Monsoon Bumper 2026: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ

Last 11 Years of Monsoon Bumper First Prize Numbers: ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026ന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ദിവസേനയുള്ള ലോട്ടറികളെല്ലാം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുക്കാറുള്ളത്.

Monsoon Bumper 2026: ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ മണ്‍സൂണ്‍ ബമ്പറടിക്കും; മുന്‍വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകളിതാ

പ്രതീകാത്മക ചിത്രം

Updated On: 

15 Jun 2026 | 12:36 PM

കേരള സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ഏറ്റവും ജനപ്രിയമായ പദ്ധതികളിലൊന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുക്കുന്ന ലോട്ടറികള്‍ക്ക് പുറമെ ധാരാളം ബമ്പര്‍ ലോട്ടറികളും ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്നു. നിലവില്‍ മണ്‍സൂണ്‍ ബമ്പര്‍ ഭാഗ്യക്കുറിയുടെ വില്‍പനയാണ് കേരളത്തില്‍ പുരോഗമിക്കുന്നത്. ഒന്നര മാസത്തോളം നീണ്ടുനില്‍ക്കുന്ന വില്‍പന അവസാനിച്ച് ജൂലൈ 18ന് ബമ്പര്‍ നറുക്കെടുപ്പ് നടക്കും.

മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി സമ്മാനഘടന

  1. ഒന്നാം സമ്മാനം 10 കോടി രൂപ
  2. രണ്ടാം സമ്മാനം 10 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  3. മൂന്നാം സമ്മാനം 5 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  4. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്
  5. അഞ്ചാം സമ്മാനം 5,000 രൂപ വീതം പരമാവധി 13,500 പേര്‍ക്ക്
  6. ആറാം സമ്മാനം 1,000 രൂപ വീതം പരമാവധി 40,500 പേര്‍ക്ക്
  7. ഏഴാം സമ്മാനം 500 രൂപ വീതം 1,13,400 പേര്‍ക്ക്
  8. എട്ടാം സമ്മാനം 250 രൂപ വീതം 1,37,700 പേര്‍ക്ക്
  9. സമാശ്വാസ സമ്മാനം 1 ലക്ഷം രൂപ വീതം അഞ്ച് പേര്‍ക്ക്

നറുക്കെടുപ്പ് എവിടെ വെച്ച് എപ്പോള്‍?

ജൂലൈ 18നാണ് മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറി 2026ന്റെ നറുക്കെടുപ്പ് നടക്കുന്നത്. ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരം ബേക്കറി ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഗോര്‍ഖി ഭവനില്‍ വെച്ചാണ് നറുക്കെടുപ്പ്. ദിവസേനയുള്ള ലോട്ടറികളെല്ലാം ഉച്ചയ്ക്ക് മൂന്ന് മണിക്കാണ് നറുക്കെടുക്കാറുള്ളത്. എന്നാല്‍ ബമ്പര്‍ ലോട്ടറികള്‍ അതില്‍ നിന്നും വ്യത്യസ്തമായി ഉച്ചയ്ക്ക് രണ്ട് മണിക്ക് നറുക്കെടുക്കും.

ടിക്കറ്റെടുത്താലോ?

വിവിധ ഘടകങ്ങള്‍ പരിഗണിച്ചാണ് ഓരോരുത്തരും ലോട്ടറി ടിക്കറ്റ് വാങ്ങിക്കാറുള്ളത്. ചിലര്‍ തന്റെ ഭാഗ്യ നമ്പറില്‍ പരീക്ഷണം നടത്തുമ്പോള്‍ മറ്റ് ചിലര്‍ മുന്‍ വര്‍ഷങ്ങളില്‍ സമ്മാനം ലഭിച്ച ടിക്കറ്റ് നമ്പറുമായി സാമ്യമുളളതോ അല്ലെങ്കില്‍ ആ നമ്പര്‍ തന്നെയോ തിരഞ്ഞെടുക്കുന്നു. മണ്‍സൂണ്‍ ബമ്പര്‍ വഴി ഒട്ടേറെ സമ്മാനങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഏത് ടിക്കറ്റെടുത്താലും വെറുതെയാകില്ലെന്ന് ഉറപ്പിക്കാം. ഇത്തവണ ലോട്ടറി ടിക്കറ്റ് എടുക്കുമ്പോള്‍ മുന്‍വര്‍ഷങ്ങളില്‍ സമ്മാനം ലഭിച്ച നമ്പറുകള്‍ പരിഗണിച്ചാലോ?

Also Read: Monsoon Bumper Lottery 2026: 10 കോടി മുഴുവന്‍ കിട്ടില്ല; മണ്‍സൂണ്‍ ബമ്പര്‍ ലോട്ടറിക്കും നികുതിയുണ്ട് ഒരുപാട്

മുന്‍ വര്‍ഷങ്ങളിലെ ഭാഗ്യനമ്പറുകള്‍ ഇവയാണ്

  • 2025 (BR-104): MC 678572
  • 2024 (BR-101): MD 769524
  • 2023 (BR-92): MB 200261
  • 2022 (BR-86): MA 235610
  • 2020 (BR-74): MD 240331
  • 2019 (BR-68): ME 174253
  • 2018 (BR-62): MA 285710
  • 2017 (BR-56): MA 309412
  • 2016 (BR-50): MA 326125
  • 2015 (BR-44): MD 479820
  • 2014 (BR-38): NA 248610
  • 2013 (BR-32): MA 516453
  • 2012 (BR-26): MC 133313

ഈ നമ്പര്‍ ടിക്കറ്റെടുത്താല്‍ സമ്മാനം ലഭിക്കുമോ?

ഒരിക്കല്‍ സമ്മാനം ലഭിച്ചൂവെന്ന് കരുതി ഈ ടിക്കറ്റ് നമ്പറുകള്‍ക്ക് വീണ്ടും സമ്മാനം ലഭിക്കണമെന്നില്ല. ഓരോ ലോട്ടറി ടിക്കറ്റുകളും വ്യത്യസ്ത സീരീസുകളിലും നമ്പറുകളിലുമാണ് ലോട്ടറി വകുപ്പ് പുറത്തിറക്കുന്നത്. നമ്പറുകള്‍ വീണ്ടും ആവര്‍ത്തിച്ചാലും സീരീസും നമ്പറും ഒരുപോലെ ആവര്‍ത്തിക്കില്ലെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക.

എന്നാല്‍ ഈ നമ്പറുകള്‍ക്ക് വീണ്ടും സമ്മാനം ലഭിക്കില്ലെന്ന് പറയാന്‍ സാധിക്കില്ല. ചിലപ്പോഴൊക്കെ നമ്പറുകളും മാറ്റമില്ലാതെ വരാറുണ്ട്. അതിനാല്‍ തന്നെ വിജയനമ്പറുകളില്‍ നിങ്ങള്‍ക്ക് വീണ്ടും ഭാഗ്യപരീക്ഷണം നടത്തി നോക്കാവുന്നതാണ്.

ശ്രദ്ധിക്കുക: സമൃദ്ധി ഭാഗ്യക്കുറി ഫലത്തെക്കുറിച്ചുള്ള ഈ ലേഖനം വായനക്കാരുടെ താൽപ്പര്യപ്രകാരം മാത്രം എഴുതിയതാണ്. ടിവി 9 ഒരിക്കലും ലോട്ടറി പോലെയുള്ളവയെ പ്രോത്സാഹിപ്പിക്കുന്നില്ല. വായനക്കാർ അവരുടെ വിധി മാറ്റാന്‍ ഒരിക്കലും ഭാഗ്യക്കുറിയെ ആശ്രയിക്കാതിരിക്കുക.

English Summary

As Monsoon Bumper 2026 draws attention across Kerala, here’s a look back at the first prize-winning ticket numbers from the last 11 years, offering readers a glimpse into the lottery’s jackpot history.

Loading...
Unable to load recommendations.
Follow Us
Related Stories
പരശുറാം യാത്രികർ ആശങ്കപ്പെടേണ്ട; സൗകര്യങ്ങൾ കൂടും, ജനറൽ കോച്ച് കുറയില്ലെന്ന് റെയിൽവേ
കൊച്ചിയിൽ വൻ കൊള്ള, അ‌തിക്രമം: വീട്ടിൽക്കയറി സ്ത്രീകളുടെ വസ്ത്രമുരിഞ്ഞു, 6.05 ലക്ഷത്തിന്റെ മോഷണം
ലക്ഷണം കണ്ടിട്ട് മനസ് ‘ഇവി​ടല്ല’! വിഡി സതീശനെയും ശിവസേനയേയും പുകഴ്ത്തി; സി ദിവാകരന് കാരണം കാണിക്കൽ നോട്ടീസ്
നശിപ്പിച്ചത് നിരവധി കല്യാണങ്ങൾ; മൂന്ന് പരാതികളിൽ കാറ്ററിം​ഗ് ഉടമ വിഷ്ണുമോഹൻ കസ്റ്റഡിയിൽ
Traffic Restrictions: കേന്ദ്ര പ്രതിരോധമന്ത്രി കൊച്ചിയിൽ; നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം
Kerala Weather Update: ഇന്ന് മൂന്ന് ജില്ലക്കാരാണ് മഴയുടെ കാര്യത്തിൽ അൽപ്പം ശ്രദ്ധിക്കേണ്ടത്; കള്ളക്കടലും വില്ലനാകും
വില 8.23 ​​ലക്ഷം! പുതിയ കവാസാക്കി വൾക്കൻ എസ്
തണ്ണിമത്തൻ മധുരമുള്ളതാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്
ജിമ്മിന് ശേഷം പനിയും ക്ഷീണവും വരാറുണ്ടോ? ഇതാണ് കാരണം!
7100mAh ബാറ്ററി, 200MP, 50MP, 64MP, 32MP ക്യാമറകൾ!
നാടുകാണി ചുരത്തിൽ ആനയുടെ പരാക്രമം
അമ്മൂമ്മയും, കുട്ടിയും വൈറലായി ഇനി നോക്കണ്ട
അഹാനയുടെ വിവാഹസൽക്കാരത്തിന് മുഖ്യമന്ത്രി എത്തിയപ്പോൾ
ചാവക്കാട് ഓടുന്ന ബസിൽ നിന്നും ഗർഭിണി തെറിച്ചു വീഴുന്നു