Scooter Caught Fire: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

Scooter Caught Fire Accident In Shornur: ഷൊര്‍ണൂര്‍ കുളപ്പുള്ളി മെറ്റല്‍ ഭാഗത്ത് ഭാര്യയെ എത്തിച്ച് തിരിച്ച് വരികെയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇതിനിടയില്‍ ചെറുതുരുത്തി സെന്ററില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പുക ഉയരുന്നത് കണ്ടു.

Scooter Caught Fire: ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു; യാത്രക്കാരന്‍ രക്ഷപ്പെട്ടു

കത്തിയമരുന്ന സ്‌കൂട്ടര്‍

Published: 

14 Jun 2025 | 08:17 AM

ചെറുതുരുത്തി: പാലക്കാട് ചെറുതുരുത്തിയില്‍ ഓടി കൊണ്ടിരുന്ന സ്‌കൂട്ടറിന് തീപിടിച്ചു. യാത്രക്കാരന്‍ അത്ഭുകരമായി രക്ഷപ്പെട്ടു. പാഞ്ഞാള്‍ സ്വദേശി സുബ്രഹ്‌മണ്യന്‍ ആണ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ശനിയാഴ്ച രാവിലെ 6.30 ഓടെയാണ് സംഭവം.

ഷൊര്‍ണൂര്‍ കുളപ്പുള്ളി മെറ്റല്‍ ഭാഗത്ത് ഭാര്യയെ എത്തിച്ച് തിരിച്ച് വരികെയായിരുന്നു സുബ്രഹ്‌മണ്യന്‍. ഇതിനിടയില്‍ ചെറുതുരുത്തി സെന്ററില്‍ വെച്ച് ഇയാള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ നിന്നും പുക ഉയരുന്നത് കണ്ടു. ഇതോടെ വാഹനം നിര്‍ത്തി. ഉടന്‍ തന്നെ വാഹനത്തില്‍ നിന്ന് ചാടിയിറങ്ങിയ സുബ്രഹ്‌മണ്യന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

വാഹനം പൂര്‍ണമായും കത്തി നശിച്ചു. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി. ഷൊര്‍ണൂര്‍ അഗ്നിരക്ഷാസേന എത്തിയാണ് തീ അണച്ചത്. നാട്ടുകാര്‍ നോക്കി നില്‍ക്കെയാണ് വാഹനം പൂര്‍ണമായും കത്തിയത്. പെട്രോള്‍ ടാങ്ക് പൊട്ടിത്തെറിക്കുമോ എന്ന ഭയം കൊണ്ടാണ് രക്ഷാപ്രവര്‍ത്തനം നടത്താതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു.

പാസ്റ്ററും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയും കിണറ്റില്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: പാസ്റ്ററെയും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിളപ്പില്‍ശാലയിലാണ് സംഭവം. പാസ്റ്റര്‍ ദാസനും പ്രാര്‍ത്ഥനാലയത്തിലെ അന്തേവാസിയായ ചെല്ലമ്മയുമാണ് മരിച്ചത്.

Also Read: Kasaragod Deputy Tahsildar: ആളുകളെ അപകീർത്തിപ്പെടുത്തുന്ന പോസ്റ്റിടുക, പ്രതിഷേധമുയരുമ്പോൾ പിൻവലിച്ച് മാപ്പുപറയുക; പവിത്രന് ഇത് സ്ഥിരം

ആത്മഹ്യതയാണെന്ന് പോലീസ് വ്യക്തമാക്കുന്നു. ഉച്ചക്കട സ്വദേശിയാണ് ദാസന്‍. ബാലരാമപുരം സ്വദേശിയാണ് ചെല്ലമ്മ. ഇരുവരുടെയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറി.

Related Stories
Actress Assault Case: ‘മൊബൈല്‍ ഇതുവരെ കണ്ടെടുത്തിട്ടില്ല, ശിക്ഷ റദ്ദാക്കണം’; നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയില്‍ അപ്പീലുമായി പൾ‌സർ‌ സുനി
Viral Video: ‘സ്‌കൂളിൽ കഞ്ഞിവയ്‌ക്കുന്ന കമലേച്ചിക്ക് കുട്ടികൾ നൽകിയ സമ്മാനം കണ്ടോ? വീഡിയോ വൈറൽ
Sabarimala Gold Scam: ‘പോറ്റിയെ വിശ്വാസമായിരുന്നു, സാമ്പത്തിക ഇടപാടോ തട്ടിപ്പോ അറിയില്ല’; ശബരിമല സ്വർണക്കൊള്ളയിൽ നടൻ ജയറാമിനെ ചോദ്യം ചെയ്തു
Kerala Weather Update: ചൂടിൽ ഉരുകാൻ കേരളം; ഒരേയൊരു ജില്ലയിൽ മാത്രം മഴ സാധ്യത, കാലാവസ്ഥ പ്രവചനം
Pathanamthitta Murder: ബലാത്സംഗംചെയ്ത് യുവതിയെ കെട്ടിത്തൂക്കിക്കൊന്നു; നഖത്തിനടിയിൽ നിന്ന് കിട്ടിയ തൊലിയും ബീജവും തെളിവായി; നസീര്‍ കുറ്റക്കാരൻ
Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിന് എംഎല്‍എ സ്ഥാനം നഷ്ടപ്പെട്ടേക്കും; അയോഗ്യതയില്‍ തീരുമാനം ഉടന്‍
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ