Kerala Monsoon preparation: മഴയെത്തിയിട്ടും മുന്നൊരുക്കങ്ങൾ ശക്തമാക്കാതെ അധികൃതർ, വീഴ്ചകൾ ഈ മേഖലയിലെല്ലാം

Officials Fail to prepare for Monsoon: മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരം വീഴ്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ സംവിധാനങ്ങൾ സജ്ജമല്ല. ഓടകൾ വൃത്തിയാക്കുന്നതിലും, ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിലും അലംഭാവം കാണിച്ചതായി ആക്ഷേപമുണ്ട്.

Kerala Monsoon preparation: മഴയെത്തിയിട്ടും മുന്നൊരുക്കങ്ങൾ ശക്തമാക്കാതെ അധികൃതർ, വീഴ്ചകൾ ഈ മേഖലയിലെല്ലാം

Monsoon (പ്രതീകാത്മക ചിത്രം)

Published: 

24 May 2025 10:52 AM

തിരുവനന്തപുരം: കാലവർഷം എത്തിയിട്ടും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ അധികൃതർക്ക് വീഴ്ച സംഭവിച്ചതായി റിപ്പോർട്ട്. വിവിധ മേഖലകളിൽ, പ്രത്യേകിച്ച് ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ, വേണ്ടത്ര ശ്രദ്ധ നൽകിയിട്ടില്ലെന്നാണ് ആക്ഷേപം. ഇത് മഴക്കെടുതികൾ വർധിക്കാൻ സാധ്യതയുണ്ടെന്ന ആശങ്ക ഉയർത്തുന്നു. മഴക്കാലത്ത് സാധാരണയായി ഉണ്ടാകുന്ന വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ, മരം വീഴ്ച തുടങ്ങിയ സാഹചര്യങ്ങളെ നേരിടാൻ സംവിധാനങ്ങൾ സജ്ജമല്ല. ഓടകൾ വൃത്തിയാക്കുന്നതിലും, ദുരിതാശ്വാസ ക്യാമ്പുകൾ ഒരുക്കുന്നതിലും, അപകടകരമായ മരങ്ങൾ മുറിച്ചു മാറ്റുന്നതിലും അലംഭാവം കാണിച്ചതായി ആക്ഷേപമുണ്ട്. പല പ്രദേശങ്ങളിലും റോഡുകൾ തകർന്നു കിടക്കുന്നതും ഗതാഗതക്കുരുക്കിന് സാധ്യത വർദ്ധിപ്പിക്കുന്നു.

Also read – തിരുവനന്തപുരത്ത് ശക്തമായ കാറ്റും മഴയും; വ്യാപക നാശം, 12 വീടുകൾ പൂർണമായും തകർന്നു

ചെയ്യേണ്ടത് ഇങ്ങനെയെല്ലാം

 

  1. ഉരുൾപൊട്ടൽ- മണ്ണിടിച്ചിൽ മുന്നറിയിപ്പ് കാര്യക്ഷമമാക്കണം
  2. മലയോര മേഖലയിലുള്ള ജില്ലകളിലെ മഴയുടെ തോത് നിരന്തരമായി നിരീക്ഷിക്കണം
  3. പ്രാദേശിക ജനതയ്ക്ക് കാര്യക്ഷമമായി മുന്നറിയിപ്പുകൾ നൽകണം, ആവശ്യമുള്ളവരെ വേ​ഗത്തിൽ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റണം
  4. വഴുവഴുപ്പുള്ള റേഡിൽ വാഹനാപകട സാധ്യത കൂടുതലാണ്. വേ​ഗതാ നിയന്ത്രണത്തിനുള്ള നടപടികൾ സ്വീകരിക്കണം
  5. പലസ്ഥലത്തും ജലവിതരരണത്തിനും മറ്റുമായി റോഡ് പൊളിച്ചതിനു ശഏഷം കുഴികൾ മൂടിയിട്ടില്ല, ഇതിന് പെട്ടെന്നു പരിഹാരം ഉണ്ടാക്കണം
  6. സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധിക്കണം
  7. വെള്ളക്കെട്ട് ഒഴിവാക്കാൻ കാനകൾ വൃത്തിയാക്കണം, ഈ വിഷയത്തിൽ തദ്ദേശ സ്ഥാപനങ്ങൾ പിന്നോക്കമാണ് ഇത്തവണ എന്നാണ് വിവരം. ഇനിയെങ്കിൽ അടിയന്തരമായി ഇത് പരിഹരിക്കണം.
  8. കാനകളും തോടുകളും പുഴകളും വൃത്തിയാക്കേണ്ടത് പകർച്ച വ്യാധികൾ തടയാൻ കൂടി അത്യാവശ്യമാണ്. നടപടികൾ എത്രയുംവേ​ഗം ഊർജ്ജിതമാക്കണം.
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും