Kerala Power Cut: ലോഡ്ഷെഡ്ഡിങ് ഒരു മണിക്കൂർ മുമ്പെങ്കിലും അറിയിക്കണം; കെഎസ്ഇബിയോട് റെഗുലേറ്ററി കമ്മീഷന്‍
Kerala Electricity Regulatory Commission Criticizes KSEB: ഒരു മണിക്കൂര്‍ മുമ്പെങ്കിലും പവര്‍ കട്ട് വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്ന് കെഎസ്ഇബിയോട് റഗുലേറ്ററി കമ്മീഷന്‍. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പവര്‍ കട്ട് വിവരം മുന്‍കൂറായി അറിയിക്കണമെന്ന് കമ്മീഷന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്.

KSEB
തിരുവനന്തപുരം: ഒരു മണിക്കൂര്‍ മുമ്പെങ്കിലും പവര്‍ കട്ട് വിവരം ഉപഭോക്താക്കളെ അറിയിക്കണമെന്ന് കെഎസ്ഇബിയോട് റഗുലേറ്ററി കമ്മീഷന്‍. അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങിനെതിരെ വ്യാപക വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെയാണ് പവര്‍ കട്ട് വിവരം മുന്‍കൂറായി അറിയിക്കണമെന്ന് കമ്മീഷന്‍ ബോര്‍ഡിനോട് ആവശ്യപ്പെട്ടത്. മണ്‍സൂണ്‍ ശക്തി പ്രാപിക്കുമ്പോള്‍ ഉയര്‍ന്ന നിരക്കിന് വൈദ്യുതി വാങ്ങുന്നതിന്റെ ബാധ്യത കുറയ്ക്കാന്‍ ബോര്‍ഡ് ശ്രമിക്കണമെന്നും കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നേരത്തെ, ഉയര്‍ന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാന്‍ കമ്മീഷന്‍ കെഎസ്ഇബിക്ക് അനുമതി നല്‍കിയിരുന്നു. കെഎസ്ഇബിക്ക് വലിയ ആശ്വാസമാണ് ഈ അനുമതി.
ജൂലൈ മുതല്‍ ഡിസംബര്‍ വരെ (സെപ്തംബര്‍ ഒഴികെ) ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങാമെന്ന് കമ്മീഷന്റെ ഉത്തരവില്‍ പറയുന്നു. സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം നിലനില്‍ക്കുന്നതിനിടെയാണ് ബോര്‍ഡിന്റെ അപേക്ഷ കമ്മീഷന്‍ അംഗീകരിച്ചത്.
ചെലവാക്കേണ്ടത് വന്‍ തുക
ഈ കാലയളവില്‍ 30.84 കോടി യൂണിറ്റ് വാങ്ങാന്‍ 282.50 കോടി നല്‍കേണ്ടി വരും. യൂണിറ്റിന് ശരാശരി 9.16 രൂപ നല്‍കണം. എന്നാല്‍ ഇത്രയും കുറഞ്ഞ വൈദ്യുതി വാങ്ങാന്‍ വന്‍ തുക ചെലവാക്കേണ്ട സാഹചര്യമുണ്ടായതില്‍ റെഗുലേറ്ററി കമ്മീഷന്‍ കെഎസ്ഇബിയെ വിമര്‍ശിച്ചു. ആവര്‍ത്തിച്ച് നിര്‍ദ്ദേശിച്ചിട്ടും വിവിധ സ്രോതസുകളില്‍ നിന്നുള്ള വൈദ്യുതിയുടെ വിവരം കെഎസ്ഇബി സമര്‍പ്പിച്ചില്ലെന്നും കമ്മീഷന്‍ വിമര്‍ശനം ഉന്നയിച്ചു.
കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങുമ്പോള്‍ ഉപഭോക്താക്കളുടെ ബില്ലില്‍ വലിയ ബാധ്യതയുണ്ടാകാതിരിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെഎസ്ഇബിയോട് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു. നടപ്പുവര്‍ഷം യൂണിറ്റിന് ശരാശരി 4.46 രൂപയ്ക്ക് വൈദ്യുതി വാങ്ങാനാണ് നേരത്തെ കമ്മീഷന്‍ അനുവദിച്ചിരുന്നത്.
കുറവുകാരണം വൈദ്യുതി വാങ്ങാൻ കഴിയാത്തതും ഗ്രിഡ് ഫ്രീക്വൻസി അസാധാരണമായി താഴ്ന്ന ന്നതുമാണ് വൈദ്യുതി നിയന്ത്രണം അനിവാര്യമാക്കിയതെന്നായിരുന്നു രണ്ട് ദിവസം മുമ്പ് ഫേസ്ബുക്ക് പോസ്റ്റിലൂടെ കെഎസ്ഇബി വ്യക്തമാക്കിയത്.
കെഎസ്ഇബിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
രാത്രി ഏഴ് മുതൽ എട്ട് മണി വരെ 514 മെഗാവാട്ടും, എട്ട് മുതൽ ഒമ്പത് മണി വരെ 622 മെഗാവാട്ടും, ഒമ്പത് മുതൽ പത്ത് മണി വരെ 580 മെഗാവാട്ടും, 10 മുതൽ 11 മണി വരെ 588 മെഗാവാട്ടും, 11 മുതൽ 12 മണി വരെ 578 മെഗാവാട്ടും, 12 മുതൽ ഒരു മണി വരെ 250 മെഗാവാട്ടും എന്നിങ്ങനെ വൈദ്യുതി ലഭ്യതയില്‍ കുറവുണ്ടായതായും, ഇത് പരിഹരിക്കുന്നതിനാണ് നിയന്ത്രണം വേണ്ടിവന്നതെന്നും ബോര്‍ഡ് വിശദീകരിച്ചു.
Also Read: കാല് മുക്കാലായി, നേരവും കാലവുമില്ലാതെ വൈദ്യുതി മുടക്കം! മഴകൊണ്ട് കെഎസ്ഇബിക്ക് ‘രണ്ടുണ്ട്’ ലാഭം
കഴിഞ്ഞ വര്‍ഷങ്ങളിലെ ജൂണ്‍ മാസങ്ങളെ അപേക്ഷിച്ച് ഇത്തവണ പ്രതിദിന വൈദ്യുതി ഉപഭോഗത്തിലും, പീക്ക് ആവശ്യകതയിലും ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. കാലവര്‍ഷത്തിലുണ്ടായ കുറവ് മൂലം ബോര്‍ഡിന്റെ അണക്കെട്ടുകളിലെ ജലത്തിന്റെ അളവും കുറഞ്ഞു.
ജൂണ്‍ മാസത്തില്‍ പ്രതീക്ഷിച്ച അളവില്‍ മഴ ലഭിക്കാത്തതാണ് കാരണം. എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനം മൂലം അന്തരീക്ഷ താപനില ഉയര്‍ന്നത് വൈദ്യുതി ആവശ്യകത ഗണ്യമായി വര്‍ധിപ്പിച്ചെന്നും, വൈദ്യുതി ലഭ്യതയിലെ കുറവ് നിലവിലെ സാഹചര്യം കൂടുതല്‍ സങ്കീര്‍ണമാക്കിയെന്നും ബോര്‍ഡ് വിശദീകരിച്ചു.
English Summary
The Kerala State Electricity Regulatory Commission has criticized KSEB for implementing unannounced power cuts. Moving forward, the utility must inform consumers at least one hour before any scheduled load shedding. To manage the state’s ongoing power crisis, KSEB has also been granted permission to purchase high-priced electricity. These measures aim to balance the power deficit while protecting consumers from unexpected outages.