Kuwait Fire Accident: കുവൈത്തിൽ നിന്ന് വിമാനമെത്തി; സ്വപ്നങ്ങളുമായി പോയവർ ചേതനയറ്റ് മടങ്ങി…

Kuwait Fire Accident: ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് ഇപ്പോൾ കൊണ്ടുവന്നത്. 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തത്.

Kuwait Fire Accident: കുവൈത്തിൽ നിന്ന് വിമാനമെത്തി; സ്വപ്നങ്ങളുമായി പോയവർ ചേതനയറ്റ് മടങ്ങി...
Updated On: 

14 Jun 2024 | 12:04 PM

കൊച്ചി : കുവൈത്തിൽ തീപ്പിടിത്തത്തിൽ മരിച്ചവരുടെ മൃതദേഹവുമായി വ്യോമസേനാ വിമാനം കൊച്ചിയിൽ പറന്നിറങ്ങി. ദുരന്തത്തിൽ മരിച്ച 45 പേരുടെ മൃതദേഹമാണ് ഇപ്പോൾ കൊണ്ടുവന്നത്. 10.30ഓടെ ആണ് കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വിമാനം ലാൻഡ് ചെയ്തത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങും.

തുടർന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പ്രത്യേകം പൊതുദർശനമുണ്ടാകും. തുടർന്ന് ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും. കർണാടക സ്വ​ദേശിയുടെ മൃതദേഹവും കൊച്ചിൽവച്ച് തന്നെയാണ് കൈമാറുന്നത്. മൃതദേഹങ്ങൾ ഏറ്റുവാങ്ങാൻ മരിച്ചവരുടെ കുടുംബാംഗങ്ങളും ബന്ധുക്കളും വിമാനത്താവളത്തിലെത്തിയിട്ടുണ്ട്.

ALSO READ: കേന്ദ്രസർക്കാർ അനുവദിച്ചില്ല; വീണാജോർജിൻ്റെ കുവൈത്ത് യാത്ര മുടങ്ങി

മൃതദേഹങ്ങൾ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായെന്നു മന്ത്രിമാരായ പി രാജീവ്, കെ രാജൻ എന്നിവർ പറഞ്ഞു. ഇന്നലെ മന്ത്രിസഭാ യോഗം ചേർന്നാണ് ആദ്യം കൊച്ചിയിലേക്ക് കൊണ്ടുവരണമെന്ന വിഷയത്തിൽ തീരുമാനം ആക്കിയത്. തുടർന്ന് ഈ വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തെ അറിയിച്ചു. 23 മലയാളികളുടെയും ഏഴു തമിഴ്നാട്ടുകാരുടെയും ഒരു കർണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയിലെത്തിച്ചിരിക്കുന്നത്.

ബാക്കി 14 മൃതദേഹങ്ങളുമായി വിമാനം ഡൽഹിയിലേക്ക് പോകും. 31 മൃതദേഹങ്ങളും പൊതുദർശനത്തിന് വെക്കാനുള്ള സജ്ജീകരണങ്ങൾ ഒരുക്കിയതായി അധികൃതർ പറഞ്ഞു. കർണാടകയിലേക്കും തമിഴ്നാട്ടിലേക്കും ആവശ്യമെങ്കിൽ ആംബുലൻസുകൾ വിട്ടുകൊടുക്കാനുള്ള സംവിധാനവും നോർക്ക ഒരുക്കി. കേരള അതിർത്തി വരെ അനുഗമിക്കാൻ അകമ്പടി വാഹനങ്ങളും ഉണ്ട്.

റോഡ് മാർഗമായിരിക്കും തമിഴ്നാട്ടിലേക്കും കർണാടകയിലേക്കും മൃതദേഹങ്ങൾ കൊണ്ടുപോകുക. ആന്ധ്രാ പ്രദേശ് സ്വദേശികളുടെ മൃതദേഹങ്ങൾ ഡൽഹിയിലാകും എത്തിക്കുക എന്നാണ് ഇപ്പോൾ ലഭ്യമായ വിവരം. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിലെത്തി അന്തിമോപചാരമർപ്പിക്കും. ഓരോ ആംബുലൻസിനും അകമ്പടി വാഹനങ്ങളും സജ്ജമാക്കി.

ധനസഹായം പ്രഖ്യാപിച്ച് എംകെ സ്റ്റാലിൻ

തീപിടിത്തത്തിൽ മരിച്ച ഏഴ് തമിഴ്നാട് സ്വദേശികളുടെ കുടുംബങ്ങളെ അനുശോചനം അറിയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. മരിച്ചവരുടെ ഓരോ കുടുംബത്തിനും അഞ്ച് ലക്ഷം രൂപ ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചു. കുവൈറ്റിലെ ഇന്ത്യൻ എംബസിയുടെയും മറ്റ് തമിഴ് സംഘടനകളുടെയും സഹായത്തോടെ തീപിടിത്തത്തിൽ മരിച്ച ഏഴ് പേരുടെ മൃതദേഹങ്ങൾ തമിഴ്‌നാട്ടിലേക്ക് കൊണ്ടുവരും.

കുവൈറ്റിൽ ചികിത്സയിൽ കഴിയുന്ന സംസ്ഥാനത്തു നിന്നുള്ളവർക്ക് ആവശ്യമായ എല്ലാ സഹായവും ഉറപ്പാക്കാൻ പ്രവാസി തമിഴരുടെ ക്ഷേമ വകുപ്പിന് നിർദേശം നൽകിയിട്ടുണ്ട് എന്നും അദ്ദേഹം പ്രസ്ഥാവനയിൽ അറിയിച്ചു. തൂത്തുക്കുടി ജില്ലയിൽ നിന്നുള്ള വീരച്ചാമി മാരിയപ്പൻ, കടലൂർ ജില്ലയിൽ നിന്നുള്ള കൃഷ്ണമൂർത്തി ചിന്നദുരൈ, ചെന്നൈ സ്വദേശി ഗോവിന്ദൻ ശിവശങ്കർ, ട്രിച്ചി ജില്ലയിൽ നിന്നുള്ള രാജു എബമേശൻ, തഞ്ചാവൂർ ജില്ലയിൽ നിന്നുള്ള ഭുനാഫ് റിച്ചാർഡ്, രാമനാഥപുരം ജില്ലയിൽ നിന്നുള്ള കറുപ്പണ്ണൻ രാമു, വില്ലുപുരം ജില്ലയിൽ നിന്നുള്ള മുഹമ്മദ് ഷെരീഫ് എന്നിവരാണ് കൊല്ലപ്പെട്ടത്.

Related Stories
Weather Update Kerala: മലയോരം തണുത്തു വിറയ്ക്കുന്നു, കളമൊഴിഞ്ഞിട്ടില്ല മഴ, മുന്നറിയിപ്പുകൾ ഇങ്ങനെ
Rahul Easwar: രാഹുൽ മാങ്കൂട്ടത്തിലിന്റെ കേസിൽ അതിജീവിതമാർ അല്ല പരാതിക്കാർ എന്ന് പറയണം; രാഹുൽ ഈശ്വർ
ഈഴവ വോട്ടുകളില്‍ കണ്ണുവച്ച് ബിജെപി; പത്മഭൂഷണ് പിന്നില്‍ ‘യുപി മോഡല്‍’ തന്ത്രം?
Malappuram Highway Toll: തുടങ്ങി മലപ്പുറത്തും ടോൾ പിരിവ്, ഫാസ്റ്റ്‌ടാഗ് ഇല്ലാത്ത വാഹനങ്ങൾക്ക് നിരക്കിന്റെ 125 മടങ്ങ് നൽകണം
RRTS Project: ആർആർടിഎസ് മണ്ടൻ പദ്ധതി, കേരളത്തിൽ പ്രായോഗികമല്ല; ഇലക്ഷൻ മുന്നിൽ കണ്ടുള്ള നീക്കമെന്ന് ഇ ശ്രീധരൻ
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ