AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kottayam Charging Station Accident: ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു, അമ്മ ആശുപത്രിയില്‍

Four Year Old Boy Died In Car Accident: തിരുവനന്തപുരം നേമം ശാസ്താലൈന്‍ ശാന്തിവിള നാഗാമൈല്‍ സ്വദേശിയായ ശബരിനാഥിന്റെ മകന്‍ എസ് അയാന്‍ ശാന്ത് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. ശബരിനാഥും കുടുംബവും അവധി ആഘോഷിക്കാനായി വാഗമണ്ണില്‍ എത്തിയതായിരുന്നു.

Kottayam Charging Station Accident: ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ ഇടിച്ചുകയറി; നാലു വയസുകാരന്‍ മരിച്ചു, അമ്മ ആശുപത്രിയില്‍
പ്രതീകാത്മക ചിത്രം Image Credit source: Natnan Srisuwan/Moment/Getty Images
shiji-mk
Shiji M K | Published: 13 Jul 2025 06:10 AM

കോട്ടയം: ചാര്‍ജിങ് സ്‌റ്റേഷനിലേക്ക് കാര്‍ ഇടിച്ച് കയറി നാലുവയസുകാരന് ദാരുണാന്ത്യം. കോട്ടയത്താണ് സംഭവം. ഇലക്ട്രിക് ചാര്‍ജിങ് സ്റ്റേഷനില്‍ വിശ്രമിക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു. അമ്മയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം നേമം ശാസ്താലൈന്‍ ശാന്തിവിള നാഗാമൈല്‍ സ്വദേശിയായ ശബരിനാഥിന്റെ മകന്‍ എസ് അയാന്‍ ശാന്ത് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. ശബരിനാഥും കുടുംബവും അവധി ആഘോഷിക്കാനായി വാഗമണ്ണില്‍ എത്തിയതായിരുന്നു.

യാത്രാമധ്യേ വഴിക്കടവിലുള്ള ഇലക്ട്രിക് ചാര്‍ജിങ് സ്‌റ്റേഷനില്‍ കാര്‍ ചാര്‍ജ് ചെയ്യാന്‍ നിര്‍ത്തി. കാര്‍ നിര്‍ത്തി സൈഡില്‍ ഇരിക്കുകയായിരുന്ന അമ്മയുടെയും മകന്റെയും ദേഹത്തേക്ക് മറ്റൊരു വന്നിടിക്കുകയായിരുന്നു.

കാര്‍ വന്നിടിച്ചതോടെ അമ്മ ആര്യയും മകനും ഇരുന്നിടത്ത് നിന്ന് പിന്നിലുണ്ടായിരുന്ന കമ്പിയിലേക്ക് ഞെരുങ്ങി. ഉടന്‍ തന്നെ ഇരുവരെയും പാലായിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുഞ്ഞിനെ രക്ഷിക്കാനായില്ല. പാലാ പോളിടെക്‌നിക്കിലെ അധ്യാപികയായ ആര്യ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അതേസമയം, കാര്‍ പൊട്ടിത്തെറിച്ച് ചികിത്സയില്‍ ആയിരുന്ന രണ്ട് കുട്ടികള്‍ കഴിഞ്ഞ ദിവസം മരിച്ചു. പാലക്കാട് പൊല്‍പ്പുള്ളി അത്തിക്കാട് പരേതനായ മാര്‍ട്ടിന്‍-എല്‍സി ദമ്പതികളുടെ മക്കളായ എംലീന മരിയ മാര്‍ട്ടിന്‍, ആല്‍ഫ്രഡ് മാര്‍ട്ടിന്‍ എന്നിവരാണ് മരിച്ചത്.

Also Read: Palakkad: പാലക്കാട് കാർ പൊട്ടിത്തെറിച്ച് അപകടം; ചികിത്സയിലായിരുന്ന രണ്ട് കുട്ടികൾ മരിച്ചു

വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ തീപിടിക്കുകയായിരുന്നു. അപകടത്തില്‍ എല്‍സിക്കും മക്കള്‍ക്കും ഗുരുതരമായി പൊള്ളലേറ്റു. ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മക്കള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു. എല്‍സി ചികിത്സയിലാണ്.