Kerala Rain alert: മൂടി കെട്ടിയ അന്തരീക്ഷം, വാരാന്ത്യം വെള്ളത്തിൽ, ഇനി വരുന്നത് കനത്ത മഴയോ? അലർട്ടുകൾ ഈ ജില്ലകൾക്ക്
Kerala latest weather update: സംസ്ഥാനത്ത് പുലർച്ചെയുള്ള തണുത്ത കാലാവസ്ഥ തുടരുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കുണ്ടള ഡാം പരിസരത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് (11.3°C).
തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരി മാസത്തിലും മഴ പെയ്യാൻ സാധ്യതയൊരുക്കി ബംഗാൾ ഉൾക്കടലിൽ ന്യുനമർദ്ദം ശക്തിപ്പെടുന്നു. നിലവിൽ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് തീവ്ര ന്യുനമർദ്ദമായും മാറുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇതിന്റെ സ്വാധീനഫലമായി ഈ വരുന്ന വാരാന്ത്യത്തിൽ കേരളത്തിൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് വെതർമാൻ കേരളയുടെ പ്രവചനം.
ഇടുക്കിയിൽ തണുപ്പ് കടുക്കുന്നു
സംസ്ഥാനത്ത് പുലർച്ചെയുള്ള തണുത്ത കാലാവസ്ഥ തുടരുകയാണ്. ഇന്ന് രാവിലെ രേഖപ്പെടുത്തിയ കണക്കുകൾ പ്രകാരം ഇടുക്കി ജില്ലയിലെ കുണ്ടള ഡാം പരിസരത്താണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് (11.3°C). പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും കുറഞ്ഞ താപനില തുടരുന്നു. അടുത്ത 1-2 ദിവസങ്ങളിൽ കൂടി ഈ തണുപ്പ് തുടരുമെന്നും മേഘാവൃതമായ അന്തരീക്ഷം എത്തുന്നതോടെ തണുപ്പ് കുറയുമെന്നും രാജീവൻ എരിക്കുളം ഫേസ്ബുക്ക് പോസ്റ്റ് ചെയ്തു.
ALSO READ: ദേ വീണ്ടും മഴ… വരും ദിവസം ഈ ജില്ലയിൽ യെല്ലോ അലർട്ട്; ഇന്നത്തെ കാലാവസ്ഥ
വാരാന്ത്യത്തിൽ മഴ മുന്നറിയിപ്പ്
ന്യുനമർദ്ദം വ്യാഴം അല്ലെങ്കിൽ വെള്ളിയാഴ്ചയോടെ ശ്രീലങ്കൻ തീരത്തേക്ക് എത്തുന്നതോടെ കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ മാറ്റം വരും.
- വെള്ളിയാഴ്ച (09.01.2026): തെക്കൻ കേരളത്തിലും മധ്യകേരളത്തിലും മേഘാവൃതമായ അന്തരീക്ഷവും നേരിയ മഴയും പ്രതീക്ഷിക്കാം.
- ശനിയാഴ്ച (10.01.2026): പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിക്കപ്പെട്ടതിനാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനാണ് സാധ്യത. വരും ദിവസങ്ങളിൽ തമിഴ്നാടിന്റെ തെക്കൻ മേഖലകളിലും കേരളത്തിന്റെ കിഴക്കൻ മലയോര മേഖലകളിലും മഴ സജീവമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.