Sabarimala Gold Scam: ‘ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്’; മന്ത്രി സജി ചെറിയാൻ

. ഇന്ന് ശബരിമലയുടെ കാര്യത്തിൽ യുഡിഎഫിന് നൊമ്പരവും കണ്ണുനീരും ആണ്. എന്നാൽ എന്തിനാണ് പ്രതിഷേധങ്ങൾ എന്ന് പോലും പ്രതിപക്ഷത്തിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി.

Sabarimala Gold Scam: ‘ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻ ചാണ്ടിയുടെ കാലത്ത്’; മന്ത്രി സജി ചെറിയാൻ

സജി ചെറിയാന്‍

Updated On: 

26 Oct 2025 08:59 AM

തിരുവനന്തപുരം: ശബരിമലയിൽ ഏറ്റവും കൂടുതൽ കൊള്ള നടന്നത് ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്താണെന്ന് മന്ത്രി സജി ചെറിയാൻ. ഇന്ന് ശബരിമലയുടെ കാര്യത്തിൽ യുഡിഎഫിന് നൊമ്പരവും കണ്ണുനീരും ആണ്. എന്നാൽ എന്തിനാണ് പ്രതിഷേധങ്ങൾ എന്ന് പോലും പ്രതിപക്ഷത്തിന് അറിയില്ലെന്നും മന്ത്രി വ്യക്തമാക്കി. ശബരിമലയിലേക്കുള്ള റോഡുകൾ നശിച്ചിരുന്നത് യുഡിഎഫ് കാലത്താണ്. അന്ന് മികച്ച കുണ്ടും കുഴിയും കാണാമായിരുന്നു. റോഡിലൂടെ പോകുന്നവർ തിരിച്ചു നട്ടെല്ലില്ലാതെ വരുന്ന കാലമായിരുന്നു അത് എന്നും മന്ത്രി സജി ചെറിയാൻ. ദേവസ്വം ബോർഡ് അംഗം പി.ഡി സന്തോഷ് കുമാറിന് സിപിഐഎം നൽകിയ സ്വീകരണ യോഗത്തിൽ ആയിരുന്നു മന്ത്രിയുടെ പരാമർശം.

അതേസമയം ശബരിമല സ്വർണ തട്ടിപ്പിൽ ദേവസ്വം ബോർഡിനെ കുഴിയിലാക്കുന്ന വിധത്തിലുള്ള തെളിവുകളാണ് പുറത്തെത്തിയിരിക്കുന്നത്. 2019ലെ കട്ടിളപ്പാളി കൊണ്ടുപോയത് ബോർഡ് അറിഞ്ഞിട്ടില്ലെന്ന് വാദം നിലനിൽക്കാത്ത തരത്തിലാണ് പുറത്തുവന്ന തെളിവുകൾ. സെക്രട്ടറി ഇറക്കുന്ന ഉത്തരവ് ദേവസ്വം ബോർഡിന്റെ തീരുമാനപ്രകാരമാണെന്ന് തെളിയിക്കുന്ന ദേവസ്വം ബോർഡിന്റെ പകർപ്പ് പുറത്ത്. 2013ലാണ് ദേവസ്വം ആക്ട് ഭേദഗതി ചെയ്തത്. ദേവസ്വം ബോർഡിന്റെ യോഗങ്ങളിൽ കൺവീനർ സ്ഥാനമാണ് സെക്രട്ടറിക്ക്. ദേവസ്വം ബോർഡ് പ്രസിഡന്റിനാണ് ചെയർമാൻ സ്ഥാനം.

ALSO READ: ‘ശബരിമല ശ്രീകോവിലിന്റെ വാതിൽപ്പാളി പ്രദർശിപ്പിച്ച് ഉണ്ണികൃഷ്ണൻ പോറ്റി പണം പിരിച്ചു’; റിപ്പോർട്ട്

കഴിഞ്ഞദിവസം ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഒന്നാം പ്രതിയാക്കി കേസെടുത്തിരുന്നു. ഒമ്പത് ദേവസ്വം ഉദ്യോഗസ്ഥരും സംഭവത്തിൽ പ്രതികളാണ്. ഉണ്ണികൃഷ്ണന്‍ പോസ്റ്റിയെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തേക്കുമെന്നാണ് സൂചന. പ്രതികളുടെ അറസ്റ്റും ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട്.

(Summary: Minister Saji Cherian says that the most looting took place in Sabarimala during the Oommen Chandy government.)

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും