Athulya Satheesh’s Death: വിപഞ്ചികയ്ക്ക് പിന്നാലെ അതുല്യയും; ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കിയ നിലയിൽ; ഭര്‍ത്താവിനെതിരെ കുടുംബം

Malayali Woman Found Dead in UAE: ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു ശേഷം കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Athulya Satheeshs Death: വിപഞ്ചികയ്ക്ക് പിന്നാലെ അതുല്യയും; ഷാർജയിൽ മലയാളി യുവതി ജീവനൊടുക്കിയ നിലയിൽ;  ഭര്‍ത്താവിനെതിരെ കുടുംബം

അതുല്യയും സതീഷും

Published: 

20 Jul 2025 | 06:04 AM

കൊല്ലം: ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂരപീഡനം കാരണം കൊല്ലം കേരളപുരം സ്വദേശി വിപഞ്ചികയും ഒന്നര വയസുകാരി മകളും മരിച്ച ‍നടുക്കം മാറും മുൻപാണ് യുഎഇയിൽ വീണ്ടുമൊരു യുവതി ജീവനൊടുക്കിയത്. കൊല്ലം ചവറ തെക്കുംഭാഗം കോയിവിളയിൽ അതുല്യഭവനിൽ അതുല്യ സതീഷ് (30) ആണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ചത്.

വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ദുബായിലെ കെട്ടിടനിർമാണ കമ്പനിയിൽ എൻജിനീയറായ ഭർത്താവ് സതീഷും അതുല്യയും തമ്മിൽ വഴക്കുണ്ടായതായി ബന്ധുക്കൾ പറഞ്ഞു. ഇതിനു ശേഷം കൂട്ടുകാരോടൊപ്പം അജ്മാനിൽ പോയി പുലർച്ചെ നാലോടെ തിരിച്ചെത്തിയപ്പോഴാണ് അതുല്യയെ മരിച്ച നിലയിൽ കണ്ടെത്തിയത്. സതീഷ് നിരന്തരം മദ്യപിച്ച് അതുല്യയെ മർദിക്കാറുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിട്ടുണ്ട്.

Also Read:പെൺകുട്ടികളുടെ നഗ്ന വീഡിയോ ടെലഗ്രാമിൽ വില്പനയ്ക്ക് വെച്ചു; ബാലുശ്ശേരിയിൽ യുവാവ് പിടിയിൽ

ഇരുവർക്കും ഒരു മകളാണുള്ള, അതുല്യയുടെ മാതാപിതാക്കളായ രാജശേഖരൻ പിള്ളയ്ക്കും തുളസീഭായിക്കുമൊപ്പം നാട്ടിലാണ് പത്ത് വയസുകാരി ആരാധിക. ഏകസഹോദരി അഖില ഗോകുൽ ഷാർജയിൽ ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്നുണ്ട്. ഭർത്താവിന്റെ പീഡനങ്ങളെക്കുറിച്ച് അതുല്യ അഖിലയോടു പറഞ്ഞിരുന്നെന്നാണ് വിവരം. ഷാർജ ഫൊറൻസിക് വിഭാഗത്തിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)

Follow Us
വ്യാജ മുളകുപൊടി എങ്ങനെ തിരിച്ചറിയാം?
ഒലീവ് ഓയിൽ സൂപ്പർഫുഡ് ആണോ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മത്തന്‍ കഴിച്ചാല്‍ ഷുഗര്‍ ലെവല്‍ ഉയരുമോ? എല്ലാം ശ്രദ്ധിച്ച് മതി
ചായയോ കാപ്പിയോ? രാവിലെ കുടിക്കാൻ നല്ലതേത്
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്