Kochi Dollar Smuggling: മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചത് 41 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

American Currency Seized in Kochi Airport: കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്ക് പോകുന്ന വിമാനത്തിലാണ് കറൻസി കടത്താൻ ശ്രമിച്ചത്. മാസികയുടെ പേജുകൾക്കുളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 500 അമേരിക്കൻ നോട്ടുകൾ കസ്റ്റംസ് കണ്ടെടുത്തത്.

Kochi Dollar Smuggling: മാസികയ്ക്കുള്ളിൽ ഒളിപ്പിച്ചത് 41 ലക്ഷത്തോളം രൂപയുടെ വിദേശ കറൻസി; നെടുമ്പാശ്ശേരിയിൽ ഒരാൾ പിടിയിൽ

പിടിച്ചെടുത്ത കറൻസി

Published: 

03 May 2025 18:55 PM

കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 41.92 ലക്ഷം രൂപയുടെ അമേരിക്കൻ ഡോളർ കസ്റ്റംസ് പിടികൂടി. സംഭവത്തിൽ ഒരാളെ കസ്റ്റഡിയിൽ എടുത്തു. ഇടപ്പള്ളി സ്വദേശി ജയകുമാറിനെയാണ് കസ്റ്റംസ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്നും 100 അമേരിക്കൻ ഡോളറിന്റെ 500 കറൻസികൾ ആണ് കസ്റ്റംസ് പിടികൂടിയത്.

കൊച്ചിയിൽ നിന്നും ക്വാലാലംപൂരിലേക്ക് പോകുന്ന വിമാനത്തിലാണ് കറൻസി കടത്താൻ ശ്രമിച്ചത്. മാസികയുടെ പേജുകൾക്കുളിൽ ഒളിപ്പിച്ച നിലയിലായിരുന്നു 500 അമേരിക്കൻ നോട്ടുകൾ കസ്റ്റംസ് കണ്ടെടുത്തത്. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന വിഷയത്തിൽ കസ്റ്റംസ് അന്വേഷണം നടത്തി വരികയാണ്.

ALSO READ: കളമശ്ശേരി ആമസോൺ ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി; പരിശോധന നീണ്ടുനിന്നത് 12 മണിക്കൂർ

ആമസോൺ ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി

ആമസോണിൻ്റെ കളമശ്ശേരി ഗോഡൗണിൽ നിന്ന് വ്യാജ ഉത്പന്നങ്ങൾ പിടികൂടി. ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) കൊച്ചി ബ്രാഞ്ച് നടത്തിയ പരിശോധനയിൽ വിദേശ ബ്രാൻഡുകൾ അടക്കമുള്ള വിവിധ കമ്പനികളുടെ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. പുലർച്ചെ ആരംഭിച്ച പരിശോധന 12 മണിക്കൂർ നീണ്ടുനിന്നു. മെയ് രണ്ടിനായിരുന്നു പരിശോധന നടന്നത്. ആമസോൺ ഗോഡൗണുകൾ വൻതോതിൽ ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ശേഖരിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന.

പരിശോധനയിൽ വിവിധ ബ്രാൻഡുകളുടെ ഇലക്ട്രോണിക്സ് ഉത്പന്നങ്ങൾ, ഗാർഹികോപകരണങ്ങൾ, അടുക്കള ഉപകരണങ്ങൾ, പാദരക്ഷകൾ, തുടങ്ങി നിരവധി ഗുണനിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ പിടികൂടി. ബിഐഎസ് സർട്ടിഫിക്കേഷൻ ഇല്ലാത്ത ഉത്പന്നങ്ങളും നിയമപ്രകാരമുള്ള ലേബലിംഗ് ഇല്ലാത്ത ഉത്പന്നങ്ങളും ഐഎസ്ഐ മാർക്ക് വ്യാജമായി ഒട്ടിച്ച ഉത്പന്നങ്ങളും ഇതിൽ ഉൾപ്പെടുന്നു. സംഭവത്തിൽ പ്രോസിക്യൂഷൻ നടപടി ആരംഭിച്ചു. രണ്ട് വർഷം വരെ തടവും വിറ്റ ഉത്പന്നങ്ങളുടെ വിലയുടെ 10 മടങ്ങ് പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

Related Stories
Dileep: എറണാകുളം ശിവക്ഷേത്രത്തിലെ ഉത്സവകൂപ്പൺ വിതരണ ഉദ്ഘാടനത്തിൽനിന്ന് നടൻ ദിലീപിനെ ഒഴിവാക്കി
Actress Assault Case: നടിയുടെ മൊഴി വിശ്വാസയോഗ്യമല്ല; തെളിവുകളോ സാക്ഷികളോ ഇല്ലെന്ന് കോടതി
Sabarimala Aravana: ശബരിമലയിൽ നിന്ന് അരവണ ഇനി ഇഷ്ടംപോലെ വാങ്ങാൻ പറ്റില്ല, വിതരണത്തിൽ നിയന്ത്രണം
Sabarimala Gold Scam: ശബരിമല സ്വർണക്കൊള്ളയിൽ ഉന്നതർ പെടുമോ?; ഉണ്ണികൃഷ്ണൻ പോറ്റിയേയും മുരാരി ബാബുവിനെയും ഇന്ന് കസ്റ്റഡിയിൽ വാങ്ങും
Actress Assault Case: പൾസർ സുനി ശ്രീലക്ഷ്മി എന്ന യുവതിയുമായി സംസാരിച്ചു, ഇവരെ എന്തുകൊണ്ട് സാക്ഷിയാക്കിയില്ല; പ്രോസിക്യൂഷനോട് കോടതി
Kerala Weather Alert: പകൽ ചൂട്, രാത്രി തണുപ്പ്; സംസ്ഥാനത്തെ കാലാവസ്ഥ, അയ്യപ്പഭക്തരും ശ്രദ്ധിക്കുക
പുഴുങ്ങിയ മുട്ടയോ ഓംലെറ്റോ? ഹൃദയാരോഗ്യത്തിന് നല്ലത്
രാവിലെ അരി അരച്ച് ഇഡ്ഡലിയുണ്ടാക്കാം
ഓട്‌സ് കഴിക്കുമ്പോള്‍ ഇങ്ങനെ തോന്നാറുണ്ടോ? സൂക്ഷിക്കാം
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
തെയ്യത്തിൻ്റെ അടിയേറ്റ് യുവാവിൻ്റെ ബോധം പോയി
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം