Newlywed Woman Death: രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ജീവനൊടുക്കി

Palode Newlywed Woman Death: അഭിജിത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച യുവതി. അഭിജിത്ത് സ്വകാര്യവാഹന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Newlywed Woman Death: രണ്ടുവര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ് മൂന്നാം മാസം യുവതി ജീവനൊടുക്കി
Updated On: 

06 Dec 2024 | 10:24 PM

തിരുവനന്തപുരം: പാലോട് ഇളവട്ടത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാലോട് ഇടിഞ്ഞാര്‍ കൊളച്ചാല്‍ കൊന്നമൂട് സ്വദേശി ഇന്ദുജ (25) നെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ഭക്ഷണം കഴിക്കുന്നതിനായി വീട്ടിലേക്കെത്തിയ ഭര്‍ത്താവ് അഭിജിത്താണ് യുവതിയെ ജനലില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. വീടിന്റെ രണ്ടാംനിലയില്‍ കിടപ്പുമുറിയുടെ ജനലിലാണ് യുവതി തൂങ്ങിയത്.

ഇന്ദുജയെ ഉടന്‍ തന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രണ്ട് വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ഇന്ദുജയുടെ വീട്ടുകാര്‍ എതിര്‍പ്പറിയിച്ചതോടെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടുവന്ന് ക്ഷേത്രത്തില്‍ വെച്ച് അഭിജിത്ത് താലിചാര്‍ത്തുകയായിരുന്നു. മൂന്നുമാസങ്ങള്‍ക്ക് മുമ്പായിരുന്നു വിവാഹം.

അഭിജിത്തിന്റെ കുടുംബത്തോടൊപ്പമായിരുന്നു ഇരുവരും താമസിച്ചിരുന്നത്. സ്വകാര്യ ലാബിലെ ജീവനക്കാരിയാണ് മരിച്ച യുവതി. അഭിജിത്ത് സ്വകാര്യവാഹന കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സംഭവം നടക്കുന്ന സമയത്ത് അഭിജിത്തിന്റെ അമ്മൂമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.

Also Read: Drishana Accident: ദൃഷാനയെ ഇടിച്ചിട്ട കാർ 9 മാസത്തിന് ശേഷം കണ്ടെത്തി; വഴിത്തിരിവായത് ഇൻഷുറന്‍സ് ക്ലെയിം എടുത്തത്

അതേസമയം, യുവതിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ചുകൊണ്ട് കുടുംബ രംഗത്തെത്തി. യുവതിക്ക് ഭര്‍തൃവീട്ടില്‍ മാനസിക പീഡനം ഏറ്റുവാങ്ങേണ്ടതായി വന്നിരുന്നുവെന്നും ഈ വിവരം ഫോണിലൂടെ മകള്‍ പറഞ്ഞിരുന്നതായും കുടുംബം ആരോപിച്ചു. ഭര്‍ത്താവ് അഭിജിത്തും അമ്മയുമാണ് മകളുടെ മരണത്തിന് കാരണക്കാര്‍. മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നും ഇന്ദുജയുടെ കുടുംബം ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി കുടുംബം പാലോട് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
ഒരു ദിവസം എത്ര മുട്ട കഴിക്കാം?
ചെമ്മീന്‍ കഴിച്ചാല്‍  ഈ പ്രശ്‌നമുണ്ടോ? പണിപാളി കേട്ടോ!
തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ