Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍

Police Arrested Nenmara Double Murder Case Accused: ചെന്താമരയെ ഇന്ന് വൈകീട്ട് (ജനുവരി 28) മാട്ടായിയില്‍ വെച്ച് കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. പോത്തുണ്ടി വനമേഖലയുടെ വഴികളില്‍ പലയിടത്തായി രണ്ട് പോലീസുകാരെ വീതം വിന്യസിച്ചിരുന്നു. രണ്ട് വഴികളായിരുന്നു മലയില്‍ നിന്നും ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ചെന്താമരയുടെ വീട്ടിലേക്കുമാണ്.

Nenmara Double Murder: നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമര പിടിയില്‍

പ്രതി ചെന്താമര, കൊല്ലപ്പെട്ട സുധാകരന്‍ അമ്മ ലക്ഷ്മി

Updated On: 

29 Jan 2025 00:00 AM

പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര പിടിയില്‍. പോത്തുണ്ടിയില്‍ വെച്ച് നാട്ടുകാരും പോലീസും ചേര്‍ന്നാണ് ഇയാളെ പിടികൂടിയത്. ചെന്താമര വിഷം കഴിച്ചോയെന്ന സംശയത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം. തിരച്ചില്‍ അവസാനിപ്പിച്ചതിന് ശേഷമാണ് പ്രതി പിടിയിലാകുന്നത്.  പ്രതിയെ പിടികൂടിയത് അറിഞ്ഞ് പോലീസ് സ്‌റ്റേഷനിലേക്കെത്തിയ നാട്ടുകാരെ പോലീസ് ബലം പ്രയോഗിച്ച് പുറത്തിറക്കിയാതായാണ് വിവരം.

കൊലപാതകം നടന്ന് 36 മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് ചെന്താമര പിടിയിലായത്. ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള പ്രദേശത്ത് നിന്നാണ് പിടിയിലായതെന്ന് പാലക്കാട് എസ്പി അജിത്കുമാര്‍ പറഞ്ഞു. പ്രതി ക്ഷീണിതനായിരുന്നുവെന്നും വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് പോത്തുണ്ടിയില്‍ തിരച്ചില്‍ നടത്തിയത്. കോഴിക്കോടും കക്കാടും ഇയാളെ കണ്ടെന്ന് വിവരത്തെ തുടര്‍ന്ന് അവിടെയും തിരച്ചില്‍ നന്നു. ഇയാളെ കണ്ടെന്ന് പറഞ്ഞ പല സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തി. പോത്തുണ്ടി മാട്ടായി വനമേഖലയില്‍ നടത്തിയ തിരച്ചിലിനൊടുവിലാണ് ചെന്താമരയെ പിടികൂടിയതെന്ന് എസ്പി പറഞ്ഞു.

ചെന്താമരയെ ഇന്ന് വൈകീട്ട് (ജനുവരി 28) മാട്ടായിയില്‍ വെച്ച് കണ്ടതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പോലീസും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയിരുന്നു. പോത്തുണ്ടി വനമേഖലയുടെ വഴികളില്‍ പലയിടത്തായി രണ്ട് പോലീസുകാരെ വീതം വിന്യസിച്ചിരുന്നു. രണ്ട് വഴികളായിരുന്നു മലയില്‍ നിന്നും ഉണ്ടായിരുന്നത്. ഒന്ന് മംഗലം ഡാമിലേക്കും മറ്റൊന്ന് ചെന്താമരയുടെ വീട്ടിലേക്കുമാണ്.

വീട്ടിലേക്കുള്ള വഴിയിലൂടെയാണ് പ്രതി നടന്നുവന്നത്. ഇതോടെ ഒളിച്ചിരുന്ന പോലീസുകാര്‍ പ്രതിയെ പിടികൂടുകയായിരുന്നു. തിരച്ചില്‍ അവസാനിപ്പിച്ചുവെന്ന പ്രതീതിയുണ്ടാക്കിയാണ് പോലീസ് നീക്കം നടത്തിയത്.

Also Read: Nenmara Double Murder: നെന്മാറ ഇരട്ടകൊലപാതകം; പോലീസ് വീഴ്ച്ചയിൽ എസ്എച്ച്ഒയ്ക്ക് സസ്പെൻഷൻ

കഴിഞ്ഞ തിങ്കളാഴ്ച (ജനുവരി 27) രാവിലെയാണ് നെന്മാറയില്‍ ഇരട്ടക്കൊലപാതകം നടന്നത്. 2019ല്‍ അയല്‍വാസിയായ സജിതയെ കൊലപ്പെടുത്തിയ കുറ്റത്തിന് ജയിലില്‍ പോയ ചെന്താമര ജാമ്യത്തിലിറങ്ങിയ ശേഷമാണ് മറ്റ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയത്. സജിതയുടെ ഭര്‍ത്താവ് സുധാകരന്‍, സുധാകരന്റെ അമ്മ ലക്ഷ്മി എന്നിവരെയാണ് ഇയാള്‍ കൊലപ്പെടുത്തിയത്.

ചെന്താമരയുടെ ഭാര്യ പിരിഞ്ഞുപോകാന്‍ കാരണം സജിതയും കുടുംബമാണെന്ന് ആരോപിച്ചുകൊണ്ടാണ് കൊലപാതകം നടത്തിയത്. അതേസമയം, സുധാകരന്റെ മക്കല്‍ ചെന്താമരയ്‌ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തതിനെതിരെ നെന്മറ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു.

എസ്എച്ച്ഒയ്ക്ക് വീഴ്ച സംഭവിച്ചുവെന്ന എസ്പിയുടെ റിപ്പോര്‍ട്ടിന് പിന്നാലെയാണ് നടപടി. പ്രതി ജാമ്യ വ്യവസ്ഥ ലംഘിച്ച് നെന്മാറയില്‍ താമസിച്ച കാര്യം കോടതിയെ അറിയിച്ചില്ല, പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നും എസ്എച്ച്ഒയ്‌ക്കെതിരെയുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും