Three Year Old Girl Missing: പ്രതീക്ഷകള്‍ വിഫലം; തിരുവാങ്കുളത്ത് നിന്ന് കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി
Missing Girl Found Dead: ആലുവയില്‍ നിന്നെത്തിയ ആറംഗം സ്‌കൂബ സംഘമാണ് തിരിച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ സന്ധ്യ പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
ആലുവ: തിരുവാങ്കുളത്ത് നിന്ന് കാണാതായ മൂന്ന് വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ചാലക്കുടി പുഴയില്‍ നിന്നാണ് മുങ്ങല്‍ വിദഗ്ധര്‍ മൃതദേഹം കണ്ടെടുത്തത്. മറ്റക്കുഴി കിഴിപ്പിള്ളില്‍ സുഭാഷിന്റെ മകള്‍ കല്യാണിയാണ് മരിച്ചത്. മെയ് 20ന് പുലര്‍ച്ചെ രണ്ടരയോടെ മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിന് സമീപത്ത് നിന്നാണ് മൃതദേഹം കണ്ടെടുത്തത്.
ആലുവയില്‍ നിന്നെത്തിയ ആറംഗം സ്‌കൂബ സംഘമാണ് തിരിച്ചില്‍ നടത്തിയത്. കുഞ്ഞിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. അമ്മ സന്ധ്യ പോലീസ് കസ്റ്റഡിയിലാണ്. ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.
കഴിഞ്ഞ ദിവസം വൈകീട്ട് നാല് മണിയോടെ സന്ധ്യ കുഞ്ഞിനെയും കൊണ്ട് ആലുവ കുറുമശേരിയിലുള്ള അവരുടെ വീട്ടിലേക്ക് പോയിരുന്നു. ആലുവ വരെ കുട്ടി തന്നോടൊപ്പം ബസില്‍ ഉണ്ടായിരുന്നു എന്നും പിന്നീട് കണ്ടില്ലെന്നുമാണ് സന്ധ്യ ആദ്യം പറഞ്ഞത്. പിന്നീട് മൂഴിക്കുളം പാലത്തിനടുത്ത് വെച്ചാണ് കുട്ടിയെ കാണാതായതെന്ന് സന്ധ്യ പോലീസിനോട് പറഞ്ഞു.




ഇതിന് ശേഷമാണ് പോലീസും സ്‌കൂബ സംഘവും പുഴ കേന്ദ്രീകരിച്ച് തിരച്ചില്‍ ആരംഭിച്ചത്. സന്ധ്യ മാനസിക വെല്ലുവിളി നേരിടുന്നതായി പോലീസ് പറഞ്ഞു. മൂഴിക്കുളം പാലത്തിന്റെ മധ്യഭാഗത്ത് വെച്ച് കുഞ്ഞിനെ ഉപേക്ഷിച്ചുവെന്ന് സന്ധ്യ പോലീസിനോട് പ്രതികരിച്ചു.
Also Read: Palakkad Elephant Attack: പാലക്കാട് കാട്ടാന ആക്രമണത്തില്‍ ടാപ്പിങ് തൊഴിലാളിക്ക് ദാരുണാന്ത്യം
കുടുംബത്തില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. കുട്ടിയുടെ മാതാപിതാക്കള്‍ തമ്മില്‍ അകല്‍ച്ചയിലായിരുന്നുവെന്ന് പോലീസും സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുട്ടിയെ അച്ഛന്റെ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. ഇവിടെ നിന്നാണ് സന്ധ്യ കൂട്ടിക്കൊണ്ടുപ്പോയത്.