന് വീണ് കോണ്‍ക്രീറ്റ് പാളികള്‍, പരാതി നൽകിയിട്ടും ഫലമില്ല; കോട്ടയം മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലും അപകടാവസ്ഥയില്‍

കോട്ടയം മെഡിക്കൽ കോളേജ്

Published: 

05 Jul 2025 14:44 PM

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലെയും സ്ഥിതി അപകടാവസ്ഥയിലാണെന്ന് പരാതി. അറുപത് വർഷം മുമ്പ് പണിത ഹോസ്റ്റലിലാണ് വിദ്യാർത്ഥികൾ ഇപ്പോഴും താമസിക്കുന്നത്. കെട്ടിടത്തിന്റെ പല ഭാ​ഗങ്ങളും പൊട്ടി പൊളിഞ്ഞ അവസ്ഥയിലാണ്. പരാതികൾ നൽകിയിട്ടും ഫലമുണ്ടായില്ലെന്ന് വിദ്യാർത്ഥികൾ‌ പറഞ്ഞു.

കഴിഞ്ഞ ​ദിവസം ഒരാളുടെ മരണത്തിന് ഇടയായ പൊളിഞ്ഞു വീണ കെട്ടിടം പണിത അതേ കാലയളവിൽ തന്നെയാണ് ഹോസ്റ്റലും പണിതിരിക്കുന്നത്. നിലവിൽ കെട്ടിടത്തിന്റെ ചുവരുകളും മേൽക്കൂരകളും പൊളിഞ്ഞ് തുടങ്ങിയ നിലയിലാണ്. കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്നു വീഴുന്നുണ്ട്.

പിജി ഡോക്ടര്‍മാര്‍ അടക്കം 200 ഓളം വിദ്യാര്‍ത്ഥികള്‍ താമസിക്കുന്ന ഹോസ്റ്റല്‍ ആണിത്. വിഷയത്തില്‍ മുമ്പ് വിദ്യാര്‍ഥികള്‍ ഒന്നടങ്കം പ്രതിഷേധിക്കുകയും പരാതി നൽകുകയും ചെയ്തിരുന്നു. തുടർന്ന് അറ്റകുറ്റപ്പണി ആരംഭിച്ചെങ്കിലും ഒന്നും പൂര്‍ത്തിയായില്ല. കോളേജ് സൂപ്രണ്ടിനെയും ജനപ്രതിനിധികളേയും കണ്ട് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. പെയിന്റടിക്കുക മാത്രമാണ് വർഷങ്ങളായി ചെയ്തുവരുന്നതെന്നും വിദ്യാർത്ഥികൾ പറയുന്നു.

അതേസമയം, എംഎൽഎ ചാണ്ടി ഉമ്മന്‍ ഹോസ്റ്റല്‍ സന്ദര്‍ശിച്ചു. വിദ്യാര്‍ഥികളെ സര്‍ക്കാര്‍ ചെലവില്‍ പുതിയ കെട്ടിടത്തിലേക്ക് മാറ്റിപ്പാര്‍പ്പിക്കണമെന്നും അടിയന്തരമായി പഞ്ചായത്ത് ഈ കെട്ടിടത്തിന്റെ ഫിറ്റ്‌നസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Related Stories
Arya Rajendran: ‘ഒരിഞ്ചുപോലും പിന്നോട്ടില്ല’; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആര്യ രാജേന്ദ്രൻ
Payyanur Attack: പയ്യന്നൂരിലും അക്രമം: സ്ഥാനാർഥിയുടെ വീടിന് നേരെ സ്‌ഫോടക വസ്തു ആക്രമണം
Cylinder Blast: തിരുവനന്തപുരത്ത് ഹോട്ടലിൽ പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ചു; 3 പേരുടെ നില ഗുരുതരം
Kerala Local Body Election 2025: വി വി രാജേഷ് തിരുവനന്തപുരം മേയറാകും? ശ്രീലേഖയക്ക് മറ്റൊരു പദവി.. തിരുവനന്തപുരത്തെ ബിജെപി നീക്കങ്ങൾ ഇങ്ങനെ
MM Mani: ‘തെറ്റ് പറ്റി, പറഞ്ഞുപോയതാണ്, വേണ്ടിയിരുന്നില്ല’: അധിക്ഷേപ പരാമര്‍ശത്തിൽ നിലപാട് തിരുത്തി എംഎം മണി
Railway Update: ക്രിസ്തുമസ്, പുതുവത്സര സ്പെഷ്യൽ ട്രെയിനുകളുമുണ്ട്; പ്രഖ്യാപിച്ച് ദക്ഷിണ റെയിൽവേ
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
ഓറഞ്ചിൻ്റെ തൊലി കളയല്ലേ! പഴത്തേക്കാൾ ​ഗുണമാണ്
മുട്ട കാൻസറിനു കാരണമാകുമോ?
ഐപിഎല്‍ ലേലത്തില്‍ ഇവര്‍ കോടികള്‍ കൊയ്യും?
70 അടി നീളമുള്ള മെസിയുടെ പ്രതിമ
മെസിക്കൊപ്പം രാഹുൽ ഗാന്ധി
യുഡിഎഫ് ജയിക്കില്ലെന്ന് പന്തയം; പോയത് മീശ
മെസിയെ കാണാൻ സാധിച്ചില്ല, സ്റ്റേഡിയം തകർത്ത് ആരാധകർ