Kozhikode Medical College: ആന്‍ജിയോപ്ലാസ്റ്റി നല്‍കാനാകില്ല; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

Kozhikode Medical College Heart Surgery Suspended: മരുന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം കുടിശികയായതാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ നല്‍കാനുണ്ട്.

Kozhikode Medical College: ആന്‍ജിയോപ്ലാസ്റ്റി നല്‍കാനാകില്ല; ശസ്ത്രക്രിയകള്‍ നിര്‍ത്തിവെച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്

കോഴിക്കോട് മെഡിക്കല്‍ കോളേജ്‌

Updated On: 

28 Aug 2025 | 09:18 AM

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്രക്രിയകള്‍ നിര്‍ത്തിവെക്കുന്നു. മതിയായ ഉപകരണങ്ങളില്ലാത്തതിനെ തുടര്‍ന്നാണ് നടപടി. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്ക് ഇന്നുമുതല്‍ അടിയന്തര ആന്‍ജിയോപ്ലാസ്റ്റി നല്‍കാന്‍ സാധിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി മീഡിയവണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മരുന്ന് വിതരണക്കാര്‍ക്ക് നല്‍കാനുള്ള പണം കുടിശികയായതാണ് ആശുപത്രിയെ പ്രതിസന്ധിയിലാക്കിയത്. മരുന്ന് വിതരണക്കാര്‍ക്ക് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലുമായി 158.68 കോടി രൂപ നല്‍കാനുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ മാത്രം കുടിശിക 34.90 കോടി രൂപയാണ്.

കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ സംസ്ഥാനത്തെ ആശുപത്രികളിലേക്കുള്ള വിതരണം നിര്‍ത്തലാക്കുമെന്ന് ഉപകരണ വിതരണക്കാരുടെ സംഘടനയായ സിഡിഎംഐഡി അറിയിച്ചു. ഈ മാസം 31നകം കുടിശിക തീര്‍പ്പാക്കിയില്ലെങ്കില്‍ വിതരണം പുനരാരംഭിക്കില്ലെന്നും സംഘടന അറിയിച്ചു.

അതേസമയം, തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ഗുരുതര ചികിത്സാപ്പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രിക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചില്‍ ട്യൂബ് കുടിങ്ങിയെന്നാണ് ആരോപണം. 2023 മാര്‍ച്ച് 22നാണ് സംഭവം. തൈറോയ്ഡിനെ തുടര്‍ന്ന് സുമയ്യ എന്ന യുവതി തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി.

ഡോ. രാജീവ് കുമാറിന്റെ കീഴിലാണ് സുമയ്യ ചികിത്സ തേടിയത്. തൈറോയ്ഡ് ശസ്ത്രക്രിയയ്ക്ക് ശേഷം ഇവരുടെ ശരീരത്തിലെ ഞരമ്പ് കിട്ടാതെ വന്നതോടെ രക്തവും മരുന്നുകളും നല്‍കുന്നതിനായി സെന്‍ട്രല്‍ ലൈനിട്ടിരുന്നു. ഇതിന്റെ ഗൈഡ് വയറാണ് സുമയ്യയുടെ നെഞ്ചില്‍ കുടുങ്ങിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഇത് പുറത്തെടുത്തില്ലെന്നാണ് വിവരം.

Also Read: Medical Negligence in Trivandrum: ശസ്ത്രക്രിയയ്ക്കിടെ യുവതിയുടെ നെഞ്ചിൽ ട്യൂബ് കുടുങ്ങി; തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര വീഴ്ച

ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങിയ സമുയ്യയ്ക്ക് ശ്വാസതടസമുണ്ടായി. ഇതേതുടര്‍ന്ന് അവര്‍ രണ്ട് വര്‍ഷത്തോളം ഇതേ ഡോക്ടറുടെ അടുത്ത് ചികിത്സ തേടി. എന്നാല്‍ ഫലമുണ്ടാകെ വന്നതോടെ മറ്റൊരു ആശുപത്രിയില്‍ ചികിത്സ തേടുകയും എക്‌സറേ പരിശോധനയില്‍ നെഞ്ചിനകത്ത് ലാപ്രോസ്‌കോപ്പിക്ക് ഉപയോഗിക്കുന്ന ഗൈഡ് വയര്‍ കണ്ടെത്തുകയുമായിരുന്നു.

കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
ഈ ഭക്ഷണങ്ങൾ പ്ലാസ്റ്റിക് പാത്രത്തിൽ ഫ്രിഡ്ജിൽ വയ്ക്കരുത്
സൈന നെഹ്‌വാളിന്റെ ആസ്തിയെത്ര?
ദിവസങ്ങളോളം ചെറുനാരങ്ങ കേടുകൂടാതിരിക്കാൻ ഇങ്ങനെ ചെയ്യൂ
കൊല്ലത്ത് പോലീസ് ജീപ്പ് ഇടിച്ച് തകർത്ത് കാപ്പ കേസ് പ്രതി
ഊട്ടിക്ക് സമീപമുള്ള ജനവാസ മേഖലയിൽ പുലി എത്തിയപ്പോൾ
ആരാധകനെ സ്റ്റേജിൽ വിളിച്ചുകയറ്റി പാടാൻ അവസരം നൽകി ഹനുമാൻകൈൻഡ്
ശബരിമല സ്വർണക്കൊള്ള കേസ് അന്വേഷണം എസ്ഐടി മന്ദഗതിയിലാക്കുന്നു