AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala Rain Alert: കേരളത്തിൽ മഴ എപ്പോൾ? ഇന്നും പകൽ ചൂട് തന്നെ; കാലാവസ്ഥ പ്രവചനം

Today Kerala Rain Alert: കേരളത്തിൽ മലയോര മേഖലകളിൽ പുലർച്ചെയുള്ള തണുപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രാവിലെ ഇടുക്കി ജില്ലയിലെ കുണ്ടള ഡാം പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില 11.3 ഡിഗ്രി സെൽഷ്യസായിരുന്നു. എന്നാൽ പകൽ സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഇന്നും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനത്തിൽ നിന്ന് വ്യക്തമാകുന്നത്.

Kerala Rain Alert: കേരളത്തിൽ മഴ എപ്പോൾ? ഇന്നും പകൽ ചൂട് തന്നെ; കാലാവസ്ഥ പ്രവചനം
Kerala Rain AlertImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 07 Jan 2026 | 06:30 AM

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴയ്ക്ക് (Kerala Rain Alert)സാധ്യതയെന്ന് മുന്നറിയിപ്പ്. വെള്ളിയാഴ്ച മുതൽ കേരളത്തിൽ മഴ ശക്തിപ്രാപിക്കുമെന്നാണ് പ്രവചനം. ബംഗാൾ ഉൾക്കടലിൽ ഭൂമധ്യ രേഖക്ക് സമീപം രൂപപ്പെട്ട ചക്രവാതചുഴി ന്യുനമർദ്ദമായും തുടർന്ന് ശക്തി കൂടിയ ന്യുനമർദ്ദമായും മാറി/വെള്ളി ദിവസത്തോടെ ശ്രീലങ്ക ഭാഗത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ തമിഴ്നാട്ടിലും കേരളത്തിലും നിലവിലെ അന്തരീക്ഷത്തിൽ മാറ്റങ്ങൾ സംഭവിക്കാം.

തെക്കൻ തമിഴ്നാട് മേഖലയിലാണ് കൂടുതൽ മഴയ്ക്ക് സാധ്യത പ്രവചിക്കുന്നത്. വെള്ളിയാഴ്ച മുതൽ കേരളത്തിലും, പ്രത്യേകിച്ച് മധ്യ തെക്കൻ ജില്ലകളിൽ മഴ സാധ്യത ഉണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. പുതുക്കിയ മുന്നറിയിപ്പ് പ്രകാരം ജനുവരി 10 (ശനിയാഴ്ച്ച) പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.

ALSO READ: മൂടി കെട്ടിയ അന്തരീക്ഷം, വാരാന്ത്യം വെള്ളത്തിൽ, ഇനി വരുന്നത് കനത്ത മഴയോ? അലർട്ടുകൾ ഈ ജില്ലകൾക്ക്

തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന തെക്കു കിഴക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. അതിനാൽ മുന്നറിയിപ്പുള്ള മേഖലയിൽ മത്സ്യബന്ധനത്തിന് പോകുന്നവർ പ്രത്യേകം ശ്രദ്ധിക്കണം.

അതേസമയം, കേരളത്തിൽ മലയോര മേഖലകളിൽ പുലർച്ചെയുള്ള തണുപ്പ് തുടരുകയാണ്. സംസ്ഥാനത്ത് ഇന്നലെ രാവിലെ ഇടുക്കി ജില്ലയിലെ കുണ്ടള ഡാം പ്രദേശത്തെ ഏറ്റവും കുറഞ്ഞ താപനില 11.3 ഡിഗ്രി സെൽഷ്യസായിരുന്നു. പശ്ചിമഘട്ട മലനിരകളോട് ചേർന്ന പ്രദേശങ്ങളിലും വടക്കൻ ജില്ലകളിലും കുറഞ്ഞ താപനില വളരെ കുറഞ്ഞ നിലയിലാണ് രേഖപ്പെടുത്തിയത്. കേരളത്തിലെ മറ്റ് ജില്ലകളിലെല്ലാം നേരിയ തണുപ്പ് മാത്രമാണ് അനുഭവപ്പെടുന്നത്. എന്നാൽ പകൽ സമയത്ത് കടുത്ത ചൂടാണ് അനുഭവപ്പെടുന്നത്. ഇത് ഇന്നും തുടരുമെന്നാണ് കാലാവസ്ഥ പ്രവചനത്തിൽ നിന്ന് വ്യക്തമാകുന്നത്.