Railway new stop: ഇനി കേരളത്തിലെ ഈ സ്റ്റോപ്പുകളിലും ട്രെയിനുകൾ നിർത്തും, പുതിയ തീരുമാനവുമായി റെയിൽവേ

New train stops in Kerala have been sanctioned: സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അന്തർസംസ്ഥാന ട്രെയിനുകൾക്കും പ്രാദേശിക മെമു സർവീസുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഉപകാരമാകും.

Railway new stop: ഇനി കേരളത്തിലെ ഈ സ്റ്റോപ്പുകളിലും ട്രെയിനുകൾ നിർത്തും, പുതിയ തീരുമാനവുമായി റെയിൽവേ

Representational Image

Published: 

08 Jan 2026 | 03:00 PM

തിരുവനന്തപുരം: കേരളത്തിലെ വിവിധ ട്രെയിൻ യാത്രികർക്ക് ആശ്വാസമായി 15 ട്രെയിനുകൾക്ക് പുതിയ സ്റ്റോപ്പുകൾ അനുവദിച്ച് റെയിൽവേ ഉത്തരവിറക്കി. കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെ കത്തിലൂടെ അറിയിക്കുകയായിരുന്നു.

 

സ്റ്റോപ്പും ട്രെയിനും

  • ചെന്നൈ എഗ്‌മോർ-ഗുരുവായൂർ എക്‌സ്പ്രസിന് അമ്പലപ്പുഴയിൽ സ്‌റ്റോപ് അനുവദിച്ചു.
  • നിലമ്പൂർ റോഡ് – കോട്ടയം എക്‌സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്‌റ്റേഷനുകളിൽ നിർത്തും.
  • മധുരൈ-ഗുരുവായൂർ എക്‌സ്പ്രസ് ചെറിയനാട് സ്‌റ്റേഷനിൽ നിർത്തും.
  • തിരുവനന്തപുരം സെൻട്രൽ – വെരാവൽ എക്‌സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്‌റ്റേഷനുകളിൽ സ്‌റ്റോപ് അനുവദിച്ചു.
  • നാഗർകോവിൽ – ഗാന്ധിധാം വീക്ക്‌ലി എക്‌സ്പ്രസ് പരപ്പനങ്ങാടി സ്‌റ്റേഷനിൽ നിർത്തും.
  • ഗുരുവായൂർ – തിരുവനന്തപുരം ഇന്റർസിറ്റി എക്‌സ്പ്രസിന് പൂങ്കുന്നം സ്‌റ്റേഷനിൽ സ്‌റ്റോപ്.
  • നാഗർകോവിൽ- കോട്ടയം എക്‌സ്പ്രസ് : ധനുവച്ചപുരം സ്‌റ്റേഷൻ
  • 9 തൃശൂർ – കണ്ണൂർ എക്‌സ്പ്രസ് : കണ്ണൂർ സൗത്ത് സ്‌റ്റേഷൻ

Also read – യാത്രക്കാർ വലയും… കേരളത്തിലേക്കുള്ള ഈ ട്രെയിനുകൾ റദ്ദാക്കി… ടിക്കറ്റ് തുക മടക്കിക്കിട്ടുമോ?

  • പുനലൂർ-മധുരൈ എക്‌സ്പ്രസ് : ബാലരാമപുരം സ്‌റ്റേഷൻ
  • ടൂട്ടിക്കോറിൻ-പാലക്കാട് പാലരുവി എക്‌സ്പ്രസ് : കിളിക്കൊല്ലൂർ സ്‌റ്റേഷൻ
  • തിരുവനന്തപുരം നോർത്ത് – ഭാവ്‌നഗർ എക്‌സ്പ്രസ്,
  • എറണാകുളം – പുണെ എക്‌സ്പ്രസ് : വടകര സ്‌റ്റേഷൻ
  • എറണാകുളം-കായംകുളം മെമു : ഏറ്റുമാനൂർ സ്‌റ്റേഷൻ
  • ഹിസാർ-കോയമ്പത്തൂർ എക്‌സ്പ്രസ് – തിരൂർ സ്‌റ്റേഷൻ
  • ചെന്നൈ സെൻട്രൽ – പാലക്കാട് എക്‌സ്പ്രസ് : കൊല്ലങ്കോട് സ്‌റ്റേഷൻ
  • നിലമ്പൂർ റോഡ് ഷൊർണൂർ മെമു : തുവ്വൂർ സ്‌റ്റേഷൻ

യാത്രക്കാർ ശ്രദ്ധിക്കാൻ

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലുള്ള യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്. അന്തർസംസ്ഥാന ട്രെയിനുകൾക്കും പ്രാദേശിക മെമു സർവീസുകൾക്കും സ്റ്റോപ്പുകൾ അനുവദിച്ചത് സാധാരണക്കാരായ യാത്രക്കാർക്ക് വലിയ ഉപകാരമാകും. പുതിയ സ്റ്റോപ്പുകൾ ഏത് തീയതി മുതൽ പ്രാബല്യത്തിൽ വരുമെന്ന കാര്യത്തിൽ സ്റ്റേഷനുകളിൽ നിന്നുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ പ്രതീക്ഷിക്കാം.

Related Stories
Viral Video: ‘പേടിക്കേണ്ടത് അവരെ! ഞാൻ പ്രതികരിച്ചോ ഇല്ലയോ എന്ന് നിങ്ങൾ കണ്ടോ?’ ബസിലെ ദുരനുഭവം പങ്കുവച്ച യുവതി
Kandararu Rajeevaru: ‘തന്ത്രിയെ കുടുക്കി മറ്റുള്ളവരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടോയെന്ന് സംശയം; കോടതിയും സ്വാമി അയ്യപ്പനും തീരുമാനിക്കട്ടെ; രാഹുൽ ഈശ്വർ
Kerala Lottery Result: സുവർണ ഭാ​ഗ്യം സുവർണ കേരളത്തിലൂടെ… ഒരു കോടിയാണ് പോകറ്റിൽ; ലോട്ടറി ഫലം
Kandararu Rajeevaru: സ്വര്‍ണ്ണക്കൊള്ളയില്‍ നിര്‍ണായക നീക്കം; കണ്ഠരര് രാജീവര് അറസ്റ്റില്‍; എല്ലാം തന്ത്രിയുടെ തന്ത്രമോ?
Sabarimala Gold Theft Case: ‘പോറ്റിക്ക് വാതിൽ തുറന്ന് കൊടുത്തത് തന്ത്രി’; ശബരിമല സ്വർണക്കൊള്ള കേസില്‍ തന്ത്രി കണ്ഠരര് രാജീവര് കസ്റ്റഡിയിൽ
Kerala Rain Alert: മഴ കാണാമറയത്ത്! പകൽ ചൂട് കനക്കുന്നു; ശബരിമലയിൽ കാലാവസ്ഥ ഇങ്ങനെ
മയിൽപ്പീലി വച്ചാൽ വീട്ടിൽ പല്ലി വരില്ല... സത്യമാണോ, കാരണം
പച്ചമുളക് കേടുവരാതിരിക്കാൻ എന്താണ് വഴി? ഇത് ചെയ്യൂ
തക്കാളി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്..?
ശര്‍ക്കരയിലെ മായം എങ്ങനെ തിരിച്ചറിയാം?
Viral Video : നടുറോഡിൽ പൊരിഞ്ഞ അടി, റോഡ് മൊത്തം ബ്ലോക്കായി
അറസ്റ്റിലായ തന്ത്രിയെ കൊല്ലം വിജിലൻസ് കോടതിയിൽ എത്തിച്ചപ്പോൾ
തന്ത്രിയുടെ അറസ്റ്റിൽ പ്രതികരിക്കാതെ ദേവസ്വം ബോർഡ് പ്രസിഡൻ്റ്
അറസ്റ്റിലായ തന്ത്രിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ