KSEB Bill: ഇനി റീഡിങ് എടുക്കുമ്പോൾ തന്നെ വീട്ടിൽ നിന്ന് ബില്ലടക്കാം; പുതിയ നടപടിയുമായി കെ എസ് ഇ ബി

KSEB bills paid through meter reading machines: ഇപ്പോഴത്തെ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്താനും തീരുമാനം ഉണ്ട്.

KSEB Bill: ഇനി റീഡിങ് എടുക്കുമ്പോൾ തന്നെ വീട്ടിൽ നിന്ന് ബില്ലടക്കാം; പുതിയ നടപടിയുമായി കെ എസ് ഇ ബി
Published: 

02 Sep 2024 | 09:07 AM

തിരുവനന്തപുരം: കെ എസ് ഇ ബി ബിൽ അടക്കാൻ ക്യൂ നിൽക്കുന്ന കാലത്തു നിന്ന് ഓൺലൈൻ പേമെന്റിലേക്ക് നാം എത്തിയിട്ട് അധികം കാലമായില്ല. ഇപ്പോൾ പുതിയൊരു രീതി കൂടി നിലവിൽ വരുത്താനുള്ള നീക്കത്തിലാണ് അധികൃതർ. കെഎസ്‌ഇബി ജീവനക്കാരുടെ മീറ്റർ റീഡിങ്‌ റീഡിങ് മെഷീനിൽ തന്നെ ബിൽ അടക്കുന്ന രീതി വന്നാലോ? ഏറ്റവും എളുപ്പത്തിൽ ബിൽ അടക്കുന്ന ഈ രീതിയില്ക്ക് മാറാൻ ഇനി അധിക കാലമില്ല.

ക്രെഡിറ്റ്‌ കാർഡ്‌, ഡെബിറ്റ്‌ കാർഡ്‌, യു പി ഐ തുടങ്ങിയവയിലൂടെയാണ് ബിൽ അടക്കാൻ കഴിയുക. ഇതിനായി ട്രാൻസാക്ഷൻ ചാർജുകളൊന്നും ഉണ്ടാകില്ല. ബിൽ അടയ്‌ക്കാനുള്ള ‘ആൻഡ്രോയിഡ്‌ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീൻ’ (പോയിന്റ്‌ ഓഫ്‌ സെയിൽ മെഷീൻ) ഒക്‌ടോബറോടെ പ്രാബല്യത്തിലാകും എന്നാണ് അധകൃതർ വ്യക്തമാക്കുന്നത്.

സ്വൈപ്‌, പേസ്വിഫ്‌ കമ്പനികളുടെ സ്‌പോട്ട്‌ ബില്ലിങ്‌ മെഷീനുകൾ കാനറാ ബാങ്കിന്റെ സഹകരണത്തോടെയാകും കെഎസ്ഇബി ഉപയോഗിക്കുന്നത്‌ എന്നും വിവരമുണ്ട്. പ്രതിമാസം 90 രൂപയും ജി എസ്‌ ടിയും ആണ് ഇതിനായി കാനറാ ബാങ്കിന്‌ നൽകുന്നത്. ഇപ്പോൾ നിലവിലുള്ള മെഷീനുകൾ ഉപയോ​ഗ ശൂന്യമാകില്ലേ എന്ന സംശയം വേണ്ട.

ALSO READ – കാലാവസ്ഥ മോശമാകുന്നു; സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശ

ഇപ്പോഴത്തെ റീഡിങിനായി ഉപയോഗിക്കുന്ന 5000ലധികം മെഷീനുകളിലും സ്‌പോട്ടിൽ പണം അടക്കാനുള്ള സൗകര്യം ഉൾപ്പെടുത്താനും തീരുമാനം ഉണ്ട്. സെക്ഷൻ ഓഫീസുകളിലെ ക്യാഷ്‌ കൗണ്ടറുകളിലും ഇത്തരത്തിൽ പണമടയ്‌ക്കാനുള്ള സൗകര്യമൊരുക്കാൻ പദ്ധതിയുണ്ട്‌ എന്നും അധികൃതർ വ്യക്തമാക്കുന്നു.

ഇതിനൊപ്പം “ക്വിക്‌ യുപിഐ പേയ്‌മെന്റ്‌’ സൗകര്യം നടപ്പാക്കാനും ശ്രമിക്കുന്നുണ്ട്‌. വൈദ്യുതി ബില്ലിൽ ക്യൂ ആർ കോഡ്‌ ഉൾപ്പെടുത്തും. ക്യൂആർ കോഡ്‌ സ്‌കാൻ ചെയ്‌ത്‌ ഉപഭോക്താവ്‌ അടയ്‌ക്കുന്ന തുക കെഎസ്‌ഇബിയുടെ അക്കൗണ്ടിലെത്തുന്നതിനുള്ള സൗകര്യമാണ്‌ ഒരുക്കുക. കൺസ്യൂമർ നമ്പർ, ബിൽതുക, അവസാനതീയതി എന്നിവ രേഖപ്പെടുത്തിയിട്ടുണ്ടാവും. കെഎസ്ഇബി ഐടി വിഭാഗവും ഇതിനൊപ്പം കാനറാ ബാങ്കും സഹകരിച്ചാണ് ഈ സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്
Viral Video | റോഡിൽ നിന്നയാൾക്ക് ആനയുടെ ചവിട്ട്
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ