Saji Cherian: ‘വിൻസിയുടെ പരാതി ഗൗരവമുള്ളത്, മുഖം നോക്കാതെ നടപടിയെടുക്കും’; സജി ചെറിയാൻ

Minister Saji Cherian: ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത വിൻസിയുടെ സമീപനം അഭിനന്ദനാർഹവും സ്വാഗതാർഹവുമാണെന്ന് സജി ചെറിയാൻ.

Saji Cherian: വിൻസിയുടെ പരാതി ഗൗരവമുള്ളത്, മുഖം നോക്കാതെ നടപടിയെടുക്കും; സജി ചെറിയാൻ

സജി ചെറിയാൻ

Published: 

19 Apr 2025 07:56 AM

ഷൈൻ ടോം ചാക്കോയ്ക്കെതിരായ വിൻസി അലോഷ്യസിന്റെ പരാതി ​ഗൗരവമുള്ളതാണെന്നും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സാസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. നടിയുടെ പരാതി സർക്കാർ അന്വേഷിക്കുമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

പരാതി നൽകിയ നടിയുടെ സമീപനം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. ഇത്തരം സാഹചര്യങ്ങളിൽ പ്രതികരിക്കുകയും നിയമപരമായ പരിഹാരത്തിന് ധൈര്യപൂർവ്വം നിലപാട് സ്വീകരിക്കുകയും ചെയ്ത നടിയുടെ സമീപനം അഭിനന്ദനാർഹവും സ്വാ​ഗതാർഹവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയത് എന്തിന്? ഷൈൻ ടോം ചാക്കോയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

‘ഇത്തരം പ്രവണതകള്‍ വെച്ചു പൊറുപ്പിക്കാനാവില്ല. രാജ്യത്തിന്‌ തന്നെ മാതൃകയാണ് നമ്മുടെ സിനിമാ മേഖല. അതിന് മങ്ങലേല്‍പ്പിക്കുന്ന യാതൊരു നിയമവിരുദ്ധ പെരുമാറ്റവും അംഗീകരിക്കാന്‍ സാധിക്കില്ല. അത്തരക്കാര്‍ക്ക് എതിരെ മുഖം നോക്കാതെ നടപടിയുണ്ടാകും. സിനിമാ മേഖലയിലെ നിയമവിരുദ്ധ ലഹരി ഉപയോഗം സംബന്ധിച്ച് ശക്തമായ പ്രതിരോധം സിനിമാ മേഖലയ്ക്ക് ഉള്ളില്‍ നിന്നു തന്നെ ഉണ്ടാവണം.

ഇത്തരം ചില വിഷയങ്ങൾ നേരത്തെ ഉയർന്നു വന്നപ്പോൾ സിനിമ സംഘടനകളുടെ യോഗം ചേരുകയും സർക്കാരിന്റെ ഇക്കാര്യത്തിലെ ശക്തമായ നിലപാട് അറിയിക്കുകയും സംഘടനകൾ അത് സ്വാഗതം ചെയ്യുകയും ചെയ്തിരുന്നു. ഇനി നടക്കാൻ പോകുന്ന സിനിമ കോൺക്ലെവിലും ഈ വിഷയം ചർച്ച ചെയ്യും. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ശക്തമായ നടപടിയിലേക്ക് സിനിമ സംവിധായകരും നിര്‍മാതാക്കളും മുന്‍കൈ എടുക്കണം. ഒറ്റക്കെട്ടായി മാത്രമേ ഇതിനെ ചെറുത്തുതോല്‍പ്പിക്കാന്‍ സാധിക്കുകയുള്ളൂ’ എന്നും മന്ത്രി സജി ചെറിയാൻ കൂട്ടിച്ചേര്‍ത്തു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്