KSEB Online Payment: ഇന്ന് ഓൺലൈനിലൂടെ കെഎസ്ഇബി ബില്ലടയ്ക്കാനാകില്ല: ഖേദം പ്രകടിപ്പിച്ച് അധികൃതർ

KSEB Online Bill Payment: വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.

KSEB Online Payment: ഇന്ന് ഓൺലൈനിലൂടെ കെഎസ്ഇബി ബില്ലടയ്ക്കാനാകില്ല: ഖേദം പ്രകടിപ്പിച്ച് അധികൃതർ

KSEB Online Payment

Published: 

25 Aug 2024 06:54 AM

തിരുവനന്തപുരം: കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ (KSEB online payment) ഇന്ന് ഭാഗീകമായി മുടങ്ങിയേക്കുമെന്ന് അധികൃതർ. ഇന്ന് ഉണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടാണ് കെഎസ്ഇബി പ്രത്യേക അറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായാണ് ഉപയോക്താക്കൾക്ക് ഈ ബുദ്ധിമുട്ട് നേരിടേണ്ടവരുന്നതെന്നും അധികൃതർ അറിയിച്ചു. ഇന്ന് രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾ‍ക്കും തടസ്സം നേരിട്ടേക്കാമെന്നാണ് കെഎസ്ഇബിയുടെ അറിയിച്ചിരിക്കുന്നത്.

വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾക്ക് ബന്ധപ്പെടാവുന്നതാണെന്നും കെഎസ്ഇബി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു. ഉപഭോക്താക്കൾ ഇക്കാര്യത്തിൽ സഹകരിക്കണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിട്ടുണ്ട്.

ALSO READ: ഇനി സർക്കാർ ആശുപത്രിയിലും ഓൺലൈനായി പണമടയ്ക്കാം ; ആദ്യ ഘട്ടത്തിൽ 63 ആശുപത്രികളിലെന്ന് മന്ത്രി വീണാ ജോർജ്

അറിയിപ്പ് ഇപ്രകാരം

കെഎസ്ഇബിയുടെ ഓൺലൈൻ സേവനങ്ങൾ ഭാഗീകമായി മുടങ്ങിയേക്കും. കെഎസ്ഇബിയുടെ ഡാറ്റാസെന്റർ നവീകരണത്തിന്റെ ഭാഗമായി നാളെ രാവിലെ ഏഴ് മുതൽ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓൺലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള ഉപഭോക്തൃ സേവനങ്ങൾ‍ക്കും തടസ്സം നേരിട്ടേക്കാം.

വൈദ്യുതി സംബന്ധമായ പരാതികൾ പരിഹരിക്കാനായി അതത് സെക്ഷൻ ഓഫീസുകളിലോ 9496012062 എന്ന നമ്പരിലോ ഉപഭോക്താക്കൾ‍ക്ക് ബന്ധപ്പെടാവുന്നതാണ്. കെഎസ്ഇബിയുടെ മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളും മേൽ‍പ്പറഞ്ഞ സമയപരിധിയിൽ തടസ്സപ്പെടാനിടയുണ്ട്. പൊതുജനങ്ങൾക്കുണ്ടാകാനിടയുള്ള ബുദ്ധിമുട്ടുകളിൽ ഖേദിക്കുന്നു. കെ എസ് ഇ ബി ഉപഭോക്താക്കൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Related Stories
Actress Assault Case: ‘നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങൾ ദിലീപ് വീട്ടിലിരുന്ന് കണ്ടു’; വഴിത്തിരിവായ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തൽ
Kerala Local Body Election 2025: തദ്ദേശ തിരഞ്ഞെടുപ്പ്; 7 പോളിങ് ബൂത്തിലേക്ക്, ആദ്യഘട്ട വോട്ടെടുപ്പ് ചൊവ്വാഴ്ച്ച
Kollam: കൊല്ലത്ത് അരുംകൊല, മുത്തശ്ശിയെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി
Rahul Mamkootathil: രാഹുൽ മാങ്കൂട്ടത്തിലിന്റെ ‘വിധി’ എന്താകും? മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Kerala Rain Alert: തെക്കോട്ട് മഴ, വടക്കോട്ട് വെയില്‍; ഇന്നത്തെ കാലാവസ്ഥ എങ്ങനെ?
Kerala Actress Assault Case Verdict: നായകന്‍ വില്ലനാകുമോയെന്ന് ഇന്നറിയാം; നടിയെ ആക്രമിച്ച കേസില്‍ വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം
ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം