AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kochi Fire Accident: കൊച്ചിയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി

Fire Accident Updates: തീ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കെട്ടിടത്തോട് ചേര്‍ന്ന് പെട്രോള്‍ പമ്പുള്ളത് ആശങ്കയ്ക്ക് കാരണമായി. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല.

Kochi Fire Accident: കൊച്ചിയില്‍ വന്‍ തീപിടിത്തം; തീ നിയന്ത്രണവിധേയമാക്കി
പ്രതീകാത്മക ചിത്രംImage Credit source: PTI
shiji-mk
Shiji M K | Updated On: 14 Jul 2025 06:31 AM

കൊച്ചി: കൊച്ചി നഗരത്തില്‍ തീപിടിത്തം. എറണാകുളം ടൗണ്‍ ഹാളിന് സമീപത്തുള്ള കെട്ടിടത്തിന് തീപിടിച്ചു. ഫര്‍ണിച്ചര്‍ കടയ്ക്കാണ് തീപിടിച്ചതെന്നാണ് വിവരം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായതായി ശ്രദ്ധയില്‍പ്പെട്ടത്. തീ പൂര്‍ണമായും അണയ്ക്കാന്‍ സാധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

വലിയ രീതിയില്‍ തന്നെ തീ പുറത്തേക്ക് ആളിപ്പടര്‍ന്നിരുന്നു. പത്രം വിതരണം ചെയ്യുന്ന ആളുകളാണ് തീപിടിച്ചത് ആദ്യം കണ്ടത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. അഞ്ചോളം യൂണിറ്റുകള്‍ സ്ഥലത്തെി.

കെട്ടിടത്തോട് ചേര്‍ന്ന് പെട്രോള്‍ പമ്പുള്ളത് ആശങ്കയ്ക്ക് കാരണമായി. എങ്ങനെയാണ് തീപിടിത്തമുണ്ടായതെന്ന കാര്യം വ്യക്തമല്ല.

എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയില്‍ രാസലഹരിയുമായി മൂന്നുപേര്‍ എക്‌സൈസ് പിടിയില്‍. പള്ളുരുത്തി സ്വദേശിനി ലിജിയ, മരട് സ്വദേശികളായ വിഷ്ണു, സജിത്ത് എന്നിവരാണ് പിടിയിലായത്. മൂവരില്‍ നിന്നുമായി 25 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.

Also Read: Kerala Weather Updates: കേരളത്തിൽ അതിശക്തമായ മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ട്

എറണാകുളം എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് ശനിയാഴ്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ മയക്കുമരുന്നുമായി അറസ്റ്റിലായത്. തൈക്കൂടത്തിന് സമീപം കനാല്‍ റോഡിലെ റിസോര്‍ട്ടില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്.