‘രക്ഷപ്പെട്ടു’; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി

Urangattiri Wild Elephant Rescue: 21 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്ക് കയറ്റിയത്. പടക്കം പൊട്ടിച്ച് ആനയെ ഉള്‍വനത്തിലേക്ക് എത്തിക്കാനുള്ള ദൗത്യം തുടരുകയാണ്. അറുപതംഗ വനവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്.

രക്ഷപ്പെട്ടു; കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി

കിണറ്റില്‍ വീണ ആന

Updated On: 

23 Jan 2025 | 10:30 PM

മലപ്പുറം: മലപ്പുറം ഊര്‍ങ്ങാട്ടീരിയില്‍ കിണറ്റില്‍ വീണ കാട്ടാനയെ കരയ്ക്ക് കയറ്റി. കിണര്‍ പൊളിച്ച് കരകയറ്റുകയായിരുന്നു. 21 മണിക്കൂര്‍ നീണ്ട രക്ഷാ പ്രവര്‍ത്തനത്തിനൊടുവിലാണ് ആനയെ കരയ്ക്ക് കയറ്റിയത്. പടക്കം പൊട്ടിച്ച് ആനയെ ഉള്‍വനത്തിലേക്ക് എത്തിക്കാനുള്ള ദൗത്യം തുടരുകയാണ്.

അറുപതംഗ വനവകുപ്പ് സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നത്. അവശനിലയിലായ കാട്ടാനയെ ജെസിബി ഉപയോഗിച്ച് കിണറിടിച്ച് പുറത്തെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

വ്യാഴാഴ്ച പുലര്‍ച്ചെ (ജനുവരി 23) ഒന്നരയോടെയാണ് ആന കിണറ്റില്‍ വീണത്. കൂരങ്കല്ല് സണ്ണി എന്നയാളുടെ കൃഷിയിടത്തിലെ കിണറിലാണ് കാട്ടാന വീണത്. നിരന്തരം വന്യജീവി ആക്രമണം ഉണ്ടാകുന്നൊരു പ്രദേശനം കൂടിയാണിത്. ബുധനാഴ്ച രാത്രിയില്‍ ആനക്കൂട്ടം വന്നപ്പോള്‍ അതിലുണ്ടായിരുന്ന ആനയാകാം കിണറ്റില്‍ വീണതെന്നാണ് നിഗമനം.

Also Read: മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച പിതാവ് പിടിയില്‍; സംഭവം തിരുവനന്തപുരത്ത്‌

പ്രദേശത്ത് എത്തുന്ന ആനകളെ പടക്കം പൊട്ടിച്ചാണ് നാട്ടുകാര്‍ കാട്ടിലേക്ക് തുരത്താറുള്ളത്. കഴിഞ്ഞ ദിവസം ആനകളെ പടക്കം പൊട്ടിച്ച് തുരത്തുന്നതിനിടെ ഈ കാട്ടാന കിണറ്റില്‍ വീണതാകാമെന്ന് നാട്ടുകാര്‍ പറയുന്നു.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ