മലയാളിചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മർദ്ദം മൂലം, മകൾക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്

Malayali Chartered Accountant Anna Sebastian Death: ജോലി ഭാരവും, മണിക്കൂറുകളോളം ജോലിയിൽ തുടരുന്നതും വഴി തൻ്റെ മകൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും  അമ്മ അനിത പറയുന്നു.

മലയാളിചാർട്ടേഡ് അക്കൗണ്ടൻ്റ് മരിച്ചത് ജോലി സമ്മർദ്ദം മൂലം, മകൾക്ക് നീതി കിട്ടണമെന്ന് അമ്മയുടെ കത്ത്

Stress Image | Getty Images

Updated On: 

18 Sep 2024 | 11:24 AM

കൊച്ചി: അന്തരിച്ച മലയാളി ചാർട്ടേഡ് അക്കൗണ്ടൻ്റിൻ്റെ മരണത്തിൽ നീതി ആവശ്യപ്പെട്ട് അമ്മ. ചാർട്ടേഡ്  അക്കൗണ്ടിങ്ങ് മേഖലയിലെ കമ്പനിയായ ഇവൈ-യിൽ ജോലി ചെയ്തിരുന്ന അന്ന സെബാസ്റ്റ്യൻ്റെ മരണത്തിനെതിരെയാണ് അമ്മ അനിത രംഗത്തെത്തിയത്. ജോലി ഭാരവും, മണിക്കൂറുകളോളം ജോലിയിൽ തുടരുന്നതും വഴി തൻ്റെ മകൾക്ക് പലതരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും  അനിത കമ്പനിയുടെ ഇന്ത്യൻ മേധാവി രാജീവ് മേമാനിക്കെഴുതിയ കത്തിൽ പറയുന്നു. 2024 മാർച്ച് 19-നാണ് അന്ന ഇ വൈയിൽ എക്സിക്യുട്ടീവായി ചേർന്നത്. രാത്രി വൈകിയും മാനേജർമാർ ജോലികൾ നൽകിയിരുന്നെന്നും കൃത്യമായ ഭക്ഷണം, ഉറക്കം എന്നിവ അന്നയ്ക്ക് ലഭിക്കുന്നില്ലായിരുന്നുവെന്നും വിവിധ റിപ്പോർട്ടുകളെ ഉദ്ധരിച്ച് ന്യൂസ് 18 ഉം റിപ്പോർട്ട് ചെയ്യുന്നു.

ജൂലൈ 20-നാണ് അന്ന കുഴഞ്ഞു വീണുവെന്ന വാർത്ത തനിക്ക്  ലഭിക്കുന്നത് . മകൾക്ക് വെറും 26 വയസ്സ് മാത്രമെ ഉണ്ടായിരുന്നുള്ളു എന്നും അനിത തൻ്റെ കത്തിൽ പറയുന്നു.  പുതിയീ ടീമിൽ (EY) ജോലി ആരംഭിച്ചതിന് പിന്നാലെ കമ്പനിയിൽ നിന്നും നിരവധി പേർ ജോലി സമ്മർദ്ദം മൂലം രാജിവെച്ചത് അന്ന മനസ്സിലാക്കിയിരുന്നു. എന്നാൽ അന്ന ജോലിയിൽ തുടരണമെന്നും കമ്പനിയെ കുറിച്ചും ജോലിയെക്കുറിച്ചുമുള്ള മോശം അഭിപ്രായങ്ങൾ മാറ്റി കൊടുക്കണമെന്നും അവളുടെ മാനേജർമാർ പറഞ്ഞിരുന്നതായി അനിത പറയുന്നു. എന്നാൽ അതിന് പകരം അവൾക്ക് കൊടുക്കേണ്ടി വന്നത് സ്വന്തം ജീവിതമായിരുന്നു-കത്തിൽ പറയുന്നു

 

അവധി ദിവസങ്ങൾ, വീക്കെൻഡുകൾ തുടങ്ങി എല്ലാ ദിവസവും ജോലി നൽകുകയാണ് മാനേജർമാരുടെ പതിവ്. ഒരു ദിവസം അന്നയുടെ ടീമിലെ അസിസ്റ്റൻ്റ് മാനേജർ അർധരാത്രി വിളിച്ച് പിറ്റേന്ന് കൊടുക്കേണ്ട അസൈൻ്മെൻ്റ് നൽകി, തനിക്ക് അൽപ്പം റെസ്റ്റ് വേണമെന്ന് പറഞ്ഞെങ്കിലും രാത്രിയിലും ജോലി ചെയ്യണമെന്നും ഞങ്ങളും ചെയ്യുന്നത് അത് തന്നെയാണെന്നും അയാൾ അന്നയോട് പറഞ്ഞതായി കത്തിൽ പറയുന്നു.

മാത്രമല്ല അന്നയുടെ ശവസംസ്കാര ചടങ്ങുകൾക്ക് ഇവൈയിൽ നിന്നും ആരും തന്നെ എത്തിയില്ലെന്നും ഒരാൾ പോലും വിവരം വിളിച്ച് പോലും ചോദിച്ചില്ലെന്നും കത്തിൽ ആരോപണമുണ്ട്.  അന്നയുടെ മരണത്തിൻ്റെ ഉത്തരവാദിത്തം കമ്പനി ഏറ്റെടുക്കണെന്നും ഇത്തരത്തിലും ജോലി സമ്മർദ്ദങ്ങൾ തുടക്കകാരിൽ അടിച്ചേൽപ്പിക്കുന്നതിനെതിരെ നടപടി വേണമെന്നും അനിത തൻ്റെ കത്തിൽ ആവശ്യപ്പെടുന്നു. തൻ്റെ കുഞ്ഞ് നഷ്ടപ്പെടുന്ന അമ്മയുടെ വേദന ആർക്കെങ്കിലും മനസ്സിലാവുമോ എന്ന് പറഞ്ഞാണ് അനിത തൻ്റെ കത്ത് അവസാനിപ്പിക്കുന്നത്.

Related Stories
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
പി.ടി. ഉഷയുടെ ഭർത്താവ് വി. ശ്രീനിവാസൻ അന്തരിച്ചു
Kerala SIR: എസ്ഐആർ പുതുക്കൽ: പേരു ചേർക്കാനും ഒഴിവാക്കാനുമുള്ള സമയം ഇന്ന് അവസാനിക്കും
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ