Lottery ticket : ഭാ​ഗ്യം വഴിയിൽ പോയി, ലോട്ടറി ഏജന്റിന്റെ കയ്യിൽ നിന്ന് ടിക്കറ്റുകളും പണവും നഷ്ടപ്പെട്ടെന്ന് പരാതി

Lottery Agent Loses Winning Tickets: സമ്മാനാർഹമായ 503063 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റ് എടുക്കാനായി കരുതിയിരുന്ന 50850 രൂപയുമാണ് ബാഗിൽ ഉണ്ടായിരുന്നത്.

Lottery ticket : ഭാ​ഗ്യം വഴിയിൽ പോയി, ലോട്ടറി ഏജന്റിന്റെ കയ്യിൽ നിന്ന് ടിക്കറ്റുകളും പണവും നഷ്ടപ്പെട്ടെന്ന് പരാതി

Kerala Lottery

Updated On: 

30 Jun 2025 | 09:28 PM

ആലപ്പുഴ: യാത്ര ചെയ്യുന്നതിനിടെ ബാഗ് നഷ്ടപ്പെട്ട് ലോട്ടറി ഏജന്റ്. 5 ലക്ഷം രൂപയിൽ അധികം വില വരുന്ന ലോട്ടറി ടിക്കറ്റുകളും അരലക്ഷത്തോളം രൂപയുമാണ് കളഞ്ഞുപോയ ബാഗിൽ ഉണ്ടായിരുന്നത്. ആലപ്പുഴ എടത്വ ചെക്കിടിക്കാട് അലക്സാണ്ടറുടെ ബാഗാണ് കളഞ്ഞുപോയത്. അലക്സാണ്ടറിന്റെ ജീവനക്കാരൻ ആയ സാം ആയിരുന്നു ബാഗ് സൂക്ഷിച്ചിരുന്നത്. സാം ബാഗുമായി ഇരു ചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നതിനിടെ ആണ് ബാഗ് നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയത്.

അരയിൽ ബെൽറ്റ് കെട്ടി അതിലായിരുന്നു ബാഗ് വെച്ചിരുന്നത്. ഇതുമായി വളഞ്ഞ വഴിക്കും തകഴി പച്ചയ്ക്കും ഇടയിൽ എത്തിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട വിവരം ഇയാൾ തിരിച്ചറിഞ്ഞത്. സമ്മാനാർഹമായ 503063 രൂപയുടെ ലോട്ടറി ടിക്കറ്റുകളും ടിക്കറ്റ് എടുക്കാനായി കരുതിയിരുന്ന 50850 രൂപയുമാണ് ബാഗിൽ ഉണ്ടായിരുന്നത്. സംഭവത്തിന് പിന്നാലെ ആലപ്പുഴ ജില്ലാ പോലീസ് മേധാവിക്കും ആലപ്പുഴ പോലീസ് എന്നിവർക്കും ഇയാൾ പരാതി നൽകിയിട്ടുണ്ട്.

 

ഇന്നത്തെ കേരള

സമൃദ്ധി ഭാഗ്യക്കുറി (Samrudhi SM 9) യുടെ നറുക്കെടുപ്പാണ് ഇന്ന് നടന്നത്. MH 145666 എന്ന നമ്പറിന് ഒരു കോടി രൂപ ഒന്നാം സമ്മാനവും, MB 140352 എന്ന നമ്പറിന് രണ്ടാം സമ്മാനമായ 25 ലക്ഷവും, മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ MH 116523 എന്ന നമ്പറിനും ലഭിച്ചു.

Related Stories
തൃശ്ശൂരിൽ വഴക്ക് പറഞ്ഞതിന് യുവതിയെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചതിന് ജയിലിലാക്കി, പുറത്തിറങ്ങി വീണ്ടും പ്രതികാരം, അറസ്റ്റിൽ
Lottery Ticket missing: ഒരു കോടി രൂപ സമ്മാനമടിച്ച ലോട്ടറി ടിക്കറ്റ് കണ്ടെത്താനായില്ല, തോക്കു ചൂണ്ടി തട്ടിയെടുത്തെന്ന് പരാതി
CJ Roy: റിയൽ എസ്റ്റേറ്റ്, സിനിമ, ക്രിക്കറ്റ്; സിജെ റോയ് പാതിയിൽ അവസാനിപ്പിച്ചത് വിവിധ മേഖലകളിലെ സാന്നിധ്യം
CJ Roy: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സിജെ റോയ് ജീവനൊടുക്കി
ഉത്സവപ്പറമ്പിൽ സംഘർഷം തടയാൻ ശ്രമിച്ച എസ്‌ഐക്ക് പൊലീസുകാരന്റെ മർദ്ദനം; സിപിഒ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
Kerala Lottery Result: 1 കോടി എണ്ണാൻ റെഡിയായിക്കോളൂ..! സുവർണ്ണ കേരളം ലോട്ടറിഫലം പുറത്ത്
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്