Muhammad Riyas: ‘ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും’; പോസ്റ്റുമായി മന്ത്രി മുഹമ്മദ് റിയാസ്

Minister P A Muhammad Riyas Facebook Post: പരിപാടിയുടെ ഉദ്ഘാടനത്തിന്റെ സദസ്സിൽ നിന്നുള്ള ചിത്രമാണ് റിയാസ് തൻ്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല എന്നിവരും റിയാസിനൊപ്പം ചിത്രത്തിലുണ്ട്.

Muhammad Riyas: ഞങ്ങൾ സദസ്സിലുണ്ട്, രാജീവ് ചന്ദ്രശേഖർ വേദിയിലും; പോസ്റ്റുമായി മന്ത്രി മുഹമ്മദ് റിയാസ്

മന്ത്രി റിയാസ്, എംവി ​ഗോവിന്ദൻ, കെ എൻ ബാലഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല

Published: 

02 May 2025 13:39 PM

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിങ് ഔദ്യോ​ഗികമായി പൂർത്തിയായതിന് പിന്നാലെ വൈറലായി മന്ത്രി പി എ മുഹമ്മദ് റിയാസിൻ്റെ പോസ്റ്റ്. പരിപാടിയുടെ ഉദ്ഘാടനത്തിന്റെ സദസ്സിൽ നിന്നുള്ള ചിത്രമാണ് റിയാസ് തൻ്റെ സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ധനമന്ത്രി കെ എൻ ബാലഗോപാൽ, മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാര്യ കമല എന്നിവരും റിയാസിനൊപ്പം ചിത്രത്തിലുണ്ട്.

‘ഞങ്ങൾ സദസ്സിലുണ്ട്. രാജീവ് ചന്ദ്രശേഖർ വേദിയിലും. @വിഴിഞ്ഞം ഇന്റർനാഷണൽ സീ പോർട്ട്’ എന്ന അടിക്കുറപ്പോടെയാണ് മന്ത്രി മുഹമ്മദ് റിയാസ് ചിത്രം പങ്കുവച്ചത്. വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് വേദിയിൽ സീറ്റ് അനുവദിച്ചതിനെ പിന്നാലെ പരിഹാസമെന്നോണമാണ് മന്ത്രി റിയാസ് പോസ്റ്റ് പങ്കുവച്ചത്.

എന്നാൽ മന്ത്രി മുഹമ്മദ് റിയാസിന്റെ പോസ്റ്റിന് പ്രതികരണവുമായെത്തിയ കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കമൻ്റും ഇതിനോടൊപ്പം വൈറലാവുകയാണ്. ‘നിങ്ങളുടെ സർക്കാരിന്റെ നാലാം വാർഷികത്തിന് നിങ്ങളുടെ മുന്നണിയുടെ കൺവീനർ സ്റ്റേജിൽ ഉണ്ടാകുന്നത് സ്വാഭാവികമല്ലേ !!”. എന്നായിരുന്നു രാഹുൽ മാങ്കൂട്ടത്തിലിന്റെ കമൻ്റ്. പരിഹാസം തന്നെയാണ് ഈ പ്രതികരണത്തിലൂടെയും വ്യക്തമാകുന്നത്.

നേരത്തെ ഉദ്ഘാടന വേദിയിൽ ബിജെപി സംസ്ഥാന അധ്യക്ഷന് മാത്രം സീറ്റ് അനുവദിച്ചതിനെ തുടർന്ന് മന്ത്രി മുഹമ്മദ് റിയാസ് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. അതേസമയം വർഷങ്ങളായി കേരളം കാത്തിരുന്ന ചരിത്ര നിമിഷമാണ് ഇന്ന് വിഴിഞ്ഞത്ത് അരങ്ങേറിയത്. വിഴിഞ്ഞം തുറമുഖ കമ്മീഷനിങ്ങിന് ശേഷം പ്രധാനമന്ത്രി മോദി കേരളത്തിൽ നിന്ന് പുറപ്പെട്ടു. മലയാളത്തിൽ തുടങ്ങി മലയാളത്തിൽ അവസാനിച്ച മോദിയുടെ പ്രസം​ഗവും കൈയ്യടിയോടെയാണ് മലയാളികൾ ഏറ്റുവാങ്ങിയത്.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്