Share Market Scam: ലിങ്കിൽ ക്ലിക്ക് ചെയ്തു, ഷെയർ മാർക്കറ്റ് വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി; മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷം രൂപ
Muvattupuzha Online Share Market Scam: ഓൺലൈൻ ട്രേഡിങ് പ്ലാറ്റഫോമിന്റെ പരസ്യം സമൂഹ മാധ്യമത്തിൽ കണ്ടാണ് മൂവാറ്റുപുഴ സ്വദേശി കബളിപ്പിക്കപ്പെട്ടത്. പരസ്യം കണ്ട് അതിൽ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി.

കൊച്ചി: ഓൺലൈൻ ഷെയർ മാർക്കറ്റ് തട്ടിപ്പിലൂടെ മൂവാറ്റുപുഴ സ്വദേശിക്ക് നഷ്ടമായത് 50 ലക്ഷത്തിലധികം രൂപ. ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് പറഞ്ഞ് കബളിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചു.
ഓൺലൈൻ ട്രേഡിങ് പ്ലാറ്റഫോമിന്റെ പരസ്യം സമൂഹ മാധ്യമത്തിൽ കണ്ടാണ് മൂവാറ്റുപുഴ സ്വദേശി കബളിപ്പിക്കപ്പെട്ടത്. പരസ്യം കണ്ട് അതിൽ നൽകിയിരുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ അവരുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാക്കി. തുടർന്ന്, ഷെയർ മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചു. പിന്നാലെ, വിവിധ സമയങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് 52,85,000 രൂപ നിക്ഷേപിക്കാൻ ആവശ്യപ്പെട്ടു.
ഇവരുടെ ആവശ്യപ്രകാരം പണം നിക്ഷേപിച്ചതിന് പിന്നാലെ ഇവരെക്കുറിച്ച് മറ്റ് വിവരങ്ങൾ ഒന്നും തന്നെ ലഭിക്കാതെയായി. ഇതോടെയാണ് താൻ കബളിപ്പിക്കപ്പെട്ടെന്നും പണം നഷ്ട്ടമായെന്നും മൂവാറ്റുപുഴ സ്വദേശിക്ക് മനസിലാകുന്നത്. തുടർന്ന് പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ ഉള്ള സംഘം അന്വേഷണം ആരംഭിച്ചു.
ALSO READ: മുടി വെട്ടിയില്ല; കൊല്ലത്ത് 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റാതെ മഴയത്ത് നിർത്തിയെന്ന് പരാതി
മുടി വെട്ടിയില്ലെന്ന കാരണത്താൽ 14 വിദ്യാർത്ഥികളെ ക്ലാസിൽ കയറ്റിയില്ല
കൊല്ലം ഉമയനല്ലൂർ മൈലാപ്പൂർ എകെഎംഎച്ച്എസ്എസിൽ മുടി വെട്ടിയില്ലെന്ന കാരണത്താൽ പ്ലസ് ടു വിദ്യാർത്ഥികളായ 14 പേരെ സ്കൂളിന് പുറത്തുനിർത്തിയെന്ന് പരാതി. ഇന്ന് കട അവധി ആയതിനാൽ നാളെ മുടി വെട്ടാമെന്ന് പറഞ്ഞിട്ടും സ്‌കൂൾ അധികൃതർ സമ്മതിച്ചില്ലെന്നും ഇത് കാരണം മഴ നനഞ്ഞ് സ്കൂളിന് പുറത്ത് നിൽക്കേണ്ടി വന്നെന്നും വിദ്യാർത്ഥികൾ ആരോപിച്ചു.
എന്നാൽ, വിദ്യാർത്ഥികളുടെ പരാതി അടിസ്ഥാന രഹിതമാണെന്നും മുടി വെട്ടാത്തതിന്റെ പേരിൽ ആരേയും പുറത്താക്കിയിട്ടില്ലെന്നും സ്‌കൂൾ അധികൃതർ അറിയിച്ചു. സ്ഥിരമായി വൈകി വരുന്ന കാരണത്താലാണ് കുട്ടികളോട് പുറത്ത് നിൽക്കാൻ ആവശ്യപ്പെട്ടതെന്നും ക്ഷിതാക്കളെ വിഷയം ബോധ്യപ്പെടുത്തിയിട്ട് ഉണ്ടെന്നും അധികൃതർ വ്യക്തമാക്കി.